കഴിഞ്ഞ ദിവസം റെസ്റ്റ് ഹൌസിലെ കറണ്ട് പോയത് പവര്‍ കട്ട് കൊണ്ടല്ല, ബില്ലടക്കാഞ്ഞിട്ടാണ് എന്നുള്ള പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് മാനേജര്‍ അറിയിക്കുന്നു. ഇനി മുതല്‍ റൂമില്‍ വെള്ളമില്ലെങ്കിലും കറന്റിനു മുട്ടു വരില്ല എന്നും മാനേജര്‍ അറിയിക്കുന്നു. ഇന്നലെ കറന്റ് പോയ നേരത്ത് സ്ത്രീകളുടെ ബ്ലോക്കിലേക്ക് നുഴഞ്ഞ് കയറിയ ഒരു ഉണ്ണിയെ മറ്റു സഹ മുറിയനമാര് ഒരു കണ്ണീചോരയും ഇല്ലാതെ എടുത്തിട്ട് പെരുമാറി എന്ന് അറിയുന്നു. അതില്‍ രണ്ട് ചവിട്ടും ഒരു നാല് ഇടിയും മാത്രം ഞാനല്ല എന്നും ഈ അവസരത്തില്‍ അറിയിക്കട്ടെ.
അപ്പോള്‍ നമ്മുടെ അടിക്കുറിപ്പ് മത്സരം വീണ്ടും അവതരിപ്പിക്കുകയാണ്. എല്ലാവരും ആവേശത്തോടെ പങ്കെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അടുത്തത് വീണ്ടും നമ്മള് ഗാന മത്സരത്തിലേക്ക് കടക്കും.തുടര്‍ന്നും നിങ്ങളുടെ വിലയേറിയ സാന്നിദ്ധ്യം പ്രതീക്ഷിച്ച് കൊള്ളുന്നു.
ഇപ്രാവശ്യം അടിക്കുറിപ്പിനായി നല്‍കുന്നത് റെസ്റ്റ് ഹൌസിലെ നടത്തിപ്പ് കമ്മറ്റി അംഗം പകല്‍ കിനാവന് എടുത്ത ഒരു ചിത്രമാണ്. ഞാനും പകല്‍കിനാവനും കൂടി ഒരു നിലമ്പൂര്‍ യാത്ര പോയപ്പോള്‍ വളരെ യാദ്യശ്ചികമായി കിട്ടിയതാണ് ഈ ഫോട്ടൊ. ഇതിലെ പാലം കഴിഞ്ഞ മഴക്കാലത്ത് ഒലിച്ച് പോയതാണ്. ഒരു തുരുത്തില് രണ്ട് പേര് കുടുങ്ങിയെന്നും അവരെ രക്ഷിക്കാന്‍ നേവി വന്നെന്നുമൊക്കെയുള്ള വാര്‍ത്തകളില്‍ നിറഞ്ഞ ഒരു സ്ഥലമാണ് ഇത്.വളരെയധികം ക്യഷി നാശവും ഞങ്ങള്‍ക്കവിടെ കാണാന്‍ സാധിച്ചു.പാവപ്പെട്ട ആ കര്‍ഷകര്‍ക്കൊക്കെ നഷ്ട പരിഹാരം കിട്ടിയോ ആവോ?
അടിക്കുറിപ്പിന് നല്കുന്ന ചിത്രം ഒരു അച്ഛന്റെ ചിത്രമാണ്. മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നുണ്ട് ഈ ചിത്രം! നിങ്ങള്‍ക്ക് ഈ ചിത്രം കണ്ടിട്ട് എന്ത് തോന്നി എന്നുള്ളത് കമന്റായി എഴുതുക. ഈ ചിത്രം എടുത്ത ‘പകല്‍ കിനാവനും’ കൂടെ കൂട്ട് പോയ എനിക്കും അഭിനന്ദനങ്ങള്‍ !
ഈ ചിത്രത്തിന് പകല്‍കിനാവന്‍ കൊടുത്ത അടിക്കുറിപ്പ് എതാണ്,
“അച്ഛന്റെ വരവും കാത്തിരുപ്പുണ്ട്, ഉണ്ണാതെ ഒരു ഉണ്ണി ..“
ഇനി നിങ്ങള്‍ ഒരു അടിക്കുറിപ്പ് എഴുതുക!
21 comments:
“അച്ഛന്റെ വരവും കാത്തിരുപ്പുണ്ട്, ഉണ്ണാതെ ഒരു ഉണ്ണി ..“
വാപ്പാ മകളോട് പറഞ്ഞൂടെ ! മാര്‍കെറ്റില്‍ പോകാന്‍
“അച്ഛന്റെ വരവും കാത്തിരുപ്പുണ്ട്, ഉണ്ണാതെ ഒരു ഉണ്ണി ..’
“അല്പം മുന്‍പ് അമ്മയുടെ കൂടെ ഉണ്ടതേയുള്ളൂ,ഇനി അഛന് വന്നിട്ട് ഒന്നും കൂടി ഉണ്ണിക്ക് ഉണ്ണണം..”
Haunting, ഇത്രയും താങ്ങാൻ എന്റെ കൊച്ചുഹൃദയത്തിനു കഴിവില്ല. പകൽക്കിനാവൻ എന്ന ദുഷ്ടനും വാഴക്കോടൻ എന്ന പരമദുഷ്ടനും എന്റെ ഹാർട്ട് അറ്റാക്കിന് ഉത്തരവാദികളാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.
എന്റെ കുറിപ്പ്
തലയ്ക്കുമീതെ സ്വപ്നങ്ങളുടെ തണൽ, മുന്നിൽ നീണ്ടുകിടക്കുന്ന അപകടകരമായ വഴിയിലും ശുഭപ്രതീക്ഷകൾക്കിതുമാത്രം.
Slightly off, sorry... വാഴക്കോടൻ ഇപ്പോൾ വീട് വിട്ട് റെസ്റ്റ്ഹസിലല്ലെ താമസം.
BTW, വാഴക്കോടാ..... ഞാൻ കഴിഞ്ഞ രണ്ടുദിവസം നാട്ടിലുണ്ടായിരുന്നു. വാഴക്കോട്ട് ബസിറങ്ങിയപ്പോൾ കല്ലെറിഞ്ഞാൽ വീട്ടിലെത്തുമെന്നല്ലേ ങ്ങള് പറഞ്ഞത്, ഒന്നെറിഞ്ഞാലോ എന്ന് ചിന്തിച്ചു. ഇറങ്ങിയ ഉടനെ ഒരു ഓട്ടോ കിട്ടിയതിനാൽ ഒരു ജനൽ രക്ഷപ്പെട്ടു.
അവിടെ ഏതാ വീട്? അറിഞ്ഞുവെച്ചാൽ അടുത്ത തവണ പോകുമ്പോഴെങ്കിലും ഒന്ന് വീട്ടിൽ കയറിപ്പോകാം.
Appanippam varum ningalurangalle makkale....
എന്റെ ഉണ്ണിക്ക് ഈ സൈക്കിള്‍ ഇഷ്ടപ്പെടുമോ ആവോ? അടുത്ത വെവെട്ടിലെ സുബ്രൂന്റെ സൈക്കിള്‍ ഇതിലും ചന്തം ഉണ്ട്.അത്രെം പണം ഈ അച്ഛന്റെ കയ്യില്‍ ഇല്ലല്ലോ മക്കളേ......
കുടും ബാസൂത്രണം വന്നത് നന്നായി ഇല്ലെങ്കില്‍ എത്ര സൈക്കിള്‍ വാങ്ങണം ! ഇപ്പോ ഒന്നില്‍ ഒതുങ്ങി!ഭാഗ്യം :)
ചിത്രം എടുത്തപകല് കിനാവനു അഭിനന്ദനങ്ങള്‍ !!
"ഈ സൈക്കിള്‍ കാണുമ്പോഴുള്ള ഉണ്ണീടെ മുഖഭാവം ആലോചിക്കുമ്പോള്‍ ഈ പൊളിഞ്ഞ പാലവും ഓടിക്കടക്കാന്‍ തോന്നുന്നു".
വാഴേ.. ഇതത്ര സരസമായ കമന്റിനു പറ്റിയ ഒരു ചിത്രമല്ല. എന്നാലും ചിത്രമെടുത്ത പകല്‍കിനാവനും കൂടെപോയ വഴക്കും, അഭിവാദ്യങ്ങള്‍.
കിനാവന് കൊടുത്തതിനേക്കാള്‍ നല്ലൊരു അടിക്കുറിപ്പില്ല ഈ ചിത്രത്തിനു കൊടുക്കാന്‍.
kochumonengilum ithu "bridge" ayi kanan pattumo avo??
ഒരു പാലമിട്ടാല്‍................
എന്റെയുണ്ണിക്കെങ്കിലും ഈ ഗതി വരല്ലേ...
ഈ സൈക്കിള്‍ എന്റെ മോനു ഇഷ്ടമാകുമോ എന്തോ ???
തന്റെ കുഞ്ഞിന്റെ സന്തോഷത്തിന്
ഒരച്ഛനെന്തും ചെയ്യും
ഇതോന്നുമൊരു ഭാരമല്ല!
ദുര്‍ഘടമീ പടവുകളെങ്കിലുമൊരു
“ഉണ്ണിച്ഛിരി“യിലൊടുങ്ങുമീ ക്ഷീണം
ഇരുട്ടും മുമ്പേ അങ്ങെത്താന് കഴിഞ്ഞിരുന്നെങ്കില്‍...
ശെ...വീട് താഴെയായിരുന്നെങ്കില്‍ കയറി പണ്ടാരമടങ്ങേണ്ടി വരില്ലായിരുന്നല്ലോ...?
പണ്ടാരങ്ങാന് ..ഈ സാധനങ്ങള്‍ക്കൊക്കെ എന്താ വില ...
റോഡ് എത്ര കുടുസ്സായാലും, ലോഡ് എത്ര കൂടുതലായാലും, ചെരുപ്പ് പാരഗണ്‍ തന്നെ!
പ്രവാസവും കഴിഞ് മടങി എത്തിയപ്പോള്‍
ഇവിടെ പ്രയാസത്തിന്റെ ചവിട്ടുപടികള്‍...
Post a Comment