Dec 14, 2009

ഗാനം ഏത്? ക്ലൂ ഗെയിം 3 !

പ്രിയമുള്ള റെസ്റ്റ് ഹൌസ് നിവാസികളേ....

നമ്മുടെ മത്സരം വളരെ ആവേശത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കയാണെന്ന്,
ഈ പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെടാത്തത് കൊണ്ട് ഞങ്ങള്‍ മനസ്സിലാക്കുന്നു.
ഈ പരിപാടിയില്‍ വിധി കര്‍ത്താക്കളായി പല പ്രമുഖരും എത്താമെന്ന് വാക്ക്
നല്‍കിയെങ്കിലും അവര്‍ വരുമ്പോഴേക്കും ഈ മത്സരം ഉണ്ടാകുമോ എന്ന ആശങ്കയില്‍
വേണ്ടാ എന്നാണ് കമ്മറ്റി തീരുമാനിച്ചത്. സെലിബ്രിറ്റി ഗസ്റ്റുകളായി തടിയന്റവിട
നസീറിനേയും ഷഫാസിനേയും വിട്ടു തരാമെന്ന് പോലീസ് പറഞ്ഞെങ്കിലും ജാമ്യത്തില്‍
എടുക്കാന്‍ നാസോ ഡോക്ടറോ എന്തിനധികം നമ്മുടെ ഹരീഷ് തൊടുപുഴ വരെ
എത്തില്ല എന്ന് പറഞ്ഞതിനാല്‍ അതും വേണ്ടാ എന്നു വെക്കുകയാണ് ഉണ്ടായത്.

ഈ പരിപാടി തുടങ്ങി വെക്കുകയും ചുരുങ്ങിയത് ഒരു പത്ത് (എന്റമ്മേ) ക്ലൂവെങ്കിലും
കൊടുക്കണം എന്നു പറഞ്ഞ് കൂടുതല്‍ ക്ലൂ വുകള്‍ കണ്ടെത്തുന്നതിനായി പുറപ്പെട്ടുപോയ
മാനേജര്‍ നാസും,ഡോക്ടറും തിരിച്ച് വരുന്നത് വരേയെങ്കിലും ഈ ക്ലൂ പരിപാടി
നില നില്‍ക്കണേ എന്ന് നിന്ന നില്‍പ്പില്‍ ഞാന്‍ പല വട്ടം പ്രാര്‍ത്ഥിക്കുകയാണ്.
ഒരു ക്ലൂ ആരെങ്കിലും അയച്ച് തരുമെന്ന് കൊതിയോടെ ഇ-മെയില്‍ ഐഡി പരസ്യം
ചെയ്യേണ്ട താമസം, മെയില്‍ ബോക്സ് ക്ലൂ കളാല്‍ നിറയുമെന്ന് കരുതിയ എന്റെ സകല
പ്രതീക്ഷകളെയും സത്യമാണെന്ന് തെളിയിച്ച് കൊണ്ട് മരുന്നിന് പോലും ഒരെണ്ണം
ആരും അയച്ചില്ല!(അയ്യയ്യേ നാണക്കേട് )

എന്നാല്‍ ആ പണി ഞാന്‍ തന്നെ ചെയ്യാം എന്ന് തീരുമാനിച്ചതിനാല്‍ ഇതാ
അടുത്ത ക്ലൂ ഞാന്‍ തയ്യാറാക്കിയിരിക്കുന്നു.ഈ ക്ലൂ നോക്കി ആദ്യം ഉത്തരം
പറയുന്നവര്‍ക്ക് റെസ്റ്റ് ഹൌസില്‍ അവരുടെ റൂമില്‍ ഒരു എയര്‍ കൊണ്ടീഷ്ണര്‍
ഫിറ്റ് ചെയ്ത് കൊടുക്കുന്നതായിരിക്കും ! (വല്യ ചിലവുള്ള ഏര്‍പ്പാടാണേ )

ക്ലൂ ശ്രദ്ധിക്കൂ, ഉത്തരം പറയാന്‍ തയ്യാറാകൂ!

1. ഈ ഗാന രംഗത്ത് രണ്ട് സംവിധായകരും ഒരു നിര്‍മ്മാതാവുമാണ് അഭിനയിച്ചിരിക്കുന്നത്.
2. ഈ നിര്‍മ്മാതാവ് ഭരത് അവാര്‍ഡ് ജേതാവും ഇദ്ദേഹത്തിന്റെ മകനും ഒരു സിനിമാ നടനാണ്.
3. ഈ ചിത്രത്തില്‍ മറ്റൊരു ഭരത് അവാര്‍ഡ് ജേതാവും ഒരു MLA യും അഭിനയിച്ചിട്ടുണ്ട്.
4. രണ്ട് സംവിധായകരില്‍ ഒരു സംവിധായകനും ഒരു സംവിധായികയുമാണ്. സംവിധായകന്‍
    മലയാള ചിത്രം സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും സംവിധായിക മലയാള ചിത്രം ഒരുക്കിയിട്ടില്ല.
5. ഈ ചിത്രത്തിന്റെ സംവിധായകന്‍ മറ്റു ഭാഷകളിലും സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഇത്രേം ആയപ്പോള്‍ തന്നെ ഉത്തരം പിടികിട്ടിക്കാണും അല്ലെ?
അപ്പോള്‍ പതിവു പോലെ  കമന്റ് മോഡറേഷനു ശേഷം ശരിയുത്തരം തരുന്നതായിരിക്കും.
ഇനി കൂടുതല്‍ ക്ലൂ വേണ്ടവര്‍ അറിയിക്കുമല്ലോ !

അപ്പോള്‍ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേര്‍ന്ന് കൊണ്ട്,
ആശംസകളോടെ...

വാഴക്കോടന്‍,
റൂം നമ്പര്‍ 313,
കേരള റെസ്റ്റ് ഹൌസ്,
ബൂലോകപുരം പി ഒ.,
പിന്‍: സൂചിപിന്‍

15 comments:

വാഴക്കോടന്‍ ‍// vazhakodan said...

മൂന്നാം ഗെയിം ! ആ കൊച്ചു തലയൊന്നു പുകച്ചാട്ടെ ! അതിനകത്ത് വല്ലതും ഉണ്ടോന്ന് അറിയാലോ? :) ഏത്??

അപ്പൂട്ടന്‍ said...

ഗാനം ഊട്ടിപ്പട്ടണം കൂട്ടിക്കെട്ടണം ചുമ്മാവാടാ... (കിലുക്കം)
അഭിനയിക്കുന്നവർ - മോഹൻലാൽ, ജഗതി, രേവതി.
സംവിധായകർ - ജഗതി, രേവതി (മലയാളത്തിൽ സംവിധാനം ചെയ്തിട്ടില്ല)
ഭരത്‌ അവാർഡ്‌ നേടിയ നിർമ്മാതാവ്‌ - മോഹൻലാൽ
മറ്റൊരു ഭരത്‌ അവാർഡ്‌ ജേതാവ്‌ - മുരളി
MLA - ഗണേഷ്‌ കുമാർ
ചിത്രത്തിന്റെ സംവിധായകൻ - പ്രിയദർശൻ

ഒരു ഓഫ്‌ - മോഹൻലാലിന്റെ മകൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ? ചുമ്മാ നടന്നതല്ലേ ഉള്ളൂ? (പടം കാണാനുള്ള കെൽപില്ലാഞ്ഞതിനാൽ ആ കൃത്യം നിർവ്വഹിച്ചില്ല, അതിനാൽ ലാലിന്റെ മകന്‌ അതിൽ എന്തെങ്കിലും "റോൾ" ഉണ്ടായിരുന്നോ എന്നറിയില്ല)
എന്തായാലും ഒരു സിനിമയിൽ "മുഖം കാണിച്ചു" എന്നുവെച്ച്‌ അയാൾ സിനിമാനടനാണെന്നു പറയാനാവില്ല. പയ്യന്റെ ഹെയർസ്റ്റെയിൽ വെച്ച്‌ മുഖം കാണിച്ചു എന്നും പറയാൻ പറ്റില്ല

വാഴക്കോടന്‍ ‍// vazhakodan said...

പ്രിയമുള്ളവരേ
നമ്മുടെ പ്രിയങ്കരനായ അപ്പൂട്ടന്‍ വളരെ ശരിയായ ഉത്തരം നല്‍ കിയിരിക്കുന്നു !എങ്കിലും മറ്റുള്ളവരും ഉത്തരം തരുന്നത് വരെ മത്സരം നീളട്ടെ!

അപ്പുട്ടാ ഒരു സിനിമയില്‍ ഈ നിര്‍മ്മാതാവിന്റെ ചെറുപ്പം അഭിനയിച്ചത് ഈ നടനാണ്. !

Bitoose said...

നിർമ്മാതാവ് – മൊഹൻലാൽ..
സംവിധായകൻ- ജഗതി ശ്രീകുമാർ
സംവിധായിക –രേവതി.
ഭരത്- മുരളി
എം.എൽ എ- ഗണേഷ്
ചിത്രം –കിലുക്കം
ഗാനം-ഊട്ടിപ്പട്ടണം..
സംവിധായിക രേവതി ആണെങ്കിൽ അവർ കേരളാ കഫെ എന്ന ചിത്രത്തിലെ ഒരു ഭാഗം സംവിധാനം ചെയ്തിട്ടുണ്ട്.

dappamkuthu said...

Chitram Kilukkam
Pattu : ootti pattanam
Cast: Mohanlal - Producer,Jagthy Shreekumar, Revathi,(Directors)
MLA. Ganesh Kumar.
Director : Priyadarshan

dappamkuthu said...

Parayan vittupoyi, Matte ah bharat : Murali

Anitha Madhav said...

ഇതിന്റെ ലക്ഷണം കണ്ടിട്ട് കിലുക്കമാണെന്ന് തോന്നുന്നു!
ഉറപ്പിച്ചു കിലുക്കം തന്നെ! ഊട്ടിപ്പട്ടണം എന്ന് തുടങ്ങുന്ന ഗാനം !
ക്ലൂ കൊള്ളാം കെട്ടോ !

ജോണ്‍ ചാക്കോ, പൂങ്കാവ് said...

രേവതി കേരള കഫേ യിലൂടെ മലയാളത്തിനും സംവിധാനം ചെയ്തിട്ടുണ്ട്. അതും പരിഗണിച്ചു കാണുമല്ലോ.

Sachin said...

അപ്പൂട്ടന്‍ ഉത്തരം പറഞ്ഞ നിലയ്ക്ക് ഞാന്‍ എന്നാ പറയാനാ !
:)
അല്ലാതെ ഉത്തരം അറിയാഞ്ഞിട്ടല്ല കെട്ടോ !

Husnu said...

Sorry, not much familiar with films.Any way enjoying the game.

വാഴക്കോടന്‍ ‍// vazhakodan said...

hau Han said...
ഒരു പോസ്റ്റില്‍ അന്താക്ഷരി (ഒറിജിനല്‍) നടത്തരുതോ?

December 14, 2009 12:02 PM

ഈ അഭിപ്രായത്തോട് എന്ത് പറയുന്നു ! അറിയിക്കുമല്ലോ !

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ചിത്രം കിലുക്കം.
ഗാനം: ഊട്ടി പട്ടണം....
മോഹന്‍ലാലിനെ നിര്‍മ്മാതാവായും ജഗതിയെ യും രേവതിയും സംവിധായകര്‍ ആയും കാണണം.
ഗണേഷ് എം.എല്‍.എ ഇതില്‍ അഭിനയിച്ചിട്ടുണ്ട്..

മറ്റൊരു ഭരത് അവാര്‍ഡ്‌ ജേതാവ് ആരെന്നു പിടിയില്ല.
അത് പോലെ രേവതി മലയാളത്തില്‍ ഈയിടെ കേരള കഫെ സംവിധാനം ചെയ്തിട്ടുണ്ട്.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ക്ഷമിക്കണം. ഉത്തരം പ്രസിദ്ധീകരിച്ചത് കണ്ടില്ല.

അപ്പൂട്ടന്‍ said...

സാറി, ഞമ്മളും തെറ്റിച്ച്‌... രേവതി മലയാളത്തിൽ പടം ചെയ്തില്ല എന്നുപറയാനാവില്ല.

കമന്റിലൂടെ അന്താക്ഷരി കുറച്ചു ബുദ്ധിമുട്ടുള്ളതാണ്‌, കാരണം ഒരു പാട്ടിന്റെ വാലിൽ പിടിച്ചുതന്നെ ഒന്നിലധികം പേർ പാട്ട്‌ 'എഴുതും'. ചിലപ്പോൾ പത്ത്‌ കമന്റ്‌ ഒരേ പാട്ടിൽ തന്നെ ഉണ്ടായെന്നുവരും, അതിനുമുൻപ്‌ തന്നെ വേറൊരു ചെയിൻ തുടങ്ങിയിട്ടുമുണ്ടാവും.
ഒരു ചിന്ന ഐഡിയ പറയട്ടെ.
ഒരാൾ ഒരു പാട്ടുപാടിയാൽ അടുത്ത പാട്ട്‌ പാടുന്നത്‌ അതുമായി ബന്ധപ്പെട്ട പാട്ടായിരിക്കണം. ആദ്യപാട്ടിന്റെ ഗാനരചിയിതാവ്‌ സംഗീതസംവിധായകൻ സിനിമാസംവിധായകൻ ഗായകൻ ഗായിക നായകൻ നായിക എന്നിവരിൽ മൂന്നുപേരെങ്കിലും ചേർന്ന് ഒരുക്കിയ മറ്റൊരു ചിത്രത്തിലെ (അതേ ചിത്രത്തിലെ ആവരുത്‌) പാട്ട്‌ ആയിരിക്കണം അടുത്തയാൾ പാടേണ്ടത്‌. നല്ല വിവരമുള്ളവരുണ്ടെങ്കിൽ മൽസരം മുറുകുന്നതിനനുസരിച്ച്‌ ചേരേണ്ടവയുടെ എണ്ണവും വേണമെങ്കിൽ കൂട്ടാം.
ഉദാഹരണത്തിന്‌ ഭരതത്തിലെ ഗോപികാവസന്തം എന്ന പാട്ട്‌ ഒരാൾ പാടിയെന്നിരിക്കട്ടെ (കമന്റിട്ടെന്നിരിക്കട്ടെ)
അപ്പോൾ കൈതപ്രം, രവീന്ദ്രൻമാഷ്‌, സിബി മലയിൽ, യേശുദാസ്‌, ചിത്ര, മോഹൻലാൽ, ഉർവ്വശി എന്നിവരിൽ മൂന്നുപേർ ഒന്നിക്കുന്ന മറ്റൊരു സിനിമയിലെ ഒരു പാട്ട്‌ (കമലദളം പോലെ).
പ്രത്യേകം ശ്രദ്ധിക്കുക, നായകനോ നായികയോ തലകാണിച്ചാൽ പോരാ, പാടി അഭിനയിക്കണം. പാട്ട്‌ സോളോ ആണെങ്കിൽ ഒരാളെ മാത്രമെ കൺസിഡർ ചെയ്യാവൂ. രാമകഥാഗാനലയം ആണ്‌ പാടുന്നതെങ്കിൽ ഉർവ്വശി രംഗത്ത്‌ വരുന്നുണ്ടെങ്കിലും പരിഗണിക്കാവുന്നതല്ല. അപ്പോൾ മുൻപറഞ്ഞ ലിസ്റ്റിൽ നിന്നും ഉർവ്വശിയും ചിത്രയും ഔട്ട്‌ ആവും, കൈതപ്രം, രവീന്ദ്രൻമാഷ്‌, സിബിമലയിൽ, യേശുദാസ്‌, മോഹൻലാൽ... ഇവരഞ്ചുപേർ മാത്രം.

ഗൈസ്‌ ആൻഡ്‌ ഗാൽസ്‌....ഒരു ഗൈ നോഗ്ഗുന്നാ?

Naser KSA said...

enthonnu game anedoooooooooooooo vazhakkoda ith

http://keralaresthouse.blogspot.com/