Dec 23, 2009

റെസ്റ്റ് ഹൌസില്‍ പുതിയ ഗെയിമും ഔറുക്കാടെ കഥയും !

പ്രിയമുള്ളവരേ,

അടിക്കുറിപ്പ് മത്സരത്തില്‍ വളരെ രസകരവും നര്‍മ്മ രസത്തിലുമുള്ള
കമന്റുകള്‍ നാം ആസ്വദിച്ചല്ലോ. അതില്‍ ആര്‍ക്ക് സമ്മാനം നല്‍കണം
എന്നുള്ള ഒരു കണ്‍ഫ്യൂഷനിലാണ് ജൂറി. എങ്കിലും വോട്ടിങ്ങിനിട്ട് ഒരു
വിജയിയെ കണ്ടെത്തും എന്ന കാര്യത്തില്‍ സംശയമില്ല. അത് വരെ
വേറൊരു ഗെയിം കളിക്കാമെന്നാണ് കരുതുന്നത്. ഈ ഗെയിമിന്
ശേഷം നമ്മള്‍ അടിക്കുറിപ്പ് മത്സരം തുടരുന്നതാണ്.

ഈ മത്സരം വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഇല്ലാത്ത ബുദ്ധിയുണ്ടെന്ന്
ഭാവിച്ച് ആലോചിച്ച് കണ്ടെത്തിയ ഒന്നാണെന്ന് കരുതിയാല്‍ അത്
ചുമ്മാതാ. ഇത് വളരെ എളുപ്പമുള്ള ഒരു ഗെയിമാണ്. നമ്മള്‍ മുമ്പ് റെസ്റ്റ്
ഹൌസില്‍ നടത്തിയ അന്താക്ഷരിയുടെ ഒരു വക ഭേദമാണെന്ന്
വേണമെങ്കില്‍, അതും അത്രയ്ക്ക് അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പറയാം!
ഈ ഗെയിമില്‍ ഇവിടെ തരുന്ന വാക്കുകള്‍ ‘പല്ലവി”യില്‍ ഉള്ള ഗാനങ്ങള്‍
ഇവിടെ എഴുതുക.ഉദാഹരണത്തിന് മത്സരത്തിനായി തരുന്ന വക്കുകള്‍,
“സ്വര്‍ണ്ണം,പൊന്ന്,തങ്കം” എന്നീ വാക്കുകളില്‍ ഏതെങ്കിലും ഒരു വാക്ക്
പല്ലവിയില്‍ വരുന്ന ഗാനമാണ് എഴുതേണ്ടത്.

ഉദാ: ‘സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ..
        എന്റെ രോമാഞ്ചമായ് മുന്നില്‍ വാ....”

ഇതില്‍ ‘സ്വര്‍ണ്ണം‘ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോള്‍
മനസ്സിലായി എന്ന് കരുതുന്നു. പിന്നെ “തങ്കം” എന്ന വാക്ക് ഉപയോഗിക്കാനായി
‘തങ്കമ്മേ” എന്ന വാക്ക് ഉപയോഗിച്ചാല്‍ അത് തങ്കമ്മ പോലും പൊറുത്തെന്ന്
വരില്ല. അത് കൊണ്ട് ശ്രദ്ധിക്കുമല്ലോ.

പിന്നെ ഇതിനനുബന്ധമായി ഒരു കഥ പറയാം. എന്റെ നാട്ടില്‍ “ഔറുക്ക”
എന്നൊരു കഥാപാത്രമുണ്ട്. എല്ലാവിധ മണ്ടത്തരങ്ങളും കഥയായി ഒടുവില്‍
റിലീസാകുന്നത് ഔറുക്കാടെ പേരിലാണ്.അത്തരത്തില്‍ ഒരു കഥയാണ് ഇതും.
ഔറുക്കാക്ക് നാട്ടില്‍ ഒരു കാസറ്റ് റെക്കോര്‍ഡിങ് കടയുണ്ടായിരുന്നു. ഔറുക്ക
തന്നെ വികസിപ്പിച്ചെടുത്ത ഒരു റെക്കോര്‍ഡിങ്ങ് സെറ്റുമായാണ് പാട്ടുകള്‍
റെക്കോര്‍ഡ് ചെയ്ത് കൊടുത്തിരുന്നത്. ആയിടെക്കാണ് “ശ്രീക്യഷ്ണപ്പരുന്തിലെ’
“നിലാവിന്റെ പൂങ്കാവില്‍ നിശാ പുഷ്പ ഗന്ധം” എന്ന ഗാനം ഹിറ്റാകുന്നത്.
ആ പാട്ടിനിടയ്ക്ക് കുമാരേട്ടാ കുമാരേട്ടാ എന്ന് വിളിക്കുന്ന ശബ്ധവും,’ആരാത്”
എന്ന് കുമാരേട്ടന്‍ ചോദിക്കുന്നതും ആ പാട്ടിലെ ഹൈലൈറ്റായി മാറി.
എന്നാല്‍ ഈ ഗാനം റെക്കര്‍ഡ് ചെയ്ത ഒരാള്‍ ആ കാസറ്റ് തിരിച്ച് കൊണ്ട്
വന്നിട്ട് അതില്‍ “കുമാരേട്ടാ” എന്ന വിളി തീരെ കേള്‍ക്കുന്നില്ല എന്ന പരാതിയുമായി
ഔറുക്കാനെ സമീപിച്ചു. ഔറുക്ക വളരെ നിസാരമായി അതൊക്കെ ഇപ്പൊ ശരിയാക്കി
തരാം എന്ന പപ്പു സ്റ്റൈലില്‍ കാസറ്റ് വാങ്ങി വെച്ച് പിറ്റേ ദിവസം അയാളോട്
വരാന്‍ പറഞ്ഞു.

ഔറുക്ക എന്ത് ചെയ്തന്നല്ലേ ? ഭാര്യയെ വിളിച്ച് ചട്ടം കെട്ടി “കുമാരേട്ടാ“ എന്ന്
വിളിക്കാന്‍ പഠിപ്പിച്ചു. അങ്ങിനെ ഒരു മൈക്കൊക്കെ ഫിറ്റ് ചെയ്ത് റെക്കോര്‍ഡിങ്
നടത്തി കാസറ്റ് റെഡിയാക്കി പിറ്റേ ദിവസം അയാള്‍ക്ക് കൊടുത്തു.
അയാള്‍ വീട്ടില്‍ വന്ന് പാട്ട് വെച്ചതും ഒരോ നാല് വരികള്‍ കഴിയുമ്പോഴും
ഔറുക്കാന്റെ ഭാര്യ “കുമാരനിക്കാ, കുമാരനിക്കാ‘’ എന്ന് വിളിക്കുന്നു, അപ്പോള്‍
ഔറുക്ക “അരാണ്ട്യത്?’‘അരാണ്ട്യത്?’‘ എന്ന് ഓരോ പ്രാവശ്യവും ചോദിക്കുന്നു!

ഔറുക്കാടെ റെക്കോര്‍ഡിങ്ങ് കട അധികം വൈകാതെ ഒരു ഹോട്ടലായി
മാറി,പേരെന്തന്നല്ലേ, “ ഹോട്ടല്‍ കുമാരനിക്ക ”!!!

അപ്പോള്‍ പറഞ്ഞ് വന്നത് പാട്ടിനിടയില്‍ ഇങ്ങനെ കുമാരനിക്ക കേറി വരരുത്.
പാട്ടിലുള്ള വരികള്‍ മാത്രമേ ഉപയോഗിക്കാവൂ ! അപ്പോള്‍  മത്സരം ആരംഭിക്കുന്നു,
“സ്വര്‍ണ്ണം,പൊന്ന്,തങ്കം” എന്ന പദം ഉള്ള പല്ലവികള്‍ എഴുതിക്കൊള്ളൂ......

56 comments:

വാഴക്കോടന്‍ ‍// vazhakodan said...

‘സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ..
എന്റെ രോമാഞ്ചമായ് മുന്നില്‍ വാ....”

എന്നാല്‍ തുടങ്ങല്ലേ? പോന്നോട്ടെ!

ശ്രദ്ധേയന്‍ said...

സ്വര്‍ണചെമ്പകം പൂത്തിറങ്ങിയ ഗന്ധമാനതാഴ്വരയില്‍
പുഷ്യരാഗ തേരിലിറങ്ങിയ പുഷ്പഗന്ധിയെ കണ്ടു ഞാന്‍...

ഞാന്‍ തുടങ്ങി

Arun said...

സ്വര്‍ണ്ണത്താമരയിതളിലുറങ്ങും
കണ്വതപോവന കന്യകേ
ആരുടെ അനുരാഗ സുന്ദരി നീ
ആരുടെ സ്വയം വര കന്യക നീ...

വാഴേ, ഓറുക്കാടെ കഥ കൊള്ളാം ഇനിയും ഉണ്ടെങ്കില്‍ പോന്നോട്ടെ ട്ടോ :)

dappamkuthu said...

സ്വർണ്ണ മുകിലേ സ്വർണ്ണ മുകിലേ സ്വപ്നം കാണാറഉൻടോ

അപ്പൂട്ടന്‍ said...

എന്റെ പൊന്നേ എന്നൊക്കെ വരുന്ന പാട്ടുകൾ പാടാമോ?

പൊന്നമ്പിളി പൊട്ടും തൊട്ട്‌
മലർമഞ്ഞുമാലയിട്ട്‌
നിലാവുപോൽ എന്റെമുന്നിലവൾ
വന്നുനിന്നപ്പോൾ


വരികൾ ഏതാണ്ടിതുപോലിരിക്കും. തെറ്റുണ്ടെങ്കിൽ അവിടെ കിടന്നോട്ടെ.

കുമാരേട്ടന്റെ കഥ കേട്ടപ്പോൾ ഞങ്ങടെ നാട്ടിൽ (പാലക്കാട്ട്‌) കേട്ടൊരു തമാശയാണ്‌.
പാട്ട്‌ പാടുന്നത്‌ പാലക്കാട്ടുകാർ.
ഈ വിളി പാലക്കാടൻ സ്റ്റൈലിൽ ഇപ്രകാരം വരും

കുമാരേട്ടേയ്‌.... ന്റെ കുമാരേട്ടേയ്‌....
ആരണ്ട്യത്‌?

the man to walk with said...

:)

dappamkuthu said...

തങ്ക ഭസ്മ കുറിയിട്ട തംബുരാട്ടി നിന്റെ തിങ്കളാഴ്ച നൊയംബ് ഇന്ന് മുടക്കും ഞാൻ..

പൊന്നെ പൊന്നംബിളി നിന്നെ കാണാൻ കണ്ണായിരം....

പൊന്നും തിങ്കൾ തോല്ക്കും മാനേ, മാനേ കുഞ്ഞിക്കല മാനേ....

അപ്പൊൾ സമ്മാനം പോരട്ട്..

പിന്നെ റും എ/സി അക്കാം എന്നൊക്കെ പറഞ്ഞാരുന്നു. പക്ഷെ പീന്നീടാ മനസ്സിലായതു ഡൊറൂം ജന്നലൂം എടുത് കളഞ്ഞാ എ/സി ആക്കിയതെന്നു.

ഭായി said...

സ്വര്‍ണ്ണത്തളികയുമേന്തി വന്നൊരു ചുന്തരി ചന്ദ്രികേ..
എന്റെ രോമാഞ്ച കുഞ്ചുകമായ് നീ വാ വാ..

ചാണക്യന്‍ said...

നടക്കട്ട് നടക്കട്ട്....

നന്ദന said...

പൊന്നെ ! പോന്നംബിളി
നിന്നെ കാണാ കണ്നായിരം
പൊന്നിന്‍ വാര്‍ത്തിന്കളെ !
.......................................
തങ്ക മോതിര വളകള്‍ കിലുക്കി
തപസ്സുന്നര്‍ത്താന്‍ വന്ന വാഴയോ..?
..........................................
പോന്നതിര വരവായി ....
...............................
സ്വര്‍ണ താമര ഇതളില്‍ വിരയും
സ്വര്‍ണ മയൂര ചന്ദ്രികേ .
..............................
തങ്കത്താല്‍ പായുന്ന കുതിര
..........ഊഞ്ഞാലേ പടമോ
................................
മതിയായോ ......?

ബിനോയ്//HariNav said...

ഈ आतंकवादी എന്ന വാക്കിലെ തങ്കം ശരിയാകുവോ?

(സ്വര്‍ണ്ണത്തിന് പൊള്ളണ വെല കേറീരിക്കണ നേരത്താ ഓരോരുത്തമ്മാര്...)
:)))))))))

അപ്പൂട്ടന്‍ said...

സ്വർണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ

Nijil said...
This comment has been removed by the author.
Nijil said...

തങ്കത്തോണി നിന്‍ മലയൊരം കണ്ടേയ്
പാലകൊബില്‍ പാല്‍ കാവടിയും കണ്ടെയ്..

വശംവദൻ said...

പൊൻ വീണേ എന്നുള്ളിൽ മൌനം വാങ്ങൂ
ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ‍
ദൂതും പേറി...... (ചിത്രം: താളവട്ടം)

വശംവദൻ said...
This comment has been removed by the author.
വശംവദൻ said...

സോനാ ... സോനാ.. നീ ഒന്നാം നമ്പർ
സോനാ ... സോനാ.. നീ ഒന്നാം നമ്പർ

(സോനാ എന്ന് പറഞ്ഞാൽ സ്വർണം എന്നല്ലേ??)
ചിത്രം: ബെൻ ജോൺസൺ

ബിനോയി: :)

അപ്പൂട്ടന്‍ said...

വശംവദാ... ഫൗൾ.....

അല്ലെങ്കി വേണ്ടാ... ഫൗൾ തിരിച്ചെടുത്തു (എനിക്കും കിട്ടണം പണം) ഞാനും പാടട്ടെ.

സോനാരേ സോനാരേ സ്വർണ്ണനിലാവ്‌ തെളിഞ്ഞില്ലേ
സ്വരരാഗത്തേൻ ചുരത്താൻ പോരൂ

വാഴക്കോടന്‍ ‍// vazhakodan said...

പൊന്‍ വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും
പൊന്നിന്‍ കുടമെന്റെ പൊന്നിന്‍ കുടം !

തെച്ചിക്കോടന്‍ said...

സ്വര്‍ണ്ണത്തിനു കുറച്ചു വിലകുറയട്ടെ എന്നിട്ട് നോക്കാം.

അപ്പൂട്ടന്‍ said...

മോഡറേഷൻകടക്കാരാ
ഇങ്ങിനെ ഒരു പാട്ട്‌ പാടിക്കോട്ടെ (ജുമ്മാ ഫാർ ഫൺ, ഇത്തിരി നിയമം തെറ്റിക്കലൊക്കെ ഇല്ലെങ്കീ എന്ത്‌ രസം?)

പൂന്തേനരുവീ
പൊൻമുടി പുഴയുടെ അനുജത്തി

അപ്പൂട്ടന്‍ said...

സ്വർണ്ണമുകിലേ, സ്വർണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ...നീയും
സ്വപ്നം കാണാറുണ്ടോ

Sachin said...

തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ
തിങ്കളാഴ്ച നോയമ്പിന്ന് മുടക്കും ഞാന്‍ !

എന്നോട് കളിച്ചാല്‍ ചൊവ്വാഴ്ച നോയമ്പും ബുധനാഴ്ച നൊയമ്പും മുടക്കും ഞാന്‍ ! ഹി ഹി ഹി :):)

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ സച്ചിനേ അത് കലക്കി!
ആ ബിണൊയിയും എന്തോ കൊസ്രാകൊള്ളിത്തരം പറഞ്ഞല്ലോ :) ക്ഷെമി ചിരിച്ചിരിക്കുന്നു :)

പരിപാടി ഗംഭീരമാകട്ടെ...

അപ്പൂട്ടന്‍ said...

നിമിഷം.... സുവർണ്ണനിമിഷം....
ഞാൻ.... തേടി വന്ന നിമിഷം


ഹൊ, കാര്യമെന്തൊക്കെയായാലും, എനിക്കൊട്ടും ഇഷ്ടമല്ലാത്ത ഒരു സാധനത്തിന്റെ പേരിലാ ഞാനിത്രയും എഴുതിക്കൂട്ടിയത്‌.

വാഴക്കോടന്‍ ‍// vazhakodan said...

നീ പാടിത്തകര്‍ ക്ക് അപ്പൂട്ടാ...
ആരാപ്പോ കൊയപ്പണ്ടാക്കാ :)
ആ ശ്രദ്ധേയന്‍ തുടങ്ങി എന്നു പറഞ്ഞത് ഇനി പാട്ടല്ലെ? :)

ശ്രദ്ധേയന്‍ said...

എന്റെ വാഴേ.. 'അന്ത്രുമാനേം നോക്കണം കച്ചോടോം നോക്കണം.' എന്താ ചെയ്യാ.. അല്ലെങ്കില്‍ ജോലിയില്‍ നിന്നും സ്വാഹ...
ദാ പിടിച്ചോ...

തങ്കത്താഴികകുടമല്ലാ താരാപഥത്തിലെ രഥമല്ലാ
ചന്ദ്രബിംബം കവികള്‍ പുകഴ്ത്തിയ
സ്വര്‍ണ്ണമയൂരമല്ലാ...

സ്വര്‍ണ്ണവും തങ്കവും ഒക്കെ വന്നല്ലോ.. :)

അപ്പൂട്ടന്‍ said...

മ്മടെ സ്റ്റോക്ക്‌ തീർന്നില്ലേ വാഴേ... ഞെന്തൂട്ട്‌ പാഡാനാഡാ
ബാക്കി ഗഡ്യോൾഡേം ലീസ്റ്റ്‌ ചാപ്സായ്ന്നാ തോന്നണെ

വാഴക്കോടന്‍ ‍// vazhakodan said...

ഒരു കൊട്ടാ പൊന്നുണ്ടല്ലോ
മിന്നുണ്ടല്ലോ മേനി നിറയേ
കരയല്ലേ ഖല്ബിന്‍ മണിയേ
കല്‍ക്കണ്ടക്കനിയല്ലേ....

ശ്രദ്ധേയന്‍ said...

തങ്കത്തളികയില്‍
പൊങ്കലുമായ് വന്ന
തൈമാസ തമിഴ് പെണ്ണെ... നിന്‍റെ

ഇനി കുറച്ച് 'റസ്റ്റ്‌ ' എടുക്കട്ടെ.. ചായ പറയാന്‍ റൂം ബോയ്‌ എവിടെ?

വാഴക്കോടന്‍ ‍// vazhakodan said...

ആനയ്ക്കെടുപ്പത് പൊന്നുണ്ടേ (ഇത് പൊന്നുണ്ടയായി തെറ്റിദ്ധരിക്കരുത്)
ആയിരപ്പറ മുത്തുണ്ടേ..
മാണിക്യ പൊന്നുകൊണ്ടേഴു നിറമുള്ള
കൊട്ടാരമുണ്ടേ...

ഞാനും അല്പ്പം 'റെസ്റ്റ് ' കിട്ടുമോന്ന് നോക്കീട്ട് വരാം !:)

വാഴക്കോടന്‍ ‍// vazhakodan said...

മാണിക്യക്കല്ലുകൊണ്ടേഴു നിറമുള്ള
കൊട്ടാരമുണ്ടേ...( എന്നു തിരുത്ത്) :)

ശ്രദ്ധേയന്‍ said...

പൊന്നില്‍ കുളിച്ചു നിന്നു
ചന്ദ്രികാ വസന്തം
ഗന്ധര്‍വ ഗായകന്റെ
മന്ത്ര വീണ പോലെ

മിന്നു // MinnU said...

പൊന്നിന്‍ വള കിലുക്കി
വിളിച്ചുണര്‍ ത്തി എന്റെ
മനസ്സുണര്‍ത്തി

ശ്രദ്ധേയന്‍ said...

തീയിലുരുക്കി തൃത്തകിടാക്കി
ചെലോത്തൊരു മാല കോര്‍ക്കാന്‍
ഏതു പൊന്നെന്റെ തട്ടാനെ...
ഏതു പൊന്ന്... ഏതു പൊന്ന്...

ശ്രദ്ധേയന്‍ said...

'തീര്‍ക്കാന്‍' എന്നാണോ എന്നൊരു സംശയം

അപ്പൂട്ടന്‍ said...

കിട്ടീ കിട്ടീ, പിന്നേം പാട്ട്‌ കിട്ടി,
വീരന്മാരൊക്കെ റെസ്റ്റെടുക്കാൻ പോയ നേരം നോക്കി ഞാൻ രണ്ട്‌ പാട്ട്‌ പാടിനോക്കട്ടെ.

അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്‌
വെള്ളിമുകിൽ പൂവണിയും അഞ്ജനതാഴ്‌വരയിൽ


ശബരിമലയിൽ തങ്ക സൂര്യോദയം
നിൻ... സംക്രമ പുലരിയിൽ അഭിഷേകം

കണ്ണും പൂട്ടിയുറങ്ങുകനീയെൻ
കണ്ണേ പുന്നാര പൊന്നുമകളെ

ഒരു വഴിക്ക്‌ പോണതല്ലെ, കെടക്കട്ടേന്ന്. രസകരമായ ഇത്തരം ഓഫുകൾക്ക്‌ സെക്യൂരിറ്റി പിടിച്ച്‌ പൊറത്താക്വോ? (അല്ല, അങ്ങോർ അതിനുള്ള ആരോഗ്യം ഒപ്പിച്ചോ ആവോ)

ശ്രദ്ധേയന്‍ said...

അപ്പൂട്ടാ എല്ലാം ഒന്നിച് പാടി തീര്‍ക്കല്ലേ. അവസാനം ദുഖിക്കേണ്ടി വരും. :)

പൊന്നും തരിവള മിന്നും കൈയ്യില്‍
ഒന്നു തൊടാനൊരു മോഹം
ചുണ്ടിലൊളിച്ചു കളിക്കും പുഞ്ചിരി
കണ്ടു നില്‍ക്കാനൊരു മോഹം

Anitha Madhav said...

മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ
വിണ്ണിന്‍ വാര്‍മതിയേ....
പൊന്നും തേനും വയമ്പുമുണ്ടോ
വാനം പാടി തന്‍ തൂവലുണ്ടോ?

ശ്രദ്ധേയന്‍ said...

സ്വര്‍ണ മുകിലുകള്‍ സ്വപ്നം കാണും
പൌര്‍ണമി രാവില്‍ നീയെങ്ങോ
കാത്തിരിക്കും കാമിനിയെന്നെ
കാണാനായി ഇനി എന്ന് വരും

Anonymous said...

ബയങ്കര വിലയേറിയ മല്‍ സരമാണല്ലോ വാഴേ! ഞാനും ഒന്ന് ശ്രമിക്കട്ടോ?

പൊന്നും പൂവും വാരിച്ചൂടി
പൊന്നരത്തേന്‍ മുത്തും ചാര്‍ ത്തി
മഞ്ഞണിപൂവില്‍ വെണ്ണിലാവേ

ചിത്രം : ഇഷ്ടമാണ്,100 വട്ടം !

വാഴക്കോടന്‍ ‍// vazhakodan said...

ശ്രമിക്കൂ ശ്രമിക്കൂ എല്ലാവരും ശ്രമിക്കൂ .
ഇവിടെ ആര്‍ക്കും പങ്കെടുക്കാം !!

തങ്കത്തിങ്കള്‍ വാനിലുദിച്ചൂ
വര്‍ണ്ണക്കൊട്ടാരം !

വശംവദൻ said...

തങ്ക മനസ് അമ്മ മനസ്
ചിത്രം: രാപ്പകൽ

Typist | എഴുത്തുകാരി said...

പൊന്നില്‍ കുളിച്ച രാത്രി,
പുളകം വിരിഞ്ഞ രാത്രി,
ഈറന്‍ നിലാവും....

അപ്പൂട്ടന്‍ said...

ഈ പാട്ടും പരിഗണിക്കുമോ....

കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ
ശുംഭനോ വെറും ശുനകനോ.....


കനകം ലിസ്റ്റിൽ പെടാത്ത ഐറ്റം ആണെങ്കിലും സ്വർണ്ണത്തിന്റെ പര്യായം ആണല്ലൊ

അപ്പൂട്ടന്‍ said...

എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്തലതികേ

അപ്പൂട്ടന്‍ said...

നേരത്തേ ആരെങ്കിലും പാടിയോ എന്നുറപ്പില്ല....

പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു

ആലാപനസ്റ്റൈൽ അനുസരിച്ച്‌
പോൻവേയീൽ മാണീക്കാച്ചായഴീഞ്ഞൂവീണൂ

വാഴക്കോടന്‍ ‍// vazhakodan said...

അപ്പൂട്ടന്‍ :):)

പൊന്‍ മുരളിയൂതും കാറ്റില്‍
ഈണമലിയും പോലെ...

ചിത്രം : ആര്യന്‍

മിന്നു // MinnU said...

പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്തിയാടുന്ന വ്യന്ദാവനം കണ്ടുവോ?
കാതര മിഴികള്‍ കാണാ കാര്‍ ക്കുയിലൊന്നുണ്ടല്ലോ
തേടിടുന്നു ദൂരെ....

jayanEvoor said...

പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദി യാടുന്ന വൃന്ദാവനം കണ്ടുവോ
കാതര മിഴി നീ കാണാ കാര്‍കുയിലോന്നുണ്ടല്ലോ
പാടിടുന്നു ദൂരെ ...

സ്വര്‍ണഗോപുര നര്‍ത്തകീ ശില്‍പം
കണ്ണിനു സായൂജ്യം നിന്‍ രൂപം
ഏതൊരു കോവിലും ടെവതയാക്കും
ഏതു പൂജാരിയും പൂജിക്കും...


ബാക്കി പിന്നെ!

നാടകക്കാരന്‍ said...

കനക ചിലങ്ക കിലുങ്ങീ കിലുങ്ങി കാഞ്ചന കാഞ്ചി
കുലുങ്ങി കുലുങ്ങി..
കടമിഴി കോണുകളീൽ സ്വപ്നം മയങ്ങീ
കതിരുതിർ പൂ പുഞ്ചിരി ചെഞ്ചുണ്ടിൽ തങ്ങീ.

shreehari said...
This comment has been removed by the author.
ramanika said...

തങ്ക തോണി നിന്‍ പുഴയോരം കണ്ടേന്‍ ....
പൊന്‍ വെയ്യില്‍ മണി കച്ച ....(നൃത്ത ശാല)
സ്വര്‍ഗമെന്ന കാന്നനത്തില്‍ സ്വരണ മുഖി നദിക്കരയില്‍ ....(ചന്ദ്രകാന്തം )
സങ്കല്പത്തിന്‍ സ്വര്‍ണ മരം പൂവണിഞ്ഞു....

shreehari said...

കാനന കുയിലേ കാതിലിടാനൊരു കാല്പവന്‍ പൊന്നു തരാമോ

വാഴക്കോടന്‍ ‍// vazhakodan said...

പാടിയ പാട്ടുകള്‍ ആവര്‍ത്തിക്കുന്ന്നു. ക്യസ്തുമസ് ആയതിനാല്‍ ക്ഷമിച്ചിരിക്കുന്നു!
നാടകക്കാരാ അതിലെവിടെ പൊന്ന്! എവിടെ തങ്കം? അറ്റ്ലീസ്റ്റ് ഒരു സ്വര്‍ണ്ണം! ഹി ഹി കനകം പറ്റില്ല:)

“പൊന്നിന്‍ കട്ടയാണെന്നാലും...
ഉള്ളില്‍കൊണ്ടാല്‍ മറിഞ്ഞ് വീഴും..
പൊന്നിന്‍ സൂചിയാണെന്ന്നാലും..
കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞ് പോകും..

Manoj | മനോജ്‌ said...

കനകം മൂലം ദുഃഖം ...
കാമിനി മൂലം ദുഃഖം ...
കണ്ണില്ലാഞ്ഞിട്ടും ദുഃഖം ...
കണ്ണുണ്ടായിട്ടും ദുഃഖം ...
ദുഃഖമയം.. ദുഃഖമയം.. ദുഃഖമയം.. ജീവിതം...

http://keralaresthouse.blogspot.com/