ഉപരി പഠനത്തിനു പോയ മാനേജര്‍ നാസ് ഒരു കണ്ണീചോരയുമില്ലാതെ എന്നെ റെസ്റ്റ് ഹൌസിന്റെ താല്‍ക്കാലിക "മാനേജര്‍" ആക്കിയ വിവരം വ്യസനസമേതം അറിയിച്ച് കൊള്ളുന്നു. എങ്കിലും ഈ മാനേജര്‍ പണി തല്‍ക്കാലത്തേക്കാണല്ലോ എന്ന ഒരൊറ്റ കാരണം കൊണ്ട് ഞാന്‍ ഏറ്റെടുക്കുന്നു. ഇല്ലെങ്കില്‍ വല്ലപ്പോഴുമൊക്കെ കമന്റടിച്ച് ഞാനൊരു മൂലക്കല്‍ പണ്ടാരടങ്ങി കഴിഞ്ഞു പോയേനെ. എന്തായാലും ഈ കുരിശ് ഞാന്‍ എന്റെ നെറും തലയില്‍ തന്നെ എടുത്ത് വെക്കുന്നു.ആ നാസ് വരുന്നത് വരേയെങ്കിലും എല്ലാവരും നല്ല കുട്ടികളായി വാടകയൊക്കെ ക്യത്യമായി തന്ന് മറ്റുള്ളവര്‍ക്കും മാത്യകയാവണം എന്ന് അത്യാഗ്രഹം കൊണ്ട് ആശിച്ച് പോകുന്നു.
ഇനി ഗാന മത്സരങ്ങള്‍ ഞാനാണു നടത്തുന്നത്. ഇപ്രാവശ്യം മത്സരത്തിനായി തരുന്ന വാക്കുകള്‍ "സൂര്യന്‍ " ചന്ദ്രന്‍ " നക്ഷത്രം " ഇതില്‍ ഏതെങ്കിലും വാക്കുകള്‍ പല്ലവിയില്‍ വരാവുന്ന രീതിയിലുള്ള പാട്ടുകള്‍ എഴുതുമല്ലോ.ഈ പദങ്ങള്‍ തന്നെ വേണം പര്യായങ്ങള്‍ ഉപയോഗിച്ച് വെറുതെ നിങ്ങളുടെ സമയം കളയരുത്.അപ്പോള്‍ എല്ലാവരും തായ്യാറല്ലെ? മത്സരം ആരംഭിക്കുന്നു !
എന്നെ കുറിച്ച് രണ്ട് വാക്ക്! ഞാന്‍ "മിന്നു//MinnU " എന്ന പേരില്‍ "ഒരു ചെറു പുഞ്ചിരി" എന്ന ബ്ലോഗ് നടത്തി വരുന്ന ഒരു പാവം 'ഹൌസ് എക്സിക്കൂട്ടീവ്' ആണ്. എന്റെ ബ്ലോഗില്‍ കഴിഞ്ഞ ആണ്ടില്‍ ഒരു പോസ്റ്റ് ഇട്ടതാണ്. പിന്നെ ദൈവം സഹായിച്ചിട്ട് ആ വഴി പോകാന്‍ പറ്റിയില്ല. അതൊരു അതിക്രമ പുഞ്ചിരിയായോ എന്നൊരു സംശയം. എങ്കിലും "കേരള റെസ്റ്റ് ഹൌസിലേക്ക് ക്ഷണം കിട്ടിയപ്പോള്‍ വളരെ സന്തോഷം തോന്നി. ഒഴിവു സമയങ്ങളില്‍ ചിലവഴിക്കാന്‍ ഒരിടം കിട്ടിയെങ്കിലും ഒഴിവു സമയമാണു പ്രശ്നം ! എന്തായാലും ഇവിടെ നടക്കുന്ന ചെറിയ മത്സരങ്ങളില്‍ എല്ലാവരും സജീവമായി പങ്കെടുക്കണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരുടേയും പ്രോത്സാഹനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിച്ച് കൊണ്ടും , റെസ്റ്റ് ഹൌസിലേക്ക് ക്ഷണിച്ച അതിന്റെ നടത്തിപ്പ് കാരോടും , റൂമെടുത്തവരോടും നന്ദി പറഞ്ഞ് കൊണ്ട്...,
സസ്നേഹം
മിന്നു
ഓര്‍ ക്കുക വാക്കുകള്‍ ! സൂര്യന്‍ / ചന്ദ്രന്‍ / നക്ഷത്രം
മിന്നു
ഓര്‍ ക്കുക വാക്കുകള്‍ ! സൂര്യന്‍ / ചന്ദ്രന്‍ / നക്ഷത്രം
ആദ്യ ഗാനം ഞാന്‍ പാടി ഉല്‍ഘാടിക്കുന്നു !
"സൂര്യ കിരീടം വീണുടഞ്ഞു
രാവിന്‍ തിരുവരങ്ങില്‍ ...."
(ചിത്രം : ദേവാസുരം )
49 comments:
പുതിയ മാനേജര്‍ക്ക് സുസ്വാഗതം !
നകഷത്ര ദീപങ്ങള്‍ തിളങ്ങീ...
നവരാത്രി മണ്ഡപമൊരുങ്ങീ"
മാന്യേരടെ പസ്റ്റ് ഇമ്പ്രശ്ശൻ കൊള്ളാം !
കൊണം പിടിക്കുന്ന ലക്ഷണം ഒണ്ട്...
ഇനി എന്റെ വഹ...
സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ
അച്ഛനെയാണെനിക്കിഷ്ടം !
ഡാക്കിട്ടറെ സ്വാഗതം....
സൂര്യനായ് തഴുകി ഉറക്കമുണര്ത്തുമെന് അച്ഛനെയാനെനിക്കിഷ്ടം
എന്റെ പട്ടോളീ... പറ്റിച്ചല്ലോ. എന്നാ വേറെ നോക്കട്ടെ
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില് ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..
ഇന്ദ്രധനുസ്സിൻ......
the great song
soorya kireedam veenudanju raavin thirunadayil..
some pblm with malayalam font...sorry for manglish
സൂര്യാംശു ഓരോ വയല്‍ പൂവിലും...
വൈരം പതിക്കുന്നു വോ
രണ്ടു നക്ഷത്രങ്ങള്‍ കണ്ടു മുട്ടി
നക്ഷത്ര ദീപം തിളങ്ങി
സൂര്യ ഗ്രഹണം സൂര്യ ഗ്രഹണം ഗ്രഹണം കഴിഞ്ഞാല്‍ അസ്തമയം
ചന്ദ്രനുദിക്കുന്ന ദിക്കില്‍
നക്ഷത്രങ്ങളെ സാക്ഷി നവഗ്രഹങ്ങളെ സാക്ഷി
അശ്വതി നക്ഷത്രമേ എന്‍ അനുരാഗ
സൂര്യന്‍ എന്നൊരു നക്ഷത്രം ഭൂമി എന്നൊരു ഗോളം
ഹ ഹ ഹ രമണിക എല്ലാ പാട്ടും പാടിയല്ലോ :)
ശ്രദ്ധേയാ ഏതാ ഡോക്ടര്‍? ഈ പോസ്റ്റ് പുതിയ മാനേജര്‍ മിന്നു ഇട്ടതാ. ആ ഡോക്ടറും നാസും ഉപരി പഠനത്തിന് പോയെക്കുവല്ലയോ....
ഞാനൊന്ന് തല പുകഞ്ഞ് ആലോചിക്കട്ടെ,:)
കിട്ടിപ്പോയ്...
വെള്ളി നക്ഷത്രമേ നിന്നെ നോക്കി
തുള്ളി തുളുമ്പകയന്നേ..
മാമക ചിത്തത്തിലെന്നും
ഇല്ലാ മായികാ വ്യാമോഹമൊന്നും !
അതുശരി, അപ്പൊ ഡോക്കിട്ടര്‍ ശരിക്കും ഡോക്കിട്ടരാവാന്‍ പോയി ല്ലേ? രോഗികളുടെ ഭാഗ്യം :)
ചന്ദ്രക്കലമാനത്ത് ചന്ദനനദി താഴത്ത്
നിന്‍ കൂന്തല്‍ തഴുകിവരും പൂന്തെന്നല്‍ കുസൃതിയോ
തങ്കനിലാവിന്‍റെ തോളത്ത്
ഏകാന്ത ചന്ദ്രികേ...
തേടുന്നതെന്തിനോ...
കുളിരിനോ കൂട്ടിനോ
എന്റെ കരളിലെ പാട്ടിനോ..
ഇന്നെനിക്ക് പൊട്ട് കുത്താന്‍
സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
ഇന്നെനിക്ക് കണ്ണെഴുതാന്‍
വിണ്ണിലെ നക്ഷത്ര മഷിക്കൂട്.
സൂര്യനെന്നൊരു നക്ഷത്രം
ഭൂമിയെന്നൊരു ഗോളം
ഗോളത്തില്‍ സ്വന്തം നിഴലിനെ പോലും
സ്നേഹിച്ചു വഞ്ചിക്കും മനുഷ്യന്‍
നക്ഷത്ര ദീപങ്ങള്‍ തിളങ്ങി ..
നവരാത്രി മണ്ഡപം ഒരുങ്ങീ..
അടുത്ത വരി ഒരു രണ്ടു കട്ട കേറ്റിപ്പാടണം
ഇങ്ങനെ ..
രാജധാനിയില്‍ .....
ജന്മനക്ഷത്രമേ….
നീ നിർണയിക്കുന്നു ജയവും പരാജയവും
(സദാനന്ദന്റെ സമയം)
നക്ഷത്രരാജ്യത്തെ രാജാവോ……
(ടി.പി. ബാലഗോപാലൻ എം. എ)
ഇത് ഫ്രീ :
Twinkle, twinkle, little star,
How I wonder what you are!
Up above the world so high,
Like a diamond in the sky!
എന്റെ പുതുവത്സരാശംസകള്‍
അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായി
പടിമേലെ നില്‍ ക്കും ചന്ദ്രനോ തിടുക്കം !
പാതിരാമഴയെതോ..ഹംസഗീതം പാടി...
വീണപൂവിതലെങ്ങോ...പിന്നിലാവിലലിഞ്ഞു...
നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങീ...
ഈശ്വരന്‍ ഹിന്ദുവല്ല
ഇസ്ലാമല്ല ക്യസ്ത്യാനിയല്ല
ഇന്ദ്രനും ചന്ദ്രനുമല്ല
തിരുവാഭരണം ചാര്‍ ത്തി വിടര്‍ ന്നു
തിരുവാതിര നക്ഷത്രം
അശ്വതീ നക്ഷത്രമേ എന്നനുരാഗ
സങ്കല്പ്പമേ..
കിലുകില്‍ പമ്പരം..തിരിയും മാനസ്സം..
അറിയാതമ്പിളീ..മയങ്ങു വാവാവോ..
ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
പനിനീര്‍ ചന്ദ്രികേ..ഇനിയീ പൂങ്കവിള്‍..
കുളിരില്‍ മെല്ലേ നീ തഴുകു വാവാവോ..
പൂജാ ബിംബം കണ്ഠുറന്നൂ
രാവില്‍ മിഴി തുറന്നൂ
സ്വയം വര കന്യാ രാജകുമാരീ
നിന്നൂ തിരു നടയില്‍
സൂര്യനു സ്വന്തം, ചന്ദ്രനു സ്വന്തം
സന്ധ്യേ നീയിന്നാര്‍ക്ക് സ്വന്തം !
തരളിത രാവില്‍ മയങ്ങിയോ..സൂര്യമാനസം..
വഴിയറിയാതെ വിതുമ്പിയോ മേഘ നൊമ്പരം...
മാനത്തെ ചന്ദ്രനൊത്തൊരു മണിമാളിക പണിയും ഞാൻ
അറബിപ്പൊന്നൂതിയൊരുക്കി അറവാതില് ....
ദേവകന്യക സൂര്യതംബുരു മീട്ടുന്നൂ
സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
പട്ടണത്തിലെന്നും പത്ത് നേരം
സൂര്യനുദിക്കും ..
പട്ട് പോലെ മിന്നും വെട്ടമെല്ലാം ..
(ചിത്രം : കളിയില്‍ അല്‍പ്പം കാര്യം)
രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്രനിറദീപം നീട്ടി
സൂര്യകാന്തി, സൂര്യകാന്തി, സ്വപ്നം കാണുവതാരെ, ആരെ, സ്വപ്നം കാണുവതാരെ...........
സൂര്യകാന്തിയും സൂര്യനും കടലും കടലാടിയും അല്ലെ മാനേജര്‍..?? :)
ദേവകന്യക സൂര്യതംബുരു മീട്ടുന്നൂ
സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു
പാടിയ പാട്ട് നീ തന്നെ വീണ്ടും പാടുന്നോ ശ്രദ്ധയില്ലാത്ത ശ്രദ്ധേയാ :)
പ്രണയസന്ധ്യയൊരു വിണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ത്തിരിയുമെരിയുന്നുവോ
പുലര്‍നിലാവിന്റെ യമുനയില്‍ ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനകമേഘം കനല്‍ വരയ്‌ക്കുന്നുവോ
അയ്യോ.. അത് മാറിപ്പോയി.. ദാ പുതിയത്
മൂവന്തിത്താഴ്‌വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴിചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍
ഒരു പ്രാവശ്യത്തേക്ക് ക്ഷമിച്ച് കൊടുക്കാമെന്നു വിചാരിക്കുന്നു. അടുത്ത തവണ ഉണ്ടാവാതെ നോക്കാം ! :)
ഈശ്വരാ സ്റ്റോക്ക് തീര്‍ന്നെന്നാ തോന്നുന്നേ :)
ചന്ദനം മണക്കുന്ന പൂന്തോട്ടം..
ചന്ദ്രികയെഴുതിയ മണിമുറ്റം.
ഉമ്മറത്തമ്പിളി നിലവിളക്ക്
ഉച്ചത്തില്‍ സന്ദ്യക്ക് നാമജപം..
ഹരിനാമജപം..
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ നീ
എന്റെ നെഞ്ചില്‍ തുള്ളി വന്നതെന്തിനാണ്
ചന്ദ്രനും മോഹിച്ച പെണ്ണേ...
നക്ഷത്രം നിന്നെ വിളിപ്പൂ..
ആകാശം ഭൂമിയെ വിളിക്കുന്നു
അനുരാഗ നക്ഷത്ര കണ്ണുകള്‍ ചിമ്മി ...
ശബരി മലയില്‍ തങ്ക സൂര്യോദയം ..
ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം ...
ചന്ദ്രിക ചര്‍ച്ചിതമാം രാത്രിയോടോ .
ഹൊ, ഞാൻ ഒരീസം ലീവായപ്പോൾ എല്ലാവരും കേറിയങ്ങ് ആളായല്ലെ... സ്റ്റോക്കിലുള്ളതെല്ലാം ഇവിടെ പാടിക്കഴിഞ്ഞു, ന്നാലും പിടി
സന്ധ്യക്കെന്തിനു സിന്ദൂരം
ചന്ദ്രികയ്ക്കെന്തിനു വൈഡൂര്യം
കൂടെ രണ്ടെണ്ണം ഫ്രീ.
മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം
മന്നവേന്ദ്രാ തിളങ്ങുന്നു സൂര്യനെപ്പോലെ നിൻ തല
അപ്പൂട്ടോ ലെവിടെയായിരുന്നു? ബസ് സമരം ബാധിച്ചോ?
എന്തായാലും ഒരു ഒന്നൊന്നര പാട്ടാണല്ല്: :)
ഞാനും സ്റ്റോക്ക് തീര്‍ന്ന് ഇരിക്യാര്‍ന്നു!:)
മിന്നിത്തെന്നും നക്ഷത്രങ്ങള്‍ ചൂളം കുത്തുമ്പോള്‍
മിന്നാമിന്നി സംഗീതം പോലേ...
ചിത്രം ; നിറം
ബസല്ല, മൂക്കും തൊണ്ടയുമാണ് സമരത്തിലായത്. കൂടാതെ അമ്മയെ ഒരു ചെക്കപ്പിന് കൊണ്ടുപോകേണ്ട ആവശ്യവുമുണ്ടായിരുന്നു.
ആകാശദീപമേ ആർദ്രനക്ഷത്രമേ
അലരുകൾ കരിയുമീ മണ്ണിൽ വരൂ
ഒരുതരി വെട്ടം പകർന്നുതരൂ
കളരിവിളക്കു തെളിഞ്ഞതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ
മാനത്തൂന്നെങ്ങാനും വന്നതാണോ
കുന്നത്തു സൂര്യൻ ഉദിച്ചതാണോ
ഇതിൽ പറയുന്ന പൂവ് തുലഞ്ഞതാണോ എന്നും സംശയമുണ്ട്
വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലെ
അമ്പിളി രാകിമിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ
എന്റെ സ്റ്റോക്ക് തീര്‍ന്നേയ്. രാത്രി കഴിഞ്ഞ് ഇനി പകലായാലോ!
ഹ ഹ ഹ അപ്പൂട്ടാ "പൂവ് തുലഞ്ഞതാണോ" കലക്കി! എഴുതുകാരി ചേച്ചീ.... ഉടനേ പരിഹരിക്കാം ! അടുത്ത മത്സരം അടിക്കുറിപ്പാണ്. അതിനു ശേഷം അടുത്ത പദങ്ങളുമായി "മിന്നു//MinnU" വീണ്ടും വരും ! :)
താമരയും സൂര്യനും
തമ്മിലിന്നും മൌനമോ..
കൂട്ടുകാരെ, ആദ്യ മത്സരത്തിനു തന്നെ എല്ലാ നല്ല മനസ്സുകളും പങ്കാളിത്തം കൊണ്ട് ഈ വേദി സമ്പന്നമാക്കിയതില്‍ എന്റെ നന്ദി അറിയിക്കട്ടെ. ഇനിയും നിങ്ങളുടെ വിലയേറിയ പങ്കാളുത്തം പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം,
മിന്നു //MinnU
Post a Comment