Dec 30, 2009

മത്സരങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു!

പ്രിയമുള്ളവരേ,
നമ്മുടെ മത്സരം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.ഇപ്രാവശ്യം ഗാന മത്സരം തന്നേയാണ്.അതിനു ശേഷം നമ്മള്‍ വീണ്ടും അടിക്കുറിപ്പ് മത്സരം നടത്തും. ഒരു വര്‍ഷം അവസാനിക്കാന്‍ പോകുകയും മറ്റൊരു മത്സരത്തെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ അഘോഷവുമായി ബന്ധമുള്ള പദങ്ങളുള്ള ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു.അത്കൊണ്ട് ഇപ്രാവശ്യം മത്സരത്തിനായി നല്‍കുന്ന പദങ്ങള്‍,
രാത്രി/രാവ് , ആശംസ, പുലരി/പുലര്‍കാലം
ഈ പദങ്ങളില്‍ ഏതെങ്കിലും ഒന്ന് ഒരു പാട്ടിന്റെ പല്ലവിയില്‍ വരുന്ന രീതിയിലുള്ള ഗാനങ്ങളാണ് ഇവിടെ കമന്റായി എഴുതേണ്ടത്. അപ്പോള്‍ നമ്മള്‍ വളരെ ആവേശത്തോട് കൂടി ഈ മത്സരവും പങ്കാളിത്തം കൊണ്ട് സമ്പന്നമാക്കും എന്ന വിശ്വാസത്തില്‍ ഇതാ മത്സരം ആരംഭിക്കുന്നു.
കഴിഞ്ഞ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിദേശ യാത്രയ്ക്ക് പോയ ഡോക്ടറും നാസും വന്നാല്‍ നല്‍കുന്നതാണെന്ന് അറിയിച്ച് കൊള്ളുന്നു.ഈ മത്സരം ആദ്യ ഗാനം ആലപിച്ച് ഞാനിതാ ഉല്‍ഘാടനം ചെയ്യുന്നു.

ഞാന്‍ പുലര്‍കാലം എന്ന പദം ഉപയോഗിച്ചുള്ള പാട്ടാണ് പാടുന്നത്!

“പുലര്‍കാല സുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി“

മത്സരം തുടരട്ടെ !



45 comments:

വാഴക്കോടന്‍ ‍// vazhakodan said...

“പുലര്‍കാല സുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി“

സച്ചിന്‍ // SachiN said...

പുലരേ പൂന്തോണിയില്‍
പെരുമീന്‍ തുള്ളാട്ടമോ
കാണാ പൊന്നോടയില്‍
പൂമീന്‍ തുള്ളാട്ടമോ...

മിന്നു // MinnU said...

പുലരിത്തൂമഞ്ഞ് തുള്ളിയില്
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാന്‍ അരുതാതെ
നീര്‍ മണി വീണുടഞ്ഞു
വീണുടഞ്ഞു...!

Kiranz..!! said...

മിന്നു യൂ ബ്രൂട്ടസ്..ഈ പാട്ട് എഴുതി കമന്റ് എന്റർ പ്രസ്സ് ചെയ്യാഞ്ഞത് കാര്യമായി..:( ആൾ‌റൈറ്റ് ദെന്‍, ഇത് പിടി

പുലരിവിരിയും മുമ്പേ
യാമക്കിളികള്‍ കരയും മുമ്പേ
അഴകില്‍ നീരാടി
അലസയായൊരു പനിനീര്‍പ്പൂ പോലെ
അരികിലവള്‍ നില്‍ക്കും.

മിന്നു // MinnU said...

KiranZ!! അയ്യോ ഞാനല്ല ബ്രൂട്ടസ്, ബ്രൂട്ടസ് ഓഫീസില്‍ പോയി :)

രാവിലിന്നൊരു പെണ്ണിന്റെ നാണം
തേന്‍ കനവില്‍ ബൈത്തിന്റെ ഈണം
ഖല്‍ബിലിന്നൊരു പൂന്തട്ടം
പൂ പറിക്കണ ചേലാണ്,
റംസാന്‍ പിറപോലാണ്, റംസാന്‍ പിറപോലാണു.

വശംവദൻ said...

ഒരു രാത്രി കൂടി വിട വാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവേ
പതിയെ പറന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ

വശംവദൻ said...

മഴയിൽ രാത്രി മഴയിൽ...
(ബാക്കി അറിയില്ല)

ചിത്രം: കറുത്ത പക്ഷികൾ (?)

ഭായി said...

രാവേറെയായ് പൂവേ..
ചെമ്പനിനീര്‍ പൂവേ..
ഈ യാ‍ത്രികനീവഴി പോകവേ
ആ യാത്രികനാവഴി പോകവേ..
ഓഓഓഓഓഓ ഓഓഓഓഓഓ
ഓഓഓഓ ഓഓഓഓഓഓ...

ശ്രുതി അങ്ട് ശരിക്ക് വീണില്ല.
തെന്നിയാ വീണത്.

നന്ദന said...

ആശംസ സ്വപ്നങൽ..
.........
രാവുരങിയൊ നിലാവെ
മഴനിലാവെ ....
........
രാവിലെ അമ്മ കുലിപ്പിക്കും
പുത്തനുദുപ്പുകൽ ഇദുവിക്കും
.........
ഒരു രാത്രി വിദവാങവെ

Typist | എഴുത്തുകാരി said...

പതിനാലാം രാവുദിച്ചതു് മാനത്തോ കല്ലായിക്കടവത്തോ....

വാഴക്കോടന്‍ ‍// vazhakodan said...

ബുദ്ധിമുട്ടാവില്ലെങ്കില്‍ എല്ലാ പാട്ടുകളും ഒരുമിച്ച് പാടാതിരിക്കുമല്ലോ.അവസരം ഉണ്ട്.

നീല രാവിലിന്നു നിന്റെ
താര ഹാര മിളകി
ശോണ ബിന്ദു തൂവലില്‍
താര ഹാര മേകി...പാര്‍ വ്വതീ..
പരിണയ യാമമായ് ..ആതിരേ...

Anonymous said...

ആ രാത്രി മാഞ്ഞ് പോയി
രക്ത ശോഭമായ്
ആയിരം കിനാക്കളും പോയി മറഞ്ഞു :)

pramod charuvil said...

രാപ്പാടി... കേഴുന്നുവൊ രാപൂക്കൾ വിട ചൊല്ലുന്നുവൊ?....

സ്വയവര ശുഭദിന മംഗലങ്ങൾ അനുമോദതിന്റെ അശംസകൾ...

പുലരാറായപ്പൊൾ പൂകോഴി കൂവിയപ്പൊൽ പുതു മണിമാരനിന്നു വരവായി..

ആ രാത്രി മാഞ്ഞുപോയി ആ രക്ത ശോഭ മാഞ്ഞ്. ആയിരം കിനാക്കളും പോയ്മറഞ്ഞു..

അപ്പോൾ എപ്പടി????????

pramod charuvil said...

രാവിൽ പൂ തേന്മാവ് ഒന്നു പൂക്കാമോ?...

pramod charuvil said...

കോലക്കുഴൽ വിളി കേട്ടോ രാധേ എൻ രാധേ കണ്ണനെന്നെ വിളിചോ രാവിൽ ഈ രാവിൽ.

Typist | എഴുത്തുകാരി said...

രാപ്പാടീ പക്ഷിക്കൂട്ടം
ചേക്കേറും....

അപ്പൂട്ടൻ said...

ഈ ഗണത്തിൽ സന്ധ്യ പെടുമോ? പുലരി ഉണ്ടെങ്കിൽ സന്ധ്യയും വേണമല്ലൊ.

ആശംസകൾ.... നൂറുനൂറാശംസകൾ
ആശകൾ വാക്കുകൾ, തേടുമീ വേളയിൽ
എന്റെ ഹൃദയം പൂത്തുവിടരും.....

അപ്പൂട്ടൻ said...

മൂവന്തിയായ്‌... പകലിൽ
രാവിൻ വിരൽസ്പർശനം

വാഴക്കോടന്‍ ‍// vazhakodan said...

ഇത്തിരി നാണം പെണ്ണിന്‍ കവിളിനു
കുങ്കുമമേകുമ്പോള്‍
മംഗള ഗന്ധം ആണിന്‍ കവിളിനെ
ഇക്കിളിയൂട്ടുമ്പോള്‍
ആശംസാ പുഷ്പങ്ങള്‍ നിങ്ങള്ക്കായ്
നല്കുന്നു ഞാന്‍ !

അപ്പൂട്ടൻ said...
This comment has been removed by the author.
അപ്പൂട്ടൻ said...

നാളെ രാത്രി പാടാൻ പറ്റിയ ഒന്ന്

ശാന്തമീരാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടുവാ....


കുറച്ചുകഴിഞ്ഞാൽ പാട്ട്‌ ഈ വിധമാവും

ശാന്ദമീരാദ്രീയീ വാദ്യഗോഷാദീക ഗോണ്ടുവാ

അതുവരെ പാടണം, സോറി കീടണം

മുന്നറിയിപ്പ്‌.
മമ്മൂട്ടി കളിച്ചതുപോലെ ഡാൻസ്‌ കളിക്കരുത്‌, നടുവുളുക്കും (നാട്ടുകാർ കൈവെച്ചാൽ)

മിന്നു // MinnU said...

രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ-
കൊമ്പില്‍ നിന്നും പറന്നിടുന്നേ..

Typist | എഴുത്തുകാരി said...

രാക്കുയിലിന്‍ രാഗസദസ്സില്‍.....

Typist | എഴുത്തുകാരി said...

പുലരാറായപ്പോള്‍ പൂങ്കോഴി കൂവിയപ്പോള്‍ പുതുമണവാളനൊന്നുറങ്ങിയപ്പോള്‍....

വാഴക്കോടന്‍ ‍// vazhakodan said...

നക്ഷത്ര ദീപങ്ങള്‍ തിളങ്ങീ
നവ രാത്രി മണ്ഡപമൊരുങ്ങീ...

Unknown said...

'പുല'യനാ'ര്'‍ മണിയമ്മ
പൂമുല്ലകാവിലമ്മ
'കല'മാന്റെ മിഴിയുള്ള കളിതത്തമ്മ ..

എങ്ങനുണ്ട് ..?!!

Unknown said...

രാതിയില്‍ പൂക്കുന്ന റോജാ ..
കണ്ണില്ലാ പൂത്തിരി റോജ ..

വാഴക്കോടന്‍ ‍// vazhakodan said...

പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍
ശ്രുതി ചേര്ന്നു മന്ത്രം അത് നിന്‍ മന്ദഹാസമായ്
പ്രിയ തോഴീ....

ramanika said...

ഏഴു സുന്ദര രാത്രികള്‍
പാതിരാ താരമേ . സ്നേഹ പൂക്കള്‍ ഞാന്‍ ചോദിച്ചു

ramanika said...

അമൃതം പകര്‍ന്ന രാത്രി
അനുഭൂതി പൂത്ത രാത്രി

നരസിംഹം said...

ആശംസകള്‍ നൂറുനൂറാശംസകള്‍
ആശകള്‍ വാക്കുകള്‍ തേടുമീവേളയില്‍
എന്റെ ഹൃദയം നീട്ടിനില്‍ക്കും
നൂറുനൂറാശംസകള്‍ നൂറുനൂറാശംസകള്‍

:)
പുതുവല്‍സരാശംസകള്‍

ramanika said...

ദുഖമേ നിന്നക്കു പുലര്‍ക്കാല വന്ദനം

നരസിംഹം said...

പുലരിയില്‍ നമ്മെ വിളിച്ചുണര്‍ത്തും
തലയുമുയര്‍ത്തിനടന്നിടും
കൊക്കൊരക്കോ കൂവിപ്പാടും
പൂവാലനാര് ആര് പൂവാലനാര് ?

മാണിക്യം said...

പുലര്‍കാലസുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി...
വിണ്ണിലും മണ്ണിലും പൂവിലും
പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറീ...
പുലര്‍കാലസുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി...

മാണിക്യം said...

ആ രാത്രി മാഞ്ഞു പോയി ആ രക്തശോഭമാം
ആയിരം കിനാക്കളും പോയി മറഞ്ഞൂ
ആ രാത്രി മാഞ്ഞു പോയി
പാടാന്‍ മറന്നു പോയ പാട്ടുകളല്ലോ -
നിന്‍ മാടത്ത മധുരമായി പാടുന്നു..

മാണിക്യം said...

രാവു പോയതറിയാതെ രാഗമൂകയായി
പാവമൊരു പാതിരാപ്പൂ പാരിടത്തില്‍ വന്നു.
താരകളാം നവരത്നനൂപുരങ്ങളൂരി,
നീരദ ഞൊറികളിട്ട വാതിലുകള്‍ ചാരി,
ശാരദസുധാകിരണന്‍ നൃത്തശാല വിട്ട്‌
ദൂരചക്രവാളദിക്കില്‍ പോയ്‌ മറഞ്ഞ നേരം

വാഴക്കോടന്‍ ‍// vazhakodan said...

ഇത് വരെ ഇത് വരെ എത്ര രാത്രികള്‍
ചിറകുമടിച്ച് കടന്ന് പോയ് ഹാ
ചിറകുമടിച്ച് കടന്ന് പോയ്
ഇനിയും വന്നീടും അനേകം രജനികള്‍
മനുഷ്യ ജീവിത യാത്രയില്‍ ഈ
മനുഷ്യ ജീവിത യാത്രയില്‍...

മിന്നു // MinnU said...

പൊന്‍ പുലരൊളി പൂ വിതറിയ
കാളിന്ദിയാടുന്ന വ്യന്ദാവനം കണ്ടുവോ...

വാഴക്കോടന്‍ ‍// vazhakodan said...

കോട മഞ്ഞിന്‍ ഓഹോ
താഴ്വരയില്‍ ഓഹോ
രാത്രി മുല്ല പൂക്കുമ്പോള്‍...
ലാലല്ലാ ലല്ലല്ലാ

ramanika said...

ഇന്നത്തെ രാത്രി ശിവരാത്രി .......
സ്വര്‍ഗപുത്രി നവരാത്രി.............
മനസ്സ് മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കും രാത്രി ....
വാര്‍ത്തിങ്കല്‍ തോണി ഏറി വാസന്ത രാവില്‍ വന്ന....

ഖാന്‍പോത്തന്‍കോട്‌ said...

ഞാന്‍ എഴുതാന്‍ വന്നത് ഇവിടെ പലരും എഴുതി.....:)
വിജയിക്കൂ.. വിജയിക്കൂ ..എല്ലാരും ഈ മത്സരത്തില്‍ വിജയിക്കട്ടെ..ആശംസകള്‍..!!

വാഴക്കോടന്‍ ‍// vazhakodan said...

നാളെ വരും പൊന്‍ പുലരി നാട് വാഴാന്‍
ഇന്ന് നാടിളക്കി നാടുണര്‍ത്തി നമ്മളുണരേണം
തൊഴിലാളികളുടെ നിഘണ്ടുവിലൊന്നും
തോല്‍വിയെന്നൊരു പദമില്ല"

Typist | എഴുത്തുകാരി said...

ധനുമാസ പുലരികള്‍ ദശപുഷ്പം ചൂടും തിരുവാതിര, പുത്തന്‍ തിരുവാതിര....

(ഇന്നു രാവിലെ ആകാശവാണിയില്‍ കേട്ടതു്)

വാഴക്കോടന്‍ ‍// vazhakodan said...

നിങ്ങളെയൊക്കെ ഓര്‍ക്കാന്‍ ഒരു പുതുവര്‍ഷം പിറക്കണം എന്നൊന്നും ഇല്യാട്ടോ. എങ്കിലും ഒരു പുതുവത്സരം പിറക്കുമ്പോള്‍ നിങ്ങളെ ഓര്‍ക്കാണ്ടിരിക്കാനും പറ്റില്ലല്ലോ! എന്റേയും കുടുംബത്തിന്റേയും ഹ്യദയം നിറഞ്ഞ പുതുവത്സര ആശംസകള്‍ നേരുന്നു.
സസ്നേഹം ,
വാഴക്കോടനും കുടുംബവും ...

വാഴക്കോടന്‍ ‍// vazhakodan said...

പാടീ.. തൊടിയിലേതോ കുഞ്ഞാഞ്ഞിലികള്
പുലരി വെയിലൊളി പൂക്കാവടിയാടി തിരു
തില്ലാന ........പാടീ..

http://keralaresthouse.blogspot.com/