Dec 21, 2009

റെസ്റ്റ് ഹൌസില്‍ അടി...,പുതിയ മത്സരം!

പ്രിയമുള്ള റെസ്റ്റ് ഏടുക്കുന്ന റെസ്റ്റ് ഹൌസ് നിവാസികളേ...

നമ്മുടെ റെസ്റ്റ് ഹൌസെ ഗെയിം ഒരു പ്രത്യേക സാഹചര്യത്തില്‍ വഴിമുട്ടി
നില്‍ക്കുകയും,പുതിയ ഒരു ഗെയിം അവതരിപ്പിക്കാന്‍ കഴിയാതിരുന്നതും
ദുഫ്ഫായീലെ ബ്ലോഗ് മീറ്റുമായി ഞാനല്‍പ്പം തിരക്കിലായതിനാലായിരുന്നു
എന്ന സന്തോഷ വാര്‍ത്ത അറിയിക്കട്ടെ! ചേറായി മീറ്റിനെ അനുസ്മരിപ്പിക്കുമാറ്
അതേ ആമ്പിയറിലുള്ള ഒരു മീറ്റ് തന്നെയായിരുന്നു ഇപ്രാവശ്യത്തെ യു എ ഇ
മീറ്റും എന്ന് നിസ്സംശയം പറയാം. ഇടക്കൊക്കെ ഇതുപോലുള്ള മീറ്റുകള്‍
നമ്മുടെ ഈ സൌഹ്യദം ഊട്ടിയുറപ്പിക്കാന്‍ ഉപകരിക്കുമെന്നിരിക്കെ
നമുക്കും റെസ്റ്റ് ഹൌസില്‍ ഇടക്കൊക്കെ മീറ്റുകള്‍ നടത്തണം.

അപ്പോള്‍ നമ്മള്‍ അടുത്ത മത്സരത്തിലേക്ക് കടക്കുകയാണ്, അതാണ്
     “ അടിക്കുറിപ്പ് മത്സരം “
താഴെ കാണുന്ന ചിത്രത്തിന് ഏറ്റവും രസകരമായ ഒരു കമന്റ്/അടിക്കുറിപ്പ്
തയ്യാറാക്കുക.ഏറ്റവും നല്ല അടിക്കുറിപ്പ് എഴുതുന്നവര്‍ക്ക് റെസ്റ്റ് ഹൌസിലെ
ഒരു വര്‍ഷത്തെ ഫ്രീ താമസം അനുവദിക്കുന്നതാണെന്ന് അറിയിച്ച് കൊള്ളുന്നു.
വളരെ രസകരവും എന്നാല്‍ അഭാസകരമാവാത്തതുമായ അടിക്കുറിപ്പ്
തയാറാക്കുമല്ലോ.അപ്പോള്‍ ഉല്‍ഘാടന ചിത്രം ഇതു തന്നെയാവട്ടെ!
ഇനി ആര്‍ക്കെങ്കിലും രസകരമായ ചിത്രങ്ങള്‍ അയച്ച് തരാന്‍ കഴിയുമെങ്കില്‍
എന്റെ ഇ-മെയിലിലേക്ക് (vazhakodan@gmail.com)അയച്ച് തരുമല്ലൊ.
അപ്പോള്‍ എല്ലാം പറഞ്ഞ പോലെ,അടിക്കുറിപ്പ് മത്സരം ഇവിടെ തുടങ്ങുന്നു!


ഈ ചിത്രത്തിനു രസകരമായ ഒരടിക്കുറിപ്പ് കമന്റായി എഴുതുക ! :)

28 comments:

വാഴക്കോടന്‍ ‍// vazhakodan said...

വിശാലന്‍ : ഡാ വാഴേ നീ എന്തിറ്റാ ഈ കാണിക്കണേ? ഇപ്പോ എന്റെ മേത്താണോ കുതിര കേറണത്? :)

Naser KSA said...

hi mallu.. can you explain me how i can go to gallery.??

അരുണ്‍ കായംകുളം said...

വിശാലന്‍ : അല്ല മോനേ, ഇതിലേതാ ഞാന്‍??

dappamkuthu said...

എന്തൂട്ട് പറയാനാ!! എന്റെ ഗഡ്യെ.. ആ ഞ്ഞെകുന്ന സുനാപ്പി ഉള്ളിപ്പൊയ്. ഇപ്പൊ യെങ്ങനാ ഒന്നു വലിചെറക്കുന്നെ..

Typist | എഴുത്തുകാരി said...

ഈ കുന്തം ഇനീപ്പോ എങ്ങന്യാ ഒന്നു നേരെയാക്കണേ?

നന്ദന said...

ഹോ ! ഇത്രെയും സൌന്ദര്യം ഉണ്ടായിരുന്നോ ..അവള്‍ക്കു ..?

Jimmy said...

ആ ചക്രം പോലുള്ള കുന്ത്രാണ്ടത്തെ പിടിച്ചു തിരിച്ചാൽ അപ്പോ ലൈറ്റടിക്കുവോ..? ദേ പിന്നെം കുറേ ബട്ടണുകൾ... എന്റെ ഈശ്വരന്മാരേ... കാശ്‌ കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിച്ച പോലെയായിപ്പോയല്ലോ... ദിദിപ്പോ എന്താ ചെയ്ക...???

Nijil said...

പാമ്പ്‌ കടിക്കാനായിട്ട് വെറുതെ ഞെക്കീതാട്രാ ഗഡ്യെ..

നീ അമ്മയോടൊന്നും ചെന്ന് പറയല്ലെ!!നാരങ്ങാ മിട്ടായി വാ‍ങ്ങിച്ചെരാട്രാ....

അപ്പൂട്ടന്‍ said...

ഹൗ എന്തൂട്ടാദ്‌.... ആകെ കൺഫീഷൻ....ഒന്നൂടെ പറഞ്ഞേ...

സ്വർണ്ണക്കളറ്‌ പാന്റിട്ടത്‌ വാഴ, തൊട്ടപ്പറത്ത്‌ വാഴി, പിന്നെ വാഴീടെ തോഴി, പിന്നതിന്റപ്പറത്ത്‌ കോഴി..... അപ്പ അയ്യാൾടെ ഏടത്ത്‌ നിക്കണവനോ?

raveesh said...
This comment has been removed by the author.
പാവപ്പെട്ടവന്‍ said...

ഈ ബട്ടണ്‍ എന്തിനുള്ളതാ...............? ഒരു പിടിയുമില്ല
ഇപ്പോള്‍ പഠിക്കാനുള്ള സമയമല്ല നീ... പടം പിടിക്ക്.

കാട്ടിപ്പരുത്തി said...

ഞാനിത് പോലൊന്നു കൊണ്ട് നടക്കുന്നെന്നു കരുതി ഇതിന്റെ ഒരുസ്താദാണെന്നു തോന്നിയോ സംശയം ചോദിക്കാന്‍-
ഹെന്റെ എടത്താടന്‍ മുത്തപ്പാ പെട്ടൂലോ

raveesh said...

വിശാൽജി: “ഡാ വാവേ...
ലാസ്റ്റ് മീറ്റിയപ്പം വാങ്ങിച്ച നൂറ് ദിർഹം അടുത്ത മീറ്റിന് തരാട്ടാ.. കയ്യീ ഇല്ലാഞ്ഞിട്ടാ‍ണ്ട്രാ..“

വാവ: “ഹും.. എന്നാണ്ടല്ലോ.. ദിദ് എന്റെ കയ്യീ ഇരിക്കും..”

Anitha Madhav said...

ആ ബട്ടനൊന്ന് ഞെക്കി,പിന്നേ ആ വട്ടൊന്ന് പിടിച്ച് തിരിച്ചു, അത്രേ ചെയ്തുള്ളൂ വേറെ ഒന്നും ചെയ്തില്ലാ.. ങീ ങീ..

തെച്ചിക്കോടന്‍ said...

ഹോ ഈ പേന്‍ കടി കാരണം ഒരു കാര്യം നേരാംവണ്ണം ശ്രദ്ധിക്കാന്‍ പറ്റണില്ല...!

Sachin said...

അവിടെ തിരിഞ്ഞും മറിഞ്ഞും നിന്ന് പടം എടുത്തിട്ട് ഈ തലയില്ലാത്ത പടമാണാ പിടിച്ചത്?

ramanika said...

ഇതില്‍ ഫിലിം ലോഡ് ചെയ്യേണ്ടേ ഫോട്ടോപിടിക്കാന്‍?

Jimmy said...

വാഴക്കോടാ... ഒരു അടിക്കുറിപ്പ്‌ ഗോമ്പറ്റീഷൻ ഇവിടെയും പോസ്റ്റിയിട്ടുണ്ട്‌...

വാഴക്കോടന്‍ ‍// vazhakodan said...

ഇതില്‍ ഏത് സെലെക്റ്റ് ചെയ്യും എന്റെ ദൈവമേ :)

കുമാരന്‍ | kumaran said...

no comments...!!

Mohamedkutty മുഹമ്മദുകുട്ടി said...

അതിപ്പൊ എന്റെ കുറ്റല്ലാ,ങ്ങള് എളകീറ്റുണ്ടാവും.അല്ലാതെങ്ങനെ രണ്ട് തല!

രഞ്ജിത് വിശ്വം I ranji said...

ആ വാഴേടെ ഫോട്ടം പിടിച്ചിട്ടിപ്പം പതിഞ്ഞത് അപ്പുറത്ത് നിന്ന ഈന്തപ്പനയാണല്ലോ ഹെന്റെ എടത്താടന്‍ മുത്തപ്പാ.. ഇനി പനേടെ പടം എടുത്തുനോക്കാം വാഴേടെ പടം പതിയുമോന്ന് നോക്കാമല്ലോ.

ചാണക്യന്‍ said...

അയ്യോ..അമ്പുടും പോച്ചാ...:):):)

siva // ശിവ said...

പുലിവാല് പിടിച്ചല്ലോ എന്റെ എടത്താടന്‍ മുത്തപ്പാ

Anonymous said...

പടം ഇട്ത്തപ്പോ തെളിഞ്ഞതാ.. ഇപ്പോ കാണാല്യ ഗെഡീ, പതിഞ്ഞില്ലാന്നാ തോന്നണേ...:)

പാട്ടോളി, Paattoli said...

യ്യേ, ഞാം ബാളു ബെച്ചില്ലാട്ടോ....

ഖാന്‍പോത്തന്‍കോട്‌ said...

തലയില്ലാത്ത പോട്ടം പിടിച്ച് എന്റെ ക്യാമറയും തുലച്ചു പേരും കളഞ്ഞല്ലോ വിശാലേട്ടാ....!!!

desertfox said...

അപ്പോ ലദാണല്ലേ ഓണ്‍ ബട്ടണ്‍. മീറ്റ്‌ എല്ലാം കഴിഞ്ഞിട്ടാണോ ശവീ അത്‌ പറഞ്ഞു തരുന്നത്‌.

http://keralaresthouse.blogspot.com/