Jan 12, 2010

അടിക്കുറിപ്പ് മത്സരം തുടരുന്നു.....

പ്രിയമുള്ള റെസ്റ്റ് ഹൌസ് നിവാസികളെ, വാടകയിനത്തില്‍ പിരിഞ്ഞ് കിട്ടിയ തുക വളരെ പരിതാപ കരമാണ്. ആയതിനാല്‍ കഴിഞ്ഞ നവംബര്‍ മാസം മുതല്‍ വാടക തരാത്തവര്‍ എത്രയും വേഗം ആ പാവപ്പെട്ട പണക്കാരന്റെ കയ്യില്‍ പണം നല്‍കി രസീത് കൈ പറ്റേണ്ടതാണ്.

മാനസിക നില തകരാറിലായി റിയാദില്‍ ഒരു കാറിന്റെ ഡ്രൈവിങ് സീറ്റില്‍ നാല് ദിവസം കഴിച്ച് കൂട്ടിയ മലയാളിയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും ,ആവശ്യമായ സഹായങ്ങള്‍ നല്കി ആ മനുഷ്യനെ സഹായിക്കുകയും ചെയ്ത പാവപ്പെട്ടവന്‍ എന്ന നമ്മുടെ പണക്കാരനെ റെസ്റ്റ് ഹൌസിന്റെ മാനേജര്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഈ അവസരത്തില്‍ പാവപ്പെട്ടവനെ അഭിനന്ദിക്കുന്നു.

അടിക്കുറിപ്പ് മത്സരം


ഈ ചിത്രത്തിനു അനുയോജ്യമായ ഒരടിക്കുറിപ്പ് തയ്യാറാക്കുമല്ലോ . കൂടുതല്‍ എന്തിനീ പറയുന്നേ എല്ലാം ഈ ചിത്രത്തില്‍ തന്നെയുണ്ടല്ലോ. അപ്പോള്‍ വളരെ രസകരമായ അടിക്കുറിപ്പുകള്‍ എത്രയും വേഗം പോന്നോട്ടെ ! ഈ ഫോട്ടോ അയച്ച് തന്ന സുനിത എന്ന കൂട്ടുകാരിയ്ക്ക് നന്ദി അറിയിക്കുന്നു. നിങ്ങളുടെ കയ്യിലും ഇത് പോലെ രസകരമായ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അയച്ച് തരുമല്ലോ.

എല്ലാവരുടേയും പങ്കാളിത്തം പ്രതീക്ഷിച്ച് കൊണ്ട്,
സ്നേഹപൂര്‍വ്വം,
മിന്നു//MinnU

14 comments:

മിന്നു // MinnU said...

എല്ലാവരുടേയും പങ്കാളിത്തം പ്രതീക്ഷിച്ച് കൊണ്ട്,
സ്നേഹപൂര്‍വ്വം,
മിന്നു//MinnU

അപ്പൂട്ടന്‍ said...

്‌$%**&** ടൂൾ കിറ്റിൽ ഒരു സ്പാനർ പോലുമില്ലാതെയാണൊ മൊട്ടത്തലയൻ കല്യാണം കഴിക്കാൻ വന്നത്‌?
ഹൊ.... ഇങ്ങിനെ സ്ക്രൂ അഴിച്ചഴിച്ച്‌ എന്റെ കൈ തേഞ്ഞു.

അപ്പൂട്ടന്‍ said...
This comment has been removed by the author.
അപ്പൂട്ടന്‍ said...

സായിപ്പന്മാരെക്കുറിച്ച്‌ അങ്ങിനെയാണല്ലൊ നാം ഇന്ത്യാക്കാരുടെ ധാരണ

കാറ്റഴിഞ്ഞ ജീവിതം നയിക്കുന്നവർ

തെച്ചിക്കോടന്‍ said...

കാറ്റുപോയ ഈ വണ്ടി ഇനി എത്രനാള്‍ തള്ളിനീക്കണം !!?

ജിക്കൂസ് ! said...

ഇത് പോയാലും കുഴപ്പമില്ല.....സ്റെപ്പിനികള്‍ ഇനിയും ധാരാളം ഉണ്ടല്ലോ....

ജിക്കൂസ് ! said...

സ്റെപ്പിനി മാറുന്നത് പോലെ നിന്നെ ഞാന്‍ ഒരു നാള്‍ മാറ്റും .

ജിക്കൂസ് ! said...

ഒന്നിനെ കാറ്റ് പോയിട്ടുള്ളൂ ഇനിയുമുണ്ട് മൂന്നെണ്ണം ......

നന്ദന said...

വാടാ! ഇതിന്റെ അടിയിൽ ഇത്തിരിസ്തലമുണ്ട്.
നമുക്ക് പാർക്കാൻ കാറിന്നടി.

വാഴക്കോടന്‍ ‍// vazhakodan said...

മിന്നുകെട്ട് തീര്‍ന്നേയുള്ളൂ അപ്പോഴേക്കും തുടങ്ങിയോ കഷ്ടപ്പെടുത്താന്‍ !:)

Aasha said...

ഈ കാറ് കണ്ടിട്ടാ ലവനെ കെട്ടിയെ !!! എനി ലവനെയും ഇതിനേയും ചുമക്കണമല്ലോ !!! രണ്ട് കുരിശാ നീ തന്നെ എന്റെ കര്‍ത്താവേ!!!

ചാണക്യന്‍ said...

പാവപ്പെട്ടവന് അഭിനന്ദനങ്ങൾ....

(ഇതൊരു അടിക്കുറിപ്പല്ല:):):) )

Typist | എഴുത്തുകാരി said...

എന്നാലും വേണ്ടായിരുന്നു ഈ പൊല്ലാപ്പ്.

നല്ല കാര്യം ചെയ്ത പാവപ്പെട്ടവന് അഭിനന്ദനങ്ങള്‍.

mini//മിനി said...

ഇനി എത്രനാൾ ഈ കിടക്കുന്ന വണ്ടിയും ആ ഇരിക്കുന്ന വണ്ടിയും തള്ളിനീക്കണം. മൈ ഗോഡ്,,,

http://keralaresthouse.blogspot.com/