Dec 12, 2009

പുതിയ ഗെയിം ! ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ !

റെസ്റ്റ് ഹൌസ് നിവാസികളെ, വാടക തരാത്തവരേ,

ആദ്യാക്ഷരി മത്സരത്തിനു ശേഷം പുതിയ ഒരു ഗെയിം നടത്തിക്കൊള്ളാമെന്ന്
വാടക കിട്ടാന്‍ വേണ്ടി മാനേജര്‍ നാസ്  നേര്‍ച്ച നേര്‍ന്നതിന്റെ അടിസ്ഥാനത്തില്‍
ശ്രദ്ധേയന്‍ പറഞ്ഞ ഒരു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലും ചില മാറ്റങ്ങളോടെ
പുതിയ ഒരു ഗെയിം ആരംഭിക്കുകയാണ്! ഈ ഗെയിമിന്റെ പ്രത്യേകത ഇതിന് മുന്‍പ്
ബ്ലോഗില്‍ ഇതാരും കളിച്ചിട്ടില്ല എന്ന് മാത്രമാണെന്നു കരുതരുത്!ഇതൊരു ഒന്നൊന്നര
ഗെയിമാണ്.ഈ ഗെയ്മില്‍ എല്ലാവരും സജീവമായി പങ്കെടുക്കണം എന്ന് എല്ലാവരോടും
അഭ്യര്‍ത്ഥിക്കുകയാണ്.കൂടാതെ ബൂലോകം ഓണ്‍ലൈന്‍ അവാര്‍ഡിലേക്ക് ഗ്രൂപ്പ് ബ്ലോഗ്
ഇനത്തില്‍ നോമിനേഷന്‍ ലഭിച്ച വിവരം വളരെ സന്തോഷത്തോടെ അറിയിക്കട്ടെ.
വളരെ ചുരുങ്ങിയ സമയംകൊണ്ട് ഒരു ഗ്രൂപ്പ് ബ്ലോഗ് എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടു
എന്നതിന്റെ തെളിവായി ഞങ്ങള്‍ കരുതുന്നു.ഇതിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പം
റെസ്റ്റ് ഹൌസുമായി സഹകരിക്കുന്ന എല്ലാവരോടും ഞങ്ങളുടെ നന്ദി അറിയിക്കട്ടെ.
തുടര്‍ന്നും ഈ സഹകരണം പ്രതീക്ഷിച്ച് കൊള്ളുന്നു.

ഇനി ഗെയിമിലേക്ക് കടക്കാം!
മലയാള സിനിമാ ഗാനവുമായി ബന്ധപ്പെട്ട ഒരു ഗെയിം തന്നെയാണ് ഇത്.
ക്ലൂവില്‍ നിന്നും ഗാനം ഏതെന്ന് കണ്ട് പിടിക്കുക!
വിശദമാക്കിയാല്‍, ഒരു ഗാന ചിത്രീകരണത്തിന്റെ സന്ദര്‍ഭം ആ ഗാന രംഗത്ത്
അഭിനയിക്കുന്ന നടന്റേയോ നടിയുടേയോ പേര്‍ പരാമര്‍ശിക്കാതെ ക്ലൂ നല്‍കണം.
ആ ഗാനമായോ സിനിമയുമായോ ബന്ധപ്പെട്ട ഒരു വ്യക്തിയുടേയും പേര്‍
പരാമര്‍ശിക്കാന്‍ പാടില്ല. എന്നാല്‍ ക്ലൂ നല്‍കാം!
ഉദാ:മോഹന്‍ലാലിനെ ഭരത് അവാര്‍ഡ് നേടിയ നടന്‍/ഗായകന്‍/നിര്‍മ്മാതാവ്
/നാടക നടന്‍ തുടങ്ങീ രീതിയില്‍ വിവരിക്കാം. പേര്‍ മാത്രം പറയരുത്.
കണ്‍ഫ്യൂഷന്‍!
ഇതാ ഒരു ക്ലൂ ശ്രദ്ധിക്കൂ !

ഈ ഗാന രംഗത്ത് അഭിനയിക്കുന്നത് പരേതനായ ഒരു പ്രശസ്ത സംവിധായകന്റെ
മകനാണ്.
ബാലതാരമായി വന്ന് നായികയായ നടിയാണ് ഈ ഗാന രംഗത്ത്. ഈ ചിത്രത്തിന്റെ
സംവിധായകന്റെ മകനും ഒരു സിനിമാ നടനാണ് !

ഇത്രേം ക്ലൂ കിട്ടിയാല്‍ തന്നെ ഉത്തരം കിട്ടും! ഇല്ലെ?
പ്രശസ്ത സംവിധായകന്റെ മകന്‍ - കുഞ്ചാക്കോ ബോബന്‍
ബാലതരമായി വന്ന് നായികയായ നടി - ശാലിനി
സംവിധായകന്‍ - ഫാസില്‍, മകന്‍ ഷാനു നടനാണ്!
അപ്പോള്‍ ഉത്തരം “അനിഅയത്തിപ്രാവിലെ ഇവര്‍ മാത്രം അഭിനയിച്ച ഒരു ഗാനം!
“ഓ പ്രിയേ,പ്രിയേ നിനക്കൊരു ഗാനം!”

ഇപ്പോ ഗുട്ടന്‍സ് പിടികിട്ടിയോ? ഇനി ഈ ക്ലൂവിന് ഉത്തരം പറയാമോ എന്ന് ശ്രമിക്കൂ!
ഉത്തരം പറഞ്ഞവര്‍ക്ക് അടുത്ത ക്ലൂ നല്‍കാം! എന്തെങ്കിലും സംശയമുണ്ടെങ്കില്‍ കമന്റിലൂടെ
ചോദിക്കുകയും,ക്ലൂ നല്‍കിയ ആള്‍ ക്ലിയറാക്കുകയും ചെയ്യേണ്ടതാണ്! അപ്പോ നോക്കാം!

1) ഈ ഗാനം പഴയൊരു സിനിമയില്‍ നിന്നും എടുത്ത് വീണ്ടും ചിത്രീകരിച്ചതാണ്!
2) ഈ ഗാനരംഗത്ത് അഭിനയിച്ച നടന്റെ ഭാര്യയും മകനും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
3) നടി ഇപ്പോള്‍ സിനിമാ രംഗത്ത് ഇല്ല.പക്ഷേ സിനിമാ നടനായ ഭര്‍ത്താവു നായക
    കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടനാണ്.
4) ഇതിന്റെ സംവിധായകന്‍ തന്റെ ഒരു പ്രശസ്ത ചിത്രം തമിഴിലും സംവിധാനം ചെയ്തിട്ടുണ്ട്!

    ഗാനമേത് ? സിനിമയേത് ?

തല പുകഞ്ഞ് തുടങ്ങട്ടെ! ഇനിയും ക്ലൂ വേണോ/ അയ്യേ മോശം! വേഗം ഉത്തരം പറയൂ......

ഈ ഗെയിമിനെക്കുറിച്ചുള്ള അഭിപ്രായം പറയുക! തുടരണമെങ്കില്‍ ആവാം ! അല്ലെങ്കില്‍ നിര്‍ ത്താം !

27 comments:

വാഴക്കോടന്‍ ‍// vazhakodan said...

ചുമ്മാ ഒന്ന് ആലോചിച്ച് നോക്കൂ!അല്പ സമയം കമന്റ് മോഡറേഷന്‍ വെയ്ക്കുന്നു. ഇനിയും ക്ലൂ വേണ്ടവര്‍ പറയുമല്ലോ? :)

ഇ.കെ.യം.എളമ്പിലാട് said...

പൂമുകവാതില്‍ക്കല്‍ .........

CID Samu said...

jayaraaminte "aadhyathae kanmani" il akale akale neelaakasham enna pazhaya paattunu..

rajasensan ayaalude meleparampil aanveedu thamizil eduthittuntu.

Pratheesh said...

Akale akale neelaakaasham.

Pratheesh said...

Akale akale neelakasham, Bandhukkal shathrukkal

വാഴക്കോടന്‍ ‍// vazhakodan said...

ശരിയുത്തരങ്ങള്‍ വന്നിട്ടില്ല! ചോദ്യം ശരിക്കും മനസ്സിലാക്കൂ!ഉത്തരം വളരെ എളുപ്പം ! ക്ലൂ വേണോ??

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഗാനം: അകലെ അകലെ നീലാകാശം.....
സിനിമ : ആദ്യത്തെ കണ്മണി
നടന്‍: ജയറാം

പക്ഷെ രാജസേനന്റെ തമിഴ് ചിത്രം ഏതെന്ന് ഓര്‍മ്മ ഇല്ല.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഗാനം: അകലെ അകലെ നീലാകാശം.....
സിനിമ : ആദ്യത്തെ കണ്മണി
നടന്‍: ജയറാം

പക്ഷെ രാജസേനന്റെ തമിഴ് ചിത്രം ഏതെന്ന് ഓര്‍മ്മ ഇല്ല.

വശംവദൻ said...

ഗാനം: അകലെ അകലെ നീലാകാശം
സിനിമ: ആദ്യത്തെ കണ്മണി

വാഴക്കോടന്‍ ‍// vazhakodan said...

"അകലെയകലെ" എന്ന ഉത്തരം ശരിയല്ല! അതിലെ നടിയുടെ ഭര്‍ ത്താവ് നായകനാണോ? മകന്‍ ബാല നടനാണോ? ചിന്തിക്കൂ !

കുഞ്ഞൻ said...

അകലേ അകലേ നീലാകാശം

ആദ്യത്തെ കണ്മണി..

ജയറാം, പാർവ്വതി മകൻ കാളിദാസൻ..

പാർവ്വതിയുടെ ഭർത്താവ് ജയറാം നായക നടനല്ലെ..?

വാഴക്കോടന്‍ ‍// vazhakodan said...

ജയറാം, പാർവ്വതി മകൻ കാളിദാസൻ..
പാർവ്വതിയുടെ ഭർത്താവ് ജയറാം നായക നടനല്ലെ..?

ഇത്രയും ശരി തന്നെ! പക്ഷേ അതല്ല ഉത്തരം .ജയറാമും പാര്‍വ്വതിയും ഒന്നിച്ചഭിനയിച്ച ഒരു പാട്ട് സീന്‍ ആണ്. ആലോചിക്കൂ....:)

Arun said...

സംവിധായകന്‍ കമല്‍ ആണോ?

വാഴക്കോടന്‍ ‍// vazhakodan said...

അതേ ഒരു കമല്‍ ചിത്രമാണ്! ജയറാമും പാര്‍ വ്വതിയും അഭിനയിച്ചത്!

John Chacko said...
This comment has been removed by the author.
John Chacko said...

പ്രാദേശിക വാര്‍ത്തകള്‍ ..
അതില്‍ ഫിലോമിന - പപ്പു കഥാപാത്രങ്ങള്‍ കാണുമ്പൊള്‍ ഒരു പഴയ പാട്ടുണ്ട്.

പാട്ട്............................................. ഓര്‍മ്മയില്ല.

ആര്‍ദ്ര ആസാദ് / Ardra Azad said...

ചിത്രം : പ്രാദേശിക വാർത്തകൾ
ഗാനം : വെള്ളിത്താമര മുത്തുപ്പോലെ..

ശ്രദ്ധേയന്‍ said...

അപ്പൊ തുടങ്ങിയോ..?? ഗൂഗിള്‍ അമ്മച്ചി പോലും തോറ്റു പോകുന്ന ചോദ്യമാണല്ലോ വാഴേ.. ന്നാലും പുകക്കട്ടെ...

തെച്ചിക്കോടന്‍ said...

കടുകട്ടി..! ഒരെത്തും പിടിയും കിട്ടുന്നില്ല ..!!

Chau Han said...

വെള്ളിത്താമര മുത്തുപ്പോലെ - ആണോ?

വാഴക്കോടന്‍ ‍// vazhakodan said...

ചിത്രം : പ്രാദേശിക വാർത്തകൾ
ഗാനം : വെള്ളിത്താമര മുത്തുപ്പോലെ..

അതെ ഇതാണ്‍ ശരിയുത്തരം ! അഭിനന്ദനങ്ങള്‍ !

ഇനി നിങ്ങള്‍ ക്കും വല്ല ക്ലൂ തരാമെങ്കില്‍ vazhakodan@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയക്കൂ! അടുത്ത മത്സരം നാളെ ആരംഭിക്കുന്നതാണു. ഈ മത്സരം കുഴപ്പമില്ലല്ലോ അല്ലെ? അപ്പോ നാളെ കാണാം പുതിയ ക്ലൂവുമായിട്ട് !

Arun said...

ശ്ശോ എനിക്കുത്തരം അറിയായിരുന്നു. ഒരു ചെറിയ സമ്ശയം വന്ന കാരണം പറഞ്ഞില്ല എന്നേയുള്ളൂ. ഇനി നാളെ ശ്രമിക്കാം ! ഗൂഗിള്‍ അമ്മച്ചി കാത്തോളണേ.....

Typist | എഴുത്തുകാരി said...

ആലോചിച്ചു തുടങ്ങിയപ്പോഴേക്കും ഉത്തരം വന്നു!

ഭായി said...

യെസ്, വളരെ ശരിയാണാഉത്തരം കൊട് കൈ!

Mohamedkutty മുഹമ്മദുകുട്ടി said...

എന്റെ കമന്റ് ക്ലൂവിനെപ്പറ്റിയാണ്.

ഇതാ ഒരു ക്ലൂ ശ്രദ്ധിക്കൂ !

ഈ ഗാന രംഗത്ത് അഭിനയിക്കുന്നത് പരേതനായ ഒരു പ്രശസ്ത സംവിധായകന്റെ
മകനാണ്.
തെറ്റിപ്പോയില്ലെ?സംവിധായകന്‍ കുഞ്ചാക്കോയുടെ മകന്‍ ബോബന്റെ മകനാണ് കുഞ്ചാക്കോ ബോബന്‍.ബോബന്‍ കടലമ്മ,പഴശ്ശിരാജ(പഴയ)എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ഇങ്ങനെയുണ്ട്..ക്ലാ..ക്ല്ലിം.

Areekkodan | അരീക്കോടന്‍ said...

ഒരു കുളം തന്നാ‍ലും ഞമ്മക്ക് ഇത് പുടി കിട്ടൂലല്ലോ കോയേ...

Chau Han said...

ഒരു പോസ്റ്റില്‍ അന്താക്ഷരി (ഒറിജിനല്‍) നടത്തരുതോ?

http://keralaresthouse.blogspot.com/