പ്രിയമുള്ള ബൂലോകരേ,റസ്റ്റ് ഹൌസില്‍ റൂമെടുത്ത നല്ലവരായ കൂട്ടുകാരെ,
കേരള റസ്റ്റ് ഹൌസിന്റെ മഹത്തായ ഉല്‍ഘാടനം അതി വിപുലമായി നടത്തുവാനുള്ള ഭാരിച്ച ഒരു ചുമതലയാണ് മാനേജരായ നാസ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. പ്രത്യുപകാരമായി ജീവിത കാലം മുഴുവന്‍ എനിക്കു മുറിക്ക് വാടക കൊടുക്കേണ്ടതില്ല എന്നാണ് വാഗ്ദാനം!(ആവോ)
ആയതിനല്‍ ഉല്‍ഘാടനത്തിനായി ഏവരേയും രോമാഞ്ചം കൊള്ളിക്കുമായിരുന്ന നമ്മുടെ പൊന്നു മോള്‍,വയസന്മാരുടെ കണ്ണിലുണ്ണിയുമായ സിനിമാ നടി ഷക്കീലയെ വിളിക്കാന്‍ ചെന്നെങ്കിലും ഒരു സീരിയലില്‍ കുലീനയായ,പരിവ്രതയായ ഒരു പെണ്‍കുട്ടിയുടെ വേഷം ചെയ്യുന്ന തിരക്കിലായതിനാല്‍ അവര്‍ക്ക് എത്താന്‍ കഴിയില്ല എന്ന് അവര്‍ അറിയിച്ചു. എങ്കിലും എന്നെ നിരാശപ്പെടുത്താതെ അവര്‍ തന്ന ഒരു മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട് മറ്റൊരു നടിയുടെ വീട് പറഞ്ഞ് തന്നു.
അവരെ ക്ഷണിക്കാന്‍ പോയ വിവരം ഇങ്ങനെ!
“അമ്മാ വീട്ടില്‍ ആരും ഇല്ലേ?’
"ഇവിടെ ആരും ഇല്ല പോയി ശനിയാഴ്ച വരൂ”
“അതല്ല ഞാന്‍ മാഡത്തിനെ കാണാന്‍ ഒരു പ്രൊപ്പോസലുമായി വന്നതാണ്!”
“എന്ത് പ്രപ്പോസല്‍?”
“ഷക്കീല മാഡം പറ്റില്ലാന്ന് പറഞ്ഞ് മാഡത്തിന്റെ അടുത്തേക്ക് വിട്ടതാ!”
“ഇരിക്കൂ, മാഡം വെളുക്കുന്നത് വരെ ഷൂട്ട് ഉണ്ടായിരുന്നത് കൊണ്ട് നല്ല ടയേര്‍ഡാ,ഞാന്‍ ഇപ്പോ വിളിക്കാം”
അല്‍പ്പ സമയത്തിനു ശേഷം സില്‍മാ നടി പുറത്ത് വന്നു. ഞാന്‍ കാര്യം അവതരിപ്പിച്ചു!
മുഖത്ത് അല്‍പ്പം നീരസത്തോടെ അവര്‍ പറഞ്ഞു,
“മിസ്റ്റര്‍ വാഴ,യൂ നോ വല്ല ജ്വൊല്ലറി ഉല്‍ഘാടനത്തിന് പോയാല്‍ സ്വര്‍ണ്ണ മാല കിട്ടും, തുണിക്കട ഉല്‍ഘാടനത്തിന് പോയാല്‍ ഡ്രസ്സ് കിട്ടും”
അപ്പോ ബാര്‍ബര്‍ ഷാപ്പ് ഉല്‍ഘാടനത്തിനു പോയാ മൈ...ശോ അത് കിട്ടുമോ എന്ന് ചോദിക്കാന്‍ വന്നതാ. പക്ഷേ കാര്യം നടക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചില്ല!എങ്കിലും ഞാന്‍ പറഞ്ഞു,
"മാഡം,ഇതൊരു ബൂലോക റെസ്റ്റ് ഹൌസാണ്,പിന്നെ മാഡത്തിന് ഏത് ആവശ്യത്തിനും ഇത് ഉപകരിക്കും,മാത്രമല്ല കുവൈറ്റ് അളിയന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ മാഡത്തിന് നായികാ പ്രാധാന്യമുള്ള ഒരു വേഷോം തരാം”
“ ഓക്കെ, ആരാ അതിന്റെ സ്ക്രിപ്റ്റ് എഴുതുന്നത് ?”
“അത് ഞാന്‍ തന്നെയാണ് എഴുതുന്നത്!”
“ഐ സേ യൂ ഗെറ്റ് ഔട്ട്”
പിന്നെ അധികം സമയം വേണ്ടി വന്നില്ല ഞാന്‍ പുറത്തിറങ്ങാന്‍. സത്യത്തില്‍ ഇങ്ങനെ സംഭവിച്ചില്ല എന്ന് പറയാമായിരുന്നു. പക്ഷേ വണ്ടിക്കൂലി തന്നു വിടുന്ന മാനേജര്‍ നാസിന്റെ മുഖത്ത് നോക്കി എങ്ങിനെ നുണ പറയും? അടുത്ത യാത്രയ്ക്കും വണ്ടിക്കൂലി തരപ്പെടുത്തേണ്ടെ?
എന്തായാലും ഉല്‍ഘാടകന്റെ കാര്യം അവിടെ നിക്കട്ടെ. നമുക്ക് ബാക്കി പരിപാടികളിലേക്ക് കടക്കാം! ഉല്‍ഘാടന ദിവസം രാവിലെ ചായയും വടയും മസാലദോശയും ഉണ്ടെന്ന് കരുതി ഒന്നും കഴിക്കാതെ വന്നവരെ പറ്റിച്ച് കൊണ്ട് ഉല്‍ഘാടന ശേഷമേ വല്ലതും ഞണ്ണാന്‍ കിട്ടൂ എന്ന ക്രൂരമായ അറിയിപ്പ് നാസ് അതി ക്രൂരമായി പ്രഖ്യാപിക്കുന്നു! അതിനു ശേഷം റിബ്ബണ്‍ മുറിക്കലും മെഴുകു തിരി കത്തിക്കല്‍ ഊതിക്കെടുത്തല്‍ കേക്ക് മുറിക്കല്‍ തുടങ്ങീ ചടങ്ങുകള്‍ക്ക് ശേഷം, മുറികള്‍ വ്യഞ്ചരിപ്പും, അഡ്വാന്‍സ് വാങ്ങി മാനേജരുടെ പുഞ്ചിരിപ്പും!
പിന്നീട് പകല്‍കിനാവന്‍ തന്റെ ഫാമില്‍ കീടനാശിനി ഉപയോഗിക്കാതെ കേവലം ജൈവ വളം മാത്രം ഇട്ട് വളര്‍ത്തിയ പച്ചക്കറികളും മറ്റും ഉപയോഗിച്ച് അന്നേ ദിവസം ഗംഭീര സദ്യ.
ഒരു പ്രത്യേക അറിയിപ്പുള്ളത്
ഉല്‍ഘാടന ദിവസം മാത്രമേ ഫ്രീ ഫുഡ് ഉണ്ടായിരിക്കുകയുള്ളൂ എന്ന് മാനേജ്മെന്റ് അറിയിക്കുന്നു. അതിന് ശേഷം 313 ലെ താമസക്കാരന് മാത്രമേ ഫ്രീ ഫുഡ് ഉണ്ടായിരിക്കുകയുള്ളൂ എന്നും മാനേജര്‍ അറിയിക്കുന്നു!
ആയതിനാല്‍ ഒരു ഉല്‍ഘാടകനെ കണ്ടെത്താനുള്ള ചുമതല ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു.
നിങ്ങള്‍നിര്‍ദ്ദേശിക്കുന്ന ആള്‍ ഈ റെസ്റ്റ് ഹൌസ് ഉല്‍ഘാടനം നിര്‍വഹിക്കുമെന്നും തദവസരത്തിലേക്ക് നിങ്ങളെ ഓരോരുത്തരേയും ഈ റെസ്റ്റ് ഹൌസിലേക്ക് ഞങ്ങള്‍ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു.
ഇനി ആരെങ്കിലും മുറി ബുക്ക് ചെയ്യാനുണ്ടെങ്കില്‍ മടിച്ച് നില്‍ക്കാതെ കടന്ന് വരൂ എന്ന് ഈ റെസ്റ്റ് ഹൌസ് മാനേജ്മെന്റിനു വേണ്ടിയും എന്റെ സ്വന്തം ബ്ലോഗുകളുടെ പേരിലും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു!
ഇനിയുള്ള ദിവസങ്ങള്‍ നമുക്കിവിടെ അടിച്ച് പൊളിക്കാം, അതിന് ഞാന്‍ തയ്യാര്‍ നിങ്ങളോ???