Jan 4, 2010

അടി അടി അടിക്കുറിപ്പേ....മത്സരം തുടരുന്നു!

പ്രിയമുള്ളവരേ,
നല്ലൊരു പുതു വര്‍ഷം നന്നായി ആഘോഷിച്ച നിങ്ങള്‍ക്ക് ഇതാ നമ്മള്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച അടിക്കുറിപ്പ് മത്സരം തുടരുന്നു.കഴിഞ്ഞ മത്സരങ്ങളിലെ അവേശോജ്ജ്വലമായ പങ്കാളിത്തമാണ് മത്സരങ്ങള്‍ തുടരാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ഈ പുതുവത്സരത്തിലും നിങ്ങളുടെ സഹകരണങ്ങളുണ്ടാകുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിച്ചു കൊണ്ട്, നമുക്ക് മത്സരത്തിലേക്ക് കടക്കാം!

ഇവരെ അറിയാത്തവരുണ്ടാകില്ല അല്ലേ? ഈ ഫോട്ടോ നാട്ടിലുള്ള എന്റെ ഒരു സുഹ്യത്താണ് അയച്ച് തന്നത്. കണ്ടപ്പോള്‍ എനിക്കും രസം തോന്നി. എന്നാല്‍ നമ്മുടെ അടിക്കുറിപ്പില്‍ ഒന്ന് പൂശിക്കളയാം എന്ന് വെച്ചു. ഈ ചിത്രത്തിനു ഞാന്‍ നല്‍കുന്ന അടിക്കുറിപ്പ്,                      എനിക്ക് നീയും             ---                       നിനക്ക് ഞാനും “


ഹി ഹി ഹി ഇനി നിങ്ങള്‍ വളരെ രസകരമായ അടിക്കുറിപ്പ് എഴുതൂ......

29 comments:

വാഴക്കോടന്‍ ‍// vazhakodan said...

എനിക്ക് നീയും - നിനക്ക് ഞാനും “

ഹി ഹി ഹി ഇനി നിങ്ങള്‍ വളരെ രസകരമായ അടിക്കുറിപ്പ് എഴുതൂ......:)

സുല്‍ |Sul said...

“വാഴക്കോടന് അടിക്കുറിപ്പ് മത്സരത്തിന് ഇന്നയക്കേണ്ടതാ ഈ പടം. പതിഞ്ഞോടെയ്?”

-സുല്‍

അപ്പൂട്ടന്‍ said...

ഈശോ... എത്ര നേരായി, ഈ ചങ്ങായി നിർത്ത്ണില്ലല്ലൊ. ങ്ങ്ട്ട്‌ വാ ഗഡീ

അപ്പൂട്ടന്‍ said...

മാഷേ.... മതി മതി, ഓവറാക്കല്ലെ.

അപ്പൂട്ടന്‍ said...

ഒന്ന് അയഞ്ഞാ ങ്ങള്‌ വേലി ചാടും ല്ലെ.....ങ്ങള്‌ കുടീൽക്ക്‌ ബരീ, വച്ചിട്ട്ണ്ട്‌

മൂന്നെണ്ണം.... സോറിണ്ട്ട്ടാ

അപ്പൂട്ടന്‍ said...

Sorry again

ദേ പിന്നേം ഞമ്മടെ കെട്ട്യോൻ തൊടങ്ങി.... ഡാ തൊപ്പിക്കാരാ, അനക്കെന്താ വ്ഡെ പണി. ഒന്ന് വന്ന് സഹായിക്ക്‌ കുട്ട്യേ, ഞമ്മടെ കെട്ട്യോനെ ഒന്ന് കുടീൽക്കെത്തിക്കാൻ.

മിന്നു // MinnU said...

കയ്യില്‍ പിടിച്ച് വലിക്കല്ലേ മൈലാഞ്ചിപ്പെണ്ണേ...
കോട്ടിട്ട കയ്യിലെ പിടുത്തം വിടടീ തൊട്ടാവാടിപ്പെണ്ണേ....
ഞാനിതൊന്ന് തീര്ത്തോട്ടെ!
ഹാ ഹ ഹാ ഹു ഹു ഹും
(കയ്യില്‍ പിടിച്ച്...)

വാഴക്കോടന്‍ ‍// vazhakodan said...

ഇതാ മോനെ ഒരു വഴിക്കും ഞാന്‍ മൂപ്പരെ ഒറ്റയ്ക്ക് വിടാത്തെ, ഞാന്‍ കൂടെയുണ്ടായിട്ട് ഇങ്ങനെ... ഇതൊക്കെ ആ ക്ലിന്റന്‍ മൂപ്പര്‍ പഠിപ്പിച്ചു വിട്ടതല്ലേ...

ശ്രദ്ധേയന്‍ said...

ചുവപ്പന്‍മാരേ, ചുവപ്പന്‍മാരേ... എന്‍റെ കെട്ട്യോനും സുഹൃത്തും മഞ്ചേരി വഴി അമേരിക്കയ്ക്ക് പോകുന്ന വഴിയാ.. അല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെ.... ഛെ ഛെ..!! സത്യം.. തീവാരി മുത്തപ്പനാണേ സത്യം.

ജിക്കൂസ് ! said...

മനുഷ്യാ ഇങ്ങോട്ട് വാ....ആ തൊപ്പിക്കാരന്റെ നോട്ടം അത്ര പന്തിയല്ല.

dappamkuthu said...

ഛായ്!!!! വിട് തള്ളെ....*#%*.. പണ്ടാറം..

sherlock said...

തിരിഞ്ഞു നില്‍ക്കുന്ന ചേച്ചിയുടെ ആത്മഗതം: ഞാന്‍ കൈയേയ പിടിച്ചോണ്ടു നില്‍ക്കുമ്പോ ഇത്രേം.. അപ്പോ ഞാന്‍ ഇല്ലാത്തപ്പോഴോ?.

ചാണക്യന്‍ said...

മുത്തോട് മുത്തം....:)

sherriff kottarakara said...

ഇന്ന പിടിച്ചോ ഒരു അടിക്കുറിപ്പു " ഡ്രാക്കുള ചോര കുടിക്കുന്നു.

mini//മിനി said...

വി ഐ പി കളികൾ, കേളികൾ

ഭായി said...

അധിനിവേശം!

(കോപ്പീ റൈറ്റ്? യു നോ ഗോണ്ടനാമോ..?!)

ഭായി said...
This comment has been removed by the author.
നന്ദന said...

കോളാമ്പി ഉള്ളപ്പൊൽ നിങളെന്തിനാ കിലിവാതിലൂടെ തുപ്പുന്നത് !

Typist | എഴുത്തുകാരി said...

കണ്ടില്ലേ, ഞാന്‍ കൂടെയുള്ളപ്പോ‍ള്‍ ഈ മനുഷ്യന്‍ ഇങ്ങനെ. ഞാനില്ലാത്തപ്പഴെന്തായിരിക്കും!

Jimmy said...

കാട്ടിലെ തടി.. തേവരുടെ ആന...
ഓസിന്‌ കിട്ടിയാൽ ആസിഡും....

ഇത്രയൊക്കെ പോരേ വാഴേ...

കൊസ്രാ കൊള്ളി said...

ഒന്നെന്റെ കണ്ണ് തെറ്റിയാ ഇങ്ങേര്‍ക്ക് ഇതാ പണി..

നരസിംഹം said...

ചുംബനപ്പൂകൊണ്ടു മൂടി എന്റെ തമ്പുരാട്ടിനിന്നെയുറക്കാം

സാപ്പി said...

മതി ചെക്കാ ബാക്കി വീട്ടീചെന്നിട്ട്‌ ഞാന്‍ തരാം

സന്തോഷ്‌ പല്ലശ്ശന said...

മതിടാ... കുട്ടാ... അവളെ മറ്റൊരു മോണികാ ലെവന്‍സ്കിയാക്കല്ലെ !!

വാഴക്കോടന്‍ ‍// vazhakodan said...

വളരെ രസകരമായ അടിക്കുറിപ്പുകള്‍ തയ്യാറാക്കിയ എല്ലാവര്‍ ക്കും റെസ്റ്റ് ഹൌസ് ടീമിന്റെ അകൈതവമായ നന്ദി അറിയിക്കുന്നു. ഇനിയും ഇവിടത്തെ മത്സരങ്ങളില്‍ പങ്കെടുക്കുമല്ലോ. സ്നേഹത്തോടെ....റെസ്റ്റ് ഹൌസ് ടീം !

VEERU said...

ബുഷിന്റെ ആത്മഗതം
“കക്ഷത്തിലുള്ളതു പോവതെ ഉത്തരത്തിലുള്ളതെടുക്കേണ്ടതെങ്ങനെയെന്നു മനസ്സിലായില്ലേ??”

:: VM :: said...

പുറകിലെ പട്ടാളക്കാരന്‍ വടി ലോറ ബുഷിനു നേരെ നീട്ടിക്കൊണ്ട്: ചേച്ച്യേ , ചേച്ചീടെ ഫീലിങ്ങ് എനിക്ക് മനസ്സിലായി, ദേ പിടിച്ചോ വടി, ഇത് വച്ച് ഒരു അലക്കാ അലക്ക് ചുള്‍ലന്റെ നെറൂം തലക്ക്..ന്നാലേ ഗെഡീഡെ കഴപ്പ് മാറൂള്ളോട്ടാ...

ബൈദഭൈ- ആ പട്ടാളക്കാരന്‍ അരിയങ്ങാടിയില്‍ നിന്നും വാഷിങ്ങ്ടണിലേക്ക് 1964 ഇല്‍ മൈഗ്രേറ്റ് ചെയ്ത ഡാവ് ആര്‍ന്നൂട്ടാ. പേര്‍ ഇട്ടൂപ്പ് മാപ്പ്ല

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പട്ടുമെത്തയിൽ കിടത്തിയാലും അട്ട പൊട്ടക്കുളം തേടിപ്പോവും :)

ബായേ..ഈ മൈയിൽ വ്യാജമാണോ? പണികിട്ടോ? ഈ ഫോട്ടോഷോപ് പണ്ടാറം വന്നോണ്ട് ഒരൊറ്റ പോട്ടം പോലും വിശ്വസിക്കാൻ പറ്റില്ല :)

സഫല്‍ said...

ആക്രാന്തം കാണിക്കാതെ ഇങ്ങോട്ടുവാ ചേട്ടാ

http://keralaresthouse.blogspot.com/