പ്രിയമുള്ള റെസ്റ്റ് ഹൌസ് നിവാസികളെ, വാടകയിനത്തില്‍ പിരിഞ്ഞ് കിട്ടിയ തുക വളരെ പരിതാപ കരമാണ്. ആയതിനാല്‍ കഴിഞ്ഞ നവംബര്‍ മാസം മുതല്‍ വാടക തരാത്തവര്‍ എത്രയും വേഗം ആ പാവപ്പെട്ട പണക്കാരന്റെ കയ്യില്‍ പണം നല്‍കി രസീത് കൈ പറ്റേണ്ടതാണ്.
മാനസിക നില തകരാറിലായി റിയാദില്‍ ഒരു കാറിന്റെ ഡ്രൈവിങ് സീറ്റില്‍ നാല് ദിവസം കഴിച്ച് കൂട്ടിയ മലയാളിയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും ,ആവശ്യമായ സഹായങ്ങള്‍ നല്കി ആ മനുഷ്യനെ സഹായിക്കുകയും ചെയ്ത പാവപ്പെട്ടവന്‍ എന്ന നമ്മുടെ പണക്കാരനെ റെസ്റ്റ് ഹൌസിന്റെ മാനേജര്‍ എന്ന നിലയില്‍ എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഈ അവസരത്തില്‍ പാവപ്പെട്ടവനെ അഭിനന്ദിക്കുന്നു.
അടിക്കുറിപ്പ് മത്സരം

ഈ ചിത്രത്തിനു അനുയോജ്യമായ ഒരടിക്കുറിപ്പ് തയ്യാറാക്കുമല്ലോ . കൂടുതല്‍ എന്തിനീ പറയുന്നേ എല്ലാം ഈ ചിത്രത്തില്‍ തന്നെയുണ്ടല്ലോ. അപ്പോള്‍ വളരെ രസകരമായ അടിക്കുറിപ്പുകള്‍ എത്രയും വേഗം പോന്നോട്ടെ ! ഈ ഫോട്ടോ അയച്ച് തന്ന സുനിത എന്ന കൂട്ടുകാരിയ്ക്ക് നന്ദി അറിയിക്കുന്നു. നിങ്ങളുടെ കയ്യിലും ഇത് പോലെ രസകരമായ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അയച്ച് തരുമല്ലോ.
എല്ലാവരുടേയും പങ്കാളിത്തം പ്രതീക്ഷിച്ച് കൊണ്ട്,
സ്നേഹപൂര്‍വ്വം,
മിന്നു//MinnU