ഒന്നാമത്തെ ക്ലൂ മത്സരം വളരേയധികം ആവേശം വിതറി
അവസാനിച്ചു എന്ന സന്തോഷത്താല്‍ ഇതാ രണ്ടാം മത്സരം
ആരംഭിക്കുകയായി.വളരെ പോപ്പുലറായ ഗാനങ്ങള്‍
മാത്രമേ ഈ മത്സരത്തില്‍ ഉള്‍ക്കൊള്ളിക്കുകയുള്ളൂ എന്ന്
അറിയിക്കട്ടെ.നിങ്ങള്‍ക്കും രസകരമായ ക്ലൂ കള്‍ തരാന്‍
കഴിയുമെങ്കില്‍ നിങ്ങള്‍ vazhakodan@gmail.com എന്ന
ഇ-മെയിലിലേക്ക് ഉത്തരം സഹിതം അയക്കുക.
അപ്പോള്‍ ഇന്നത്തെ മത്സരം ആരംഭിക്കുന്നു.പതിവുപോലെ
കുറച്ച് സമയം കമന്റ് ഓപ്ഷന്‍ മോഡറേഷന്‍ ഉണ്ടായിരിക്കുന്നതാണു.
ഇന്നത്തെ ക്ലൂ !
1. ഈ ഗാന രംഗത്ത് ഭരത് അവാര്‍ഡ് നേടിയ നടനും,ഉര്‍വ്വശി അവാര്‍ഡ്
നേടിയ നടിയുമാണ് അഭിനയിച്ചിരിക്കുന്നത്.
2. ഈ ചിത്രത്തില്‍ ഭരത് അവാര്‍ഡ് നേടിയ മറ്റൊരു നടനും അഭിനയിച്ചിട്ടുണ്ട്.
3. ഈ ചിത്രത്തിലെ നായിക എല്ലാ തെന്നിന്ത്യന്‍ ഭാഷാ ചിത്രത്തിലും
അഭിനയിച്ചിട്ടുണ്ട് .ഇപ്പോഴും അഭിനയിച്ച് വരുന്നു.
4. ഈ ചിത്രത്തിന്റെ സംവിധായകന്‍ ഒരു തമിഴ് ചിത്രം സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
5. സംവിധായകന്റേയോ ഇതിലെ ഭരത് അവാര്‍ഡ് നേടിയ നടന്‍മാരുടേയോ മക്കള്‍
സിനിമയില്‍ അഭിനയിച്ചിട്ടില്ല!
അപ്പോള്‍ മത്സരം മുറുകട്ടെ! ഓരോ ക്ലൂവും നല്ല പോലെ മനസ്സിലാക്കി ഉത്തരം
എഴുതുക. എല്ലാവര്‍ക്കും വിജയാസംസകള്‍ നേര്‍ന്ന് കൊള്ളുന്നു!
12 comments:
ചുമ്മാ ഒന്ന് ആലോചിച്ച് നോക്കൂ!അല്പ സമയം കമന്റ് മോഡറേഷന്‍ വെയ്ക്കുന്നു. ഇനിയും ക്ലൂ വേണ്ടവര്‍ പറയുമല്ലോ? :)
bharatham..
mohanlal- urvasi- murali- lakshmi - sibi malayil
Ganam : Thanka Manassu Amma manassu
Actors : Mammooty, Balachandra Menon, Sharada
Director : Kamal
മോഹന്‍ ലാലിന്റെ മകന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്! ഒരു ശരിയുത്തരം ലഭിച്ചിട്ടുന്ട്. നോക്കട്ടെ ഇനി ആരെങ്കിലും ശരിയുത്തരം നല്കുമോ എന്ന്! :)
ചിത്രം ഉള്ളടക്കം
ഗാനം : അന്തിവെയില്‍ പൊന്നുതിരും ....
മോഹന്‍ ലാല്‍ ,ശോഭന , മുരളി
ശരിയല്ലെ?
Film:Rappakal
Song:thanka manas amma manas..
Mammooty,Sarada,Balachandra Menon
രാപ്പകല്‍.
ഗാനം: തങ്ക മനസ് ..അമ്മ മനസ് ...
മമ്മൂട്ടി, ശാരദ.
നായിക നയന്‍താര തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിക്കുന്നു.
ബാലചന്ദ്രമേനോന്‍ മറ്റൊരു ഭരത്.
സംവിധായകന്‍ കമലിന്റെ തന്മിഴ് പടം ഒന്ന് . "adha Varam Vendum "
ഗാനം: എന്തിന് വേറൊരു സൂര്യോദയം
ചിത്രം: മഴയെത്തും മുമ്പെ.
അല്ലെങ്കിൽ
ചിത്രം: ഒരേ കടൽ
രാപ്പകല്‍.
ഗാനം: തങ്ക മനസ് ..അമ്മ മനസ് ...
Congrats for dappaamkuthu & John chacko!
Also congrats to ശുപ്പ൯
ഒന്നാം ചോദ്യത്തിലെ ക്ലൂവിലെ തെറ്റു ചൂണ്ടിക്കാട്ടിയിരുന്നു,ആരും മൈന്റ് ചെയ്തില്ല?
കുഞ്ചാക്കോ ബോബന്റെ അഛന്‍ സംവിധായകനല്ല.ബോബന്‍ കുഞ്ചാക്കോ ഒരു നടനായിരുന്നു.മുത്തഛന്‍ കുഞ്ചാക്കോയാണ് സംവിധായകന്‍!
തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി. സാധാരണ കുഞ്ചാക്കോ എന്ന് കേട്ടാല്‍ സം വിധായകന്‍ കുഞ്ചാക്കൊ എന്ന് മാത്രമേ അറിയപ്പെട്ടിരുന്നുള്ളൂ എന്ന വിശ്വാസത്തില്‍ ക്ലൂ നല്കിയതാണു. തെറ്റു പറ്റിയതില്‍ ഖേദിക്കുന്നു.
വാഴക്കോടന്‍
Post a Comment