Jan 13, 2010

ഓര്‍മകള്‍ നഷ്ടപ്പെട്ട് മലയാളി കാറിനുള്ളില്‍!

ഓര്‍മകള്‍ നഷ്ടപ്പെട്ട് മലയാളി രണ്ടാഴ്ചയായി ഗള്‍ഫില്‍ കാറിനുള്ളില്‍!റിയാദ്: റോഡരികിലൊതുക്കി നിര്‍ത്തിയിട്ട കാറില്‍ രണ്ടാഴ്ചയായി മലയാളി യുവാവ് ഓര്‍മകള്‍ നഷ്ടപ്പെട്ട നിലയില്‍ കഴിഞ്ഞുകൂടുന്നു. റിയാദിലെ റോദ ഡിസ്ട്രിക്ടില്‍ എക്‌സിറ്റ് പത്ത് റോം സൂപ്പര്‍ മാര്‍ക്കറ്റിനടുത്താണ് എല്‍.വി.കെ. 785 റജിസ്റ്റര്‍ നമ്പറിലുള്ള ഹ്യൂണ്ടായ് ആക്‌സന്റ് കാറിന്റെ ഡ്രൈവിങ് സീറ്റില്‍ മലയാളി യുവാവ് കഴിയുന്നത്. സമീപത്ത് ജോലി ചെയ്യുന്ന മലയാളികള്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് കേളി കലാ സാംസ്‌കാരിക വേദി പ്രവര്‍ത്തകരായ രാമകൃഷ്ണന്‍, എസ്.എന്‍.ചാലക്കോടന്‍, നാസര്‍ കാരകുന്ന് എന്നിവര്‍ എത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ യുവാവ് കാറില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. പിന്നീട് വിശദമായി തിരക്കിയപ്പോള്‍ കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയാണെന്നും പേര് മുഹമ്മദ്‌കോയയാണെന്നും അറിയിച്ചു. എന്നാല്‍ സ്‌പോണ്‍സറെവിടെയാണെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നതും ഓര്‍മ വരുന്നില്ലെന്നാണ് യുവാവ് പറയുന്നത്. സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ഇക്കാമ ഒരു ഗ്രോസറി ഷോപ്പില്‍ കൊടുത്തുവെന്നും ആ കട എവിടെയാണെന്ന് ഇപ്പോള്‍ ഓര്‍മ വരുന്നില്ലെന്നും യുവാവ് പറഞ്ഞു. കേളി പ്രവര്‍ത്തകര്‍ ആസ്​പത്രിയില്‍ പോകുന്നതിന് നിര്‍ബന്ധിച്ചുവെങ്കിലും നാട്ടുകാരാരെങ്കിലും വന്നാലേ താനിവിടെനിന്നും മാറുകയുള്ളൂവെന്ന് നിര്‍ബന്ധംപിടിക്കുകയായിരുന്നു. തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു തൊഴിലാളികള്‍ കൊടുക്കുന്ന ലഘുഭക്ഷണം മാത്രമാണ് കഴിക്കുന്നത്. ഇദ്ദേഹത്തിന്റെ ഫോട്ടോ കുറ്റിച്ചിറക്കാരായ പലരെയും കാണിച്ചിട്ടും തിരിച്ചറിയാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ നാസര്‍ കാരകുന്നുമായി 0509406672 എന്ന നമ്പറില്‍ ബന്ധപ്പെടണം.
by അക്ബര്‍ പൊന്നാനി

പ്രിയമുള്ളവരെ,

ഇതാണ്, നേരത്തെ സൂചിപ്പിച്ച വാര്‍ ത്ത. ഈ വെള്ള ഷര്‍ട്ടിട്ട് ചോദ്യം ചോദിക്കുന്നതാണ്‍ ചാലക്കോടന്‍ എന്ന നമ്മുടെ പാവപ്പെട്ടവന്‍ !ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പാവപ്പെട്ടവന്‍ അറിയിക്കുമെന്നു വിശ്വസിക്കുന്നു. ഈ പോസ്റ്റ് എനിക്ക് ഇ-മെയിലായി കിട്ടിയതാണു. ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന വ്യക്തിക്ക് എന്തെങ്കിലും സഹായം ഈ പോസ്റ്റ് കൊണ്ട് കിട്ടുമെങ്കില്‍ റെസ്റ്റ് ഹൌസ് ടീം സന്തുഷ്ടരാകും !
സസ്നേഹം , റെസ്റ്റ് ഹൌസ് ടീം
20 comments:

വാഴക്കോടന്‍ ‍// vazhakodan said...

പാവപ്പെട്ടവനും സഹ പ്രവര്‍ ത്തകര്‍ ക്കും ഒരിക്കല്‍ കൂടി റെസ്റ്റ് ഹൌസ് ടീമിന്റെ അഭിനന്ദനങ്ങള്‍!!

പാവപ്പെട്ടവന്‍ said...

പ്രിയപ്പെട്ട വാഴക്കോടാ ......ഇത്പോലെ നിരവധി പ്രശ്നങ്ങള്‍ ദിനവും കേളി കലാ സാംസ്കാരിക വേദി യുടെ മുന്നില്‍ എത്താറുണ്ട് അതില്‍ ഒന്ന് മാത്രമാണ് ഇത് . ഒരു പാടു അലച്ചിലിന് ശേഷം ഞങ്ങള്‍ ഇയാളുടെ ഭാര്യ സാഹോദരനെ കണ്ടെത്തി അയാളുടെ കൂടെ വിടുകയും ചെയ്തു .

chithrakaran:ചിത്രകാരന്‍ said...

സമാധാനം. അയാള്‍ രക്ഷപ്പെട്ടല്ലോ.
അഭിനന്ദനങ്ങള്‍ !!!

വാഴക്കോടന്‍ ‍// vazhakodan said...

പാവപ്പെട്ടവാ, ആ വാര്‍ത്തയുടെ ശുഭപര്യവസാനത്തില്‍ സന്തോഷം ! പരസ്പരം സഹായിക്കാനുള്ള മനസ് ഉണ്ടാവാന്‍ താങ്കളുടെ ഈ പ്രവര്‍ത്തനം എല്ലാവര്‍ക്കും പ്രചോദനമാകട്ടെ!
അപ്ഡേറ്റിനു നന്ദി - ചാലക്കോടാ !!!

ഡോക്ടര്‍ said...

അയാളുടെ ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷം... ഈ ഒരു നല്ല കാര്യം ബൂലോകത്തെ അറിയിച്ച വഴക്കൊടനും പാവപ്പെട്ടവനും അഭിനന്ദനങ്ങള്‍...

ഹരീഷ് തൊടുപുഴ said...

ഹോ..രക്ഷപെട്ടു..

ദൈവം കാത്തു രക്ഷിക്കട്ടെ അയാളെ..

jayanEvoor said...

നല്ല കാര്യം...

എന്തെല്ലാം അനുഭവവൈചിത്ര്യങ്ങളിലൂടെയാണു മനുഷ്യൻ കടന്നു പോവേണ്ടത്...!

അയാൾ സുരക്ഷിതനായി ബന്ധുക്കൾക്കരികിലെത്തിയല്ലോ....

സമാധാനം!

ramanika said...

daivathinu sthuthi!

krishnakumar513 said...

ഇപ്പോള്‍ സമാധാനമായി..........

നന്ദന said...

അഭിനന്ദനങ്ങള്‍

തെച്ചിക്കോടന്‍ said...

വാര്‍ത്ത പത്രത്തില്‍ വായിച്ചിരുന്നു, വിഷമം തോന്നി, ബന്ധുക്കളെ കണ്ടെത്തിയല്ലോ, അത്രയും ആശ്വാസം.
പാവപ്പെട്ടവനും, കൂട്ടാളികള്‍ക്കും അഭിനന്ദനങ്ങള്‍.

വശംവദൻ said...

വളരെ നല്ല കാര്യം !

ചാണക്യന്‍ said...

നന്നായി സുഹൃത്തെ.....
പാവപ്പെട്ടവനും ഗ്യാംഗിനും അഭിനന്ദനങ്ങൾ....

Mohamedkutty മുഹമ്മദുകുട്ടി said...

ഇവിടുത്തെ തമാശക്കിടയിലും ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷം!. നമ്മുടെ ഈ കേരളത്തില്‍ ആരെങ്കിലുമിങ്ങനെ വഴിയില്‍ കിടന്നാല്‍ തിരിഞ്ഞു നോക്കുമൊ ആവോ?

siva // ശിവ said...

എത്ര ഭീതിദമായ ഒരവസ്ഥയാണ് ആ മനുഷ്യന് സംഭവിച്ചത്. അയാളെ സഹായിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. മനുഷ്യത്വത്തിന്റെ ഈ ഉറവുകളാണ് ജാതിമതങ്ങള്‍ക്കപ്പുറം മനുഷ്യന്റെ ആശ്രയം.

lekshmi said...

അഭിനന്ദനങ്ങള്‍ !!!

പാവത്താൻ said...

നന്മയുള്ള ഹൃദയങ്ങളില്‍ ദൈവം വസിക്കുന്നു. പ്രണാമങ്ങള്‍.

കൊട്ടോട്ടിക്കാരന്‍... said...

പാവപ്പെട്ടവനും സഹപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍!
ഈ പ്രവര്‍ത്തനം എല്ലാവര്‍ക്കും പ്രചോദനമാകട്ടെ!

പള്ളിക്കരയില്‍ said...

സത്പ്രവര്‍ത്തനങ്ങള്‍ക്ക് സന്മനസ്സുള്ളവരെ, മംഗളങ്ങള്‍...

Captain Haddock said...

നല്ല കാര്യം!!!! "നന്മയുള്ള ഹൃദയങ്ങളില്‍ ദൈവം വസിക്കുന്നു" - correct !!

http://keralaresthouse.blogspot.com/