റസ്റ്റ് ഹൗസ് നിയമങ്ങള്‍
റസ്റ്റ് ഹൌസിനകത്ത് നിര്‍ബന്ധമായും മാന്യമായ വസ്ത്രം ധരിക്കുക... ( ഉദാഹരണത്തിന് ഒന്ന് രണ്ടെണ്ണം പറയാം... അണ്ടര്‍ വെയര്‍ ബര്‍മുഡാ ആദിയായ വസ്ത്രങ്ങള്‍ ധരിക്കാം... ഒരു നിബന്ധന മാത്രം...അതിനു മേലെ ഒരു ലുങ്കി ഉടുത്തിരിക്കണം... ബാറ്റ്മാന് സ്പൈടാര്മാന് അന്ത്രുമാന് മുതലായവരുടെ വസ്ത്രങ്ങള്‍ റസ്റ്റ് ഹൌസില്‍ ഉപയോഗിക്കാന്‍ പാടില്ല...
വെള്ളമടിച്ച് കറങ്ങി നടന്നു ശരീരം മൊത്തം ചളിയുമായി വന്നാല്‍ മുള്ളൂക്കാരന്റെ കര വിരുത് കാണേണ്ടി വരും... പട്ടാളം സെക്യൂരിറ്റിയുടെ ഇടി മുറിയിലായിരിക്കും അവരുടെ വാസം.... ബീച്ചില്‍ നിന്നും മണലോട് കൂടി റസ്റ്റ് ഹൌസില്‍ പ്രവേശിക്കാന്‍ പാടില്ല... അങ്ങനെയുള്ളവര്‍ക്ക് റസ്റ്റ് ഹൌസിന്റെ മുന്നിലുള്ള സ്വിമ്മിംഗ് പൂളില്‍ ഒന്ന് മുങ്ങിപ്പൊങ്ങി റസ്റ്റ് ഹൌസില്‍ പ്രവേശിക്കാം... ( എല്ലാ പാപങ്ങളും പോവട്ടെ!!!!!!)
ആണുങ്ങളുടെ ബ്ലോക്കില്‍ നിന്ന് പെണ്ണുങ്ങളുടെ ബ്ലോക്കിലേക്ക് മതില് ചാടാനോ കയ്യും കാലും തലയും ഉള്‍പ്പടെയുള്ള അവയവങ്ങള്‍ കാണിക്കാനോ പാടില്ല... റസ്റ്റ് ഹൌസ് സ്വിമ്മിംഗ് പൂള് ഏതു സമയവും ആര്‍ക്കും ഉപയോഗിക്കാവുന്നതാണ്... രണ്ട് കൊല്ലം കൂടുമ്പോല്‍ വെള്ളം ശുദ്ധീകരിക്കുന്നതിനാല്‍ ആരും വെള്ളത്തില്‍ മുള്ളരുത്! പാഴ് വസ്തുക്കള്‍ (സാംക്രമിക രോഗം പരത്തുന്ന ജെട്ടികള്‍ ,കുപ്പി, പാട്ട,തകിട് മുതലായവ ഉള്‍പ്പടെ) ഡസ്റ്റ് ബിന്നില്‍ തന്നെ നിക്ഷേപിക്കേണ്ടാതാണ്. റസ്റ്റ് ഹൌസ് ജനാലകള്‍ സൂക്ഷിക്കേണ്ടതിനാല്‍ ബോള്‍ കൊണ്ടുള്ള എല്ലാ ഗെയിമുകളും നിരോധിച്ചിരിക്കുന്നു...
റസ്റ്റ് ഹൌസില്‍ നിങ്ങള്‍ ഉണ്ടാക്കുന്ന കഷ്ട നഷ്ടങ്ങള്‍ അപ്പപ്പോള്‍ പാവപ്പെട്ടവനെ അറിയിക്കുക... ഒരോന്നിനും പ്രത്യേകം പ്രത്യേകം വൌച്ചര്‍ ഒപ്പിട്ടു കൊടുക്കേണ്ടി വരുന്നതാണ്... ദഹിക്കുന്ന എന്ത് ഭക്ഷണവും ഓര്‍ഡര്‍ പ്രകാരം നല്‍കുന്നതാണ്.... ഭക്ഷണം കഴിക്കുന്ന ആക്രാന്തം ബില്ലുകൊടുക്കന്നതിലും കാണിക്കേണ്ടതാണ്!
പ്രായ പൂര്‍ത്തി ആവാത്തവര്‍ക്ക് മദ്യം (മദി അല്ല) മയക്കുമരുന്നു മുതലായവ നല്‍കുന്നതല്ല. (അതെല്ലാം സ്വന്തം ഉത്തരവാദിത്വത്തില്‍ കണ്ടെത്തണം . റസ്റ്റ് ഹൌസില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കാശുള്ള എ ടി എം കാര്‍ഡ് രണ്ടു ലക്ഷത്തിന്റെ ബോണ്ട് മുതലായവ സമര്‍പ്പിക്കേണ്ടതാണ്... (ബില്ലു വരുമ്പോല്‍ കണ്ണു തള്ളാതിരിക്കാനുള്ള ഒരു മുന്‍ കരുതലായി കരുതിയാല്‍ മതി!)
ഗസ്റ്റ് ഹൌസില്‍ റൂം എടുക്കുന്നവര്‍ ഗൂഗിള്‍ അമ്മച്ചി നല്കിയ ഐഡികള്‍ കയ്യില്‍ സൂക്ഷേക്കെണ്ടാതാണ്... അത് മുള്ളൂക്കാരന്‍ പരിശോധിച്ച് ത്രിപ്തിപ്പെടുന്നതാണ്. കാര്ടൂനിസ്റ്റ് സജീവേട്ടന് എല്ലാ താമസക്കാരുടെയും പോട്ടം വരക്കുന്നതാണ്. (കള്ളന്മാരും കൊള്ളക്കാരും ഭീകര വാദികളും സൂക്ഷിക്കുക).
ഒരിക്കല്‍ റൂം എടുത്താല്‍ ആജീവനാന്തം ഈ റസ്റ്റ് ഹൌസ് നിങ്ങളുടെ സ്വന്തമായിരിക്കും. എല്ലാ റൂമുകളുടെയും സ്പെയര്‍ കീ മാനേജര്‍ സൂക്ഷിക്കുന്നതാണ്..( നിങ്ങളുടെ അഭാവത്തില്‍ മാത്രമേ അത് ഉപയോഗിക്കൂ എന്ന് ഉറപ്പ് ). മാതാ പിതാക്കളുടെ കൂടെ വന്നാല്‍ ഇബ്രാഹിം കുട്ടി കൃഷ്ണന് കുട്ടി ജെയിംസ് കുട്ടി മുതലായവര്‍ക്ക് പ്രവേശനം സൌജന്യം.. റെസ്റ്റ് ഹൌസും പരിസരവും പീഡന നിരോധന മേഖലയാണ്. ആയതിനാല്‍ പീഡിതര്‍ സൂക്ഷിക്കുക!
ഉറക്കത്തില്‍ മുള്ളുന്ന അസുഖമുള്ളവര്‍ ബെഡും ഷീറ്റും മുള്ളി നനയ്ക്കാതിരിക്കാന്‍ സെക്യൂരിറ്റി ഓഫീസര്‍ മുള്ളൂക്കാരനില് നിന്നും പാമ്പേര്‍സ് (നാപ്കിന്) വാങ്ങി കെട്ടേണ്ടതാണ്! റൂമില്‍ തൊണ്ട കീറി പാട്ടു പാടുന്നവര്‍ മുനിസിപ്പാലിറ്റിയുടെ ശബ്ദമലിനീകരണ ടാക്സ് അടച്ച് രസീത് സൂക്ഷിക്കേണ്ടതാണ്. വെള്ളമടിച്ച് പാടുന്നവര്‍ "ഴ" എന്ന അക്ഷരം മൂന്നില്‍ കൂടുതല്‍ പ്രാവശ്യം ഉപയോഗിച്ചാല്‍ "പിഴ" അടക്കേണ്ടതാണ്. സോമ്നാമ്പുലി,സോമ്നാമ്പൂച്ച തുടങ്ങീ അസുഖമുള്ളവര്‍ റെജിസ്റ്റ്റേഷന്‍ കൌണ്ടറില്‍ നിന്നും കാലു കെട്ടാനുള്ള കയര്‍ വാങ്ങി, കിടക്കുമ്പോള്‍ കാല് കട്ടിലിന്റെ കാലില്‍ കെട്ടി കിടന്നില്ലെങ്കില്‍ വിവരം അറിയുന്നതാണ്! ടി കയര്‍ കെട്ടിത്തൂങ്ങാന്‍ ഉപയോഗിച്ചാല്‍ അഡ്വാന്‍സ് തുക മടക്കിക്കിട്ടുന്നതല്ല!

ചീഫ് സെക്യൂരിറ്റി ഓഫീസര്‍
ഒപ്പ്
ഒപ്പ്
24 comments:
Room 311 kittumo? (Sorry no malayalam. Commenting from mbl.)
റൂം നമ്പര്‍ 444 എന്തായി അറിയിപ്പൊന്നും വന്നില്ല, പിന്നെ ബാറിന്റെ കാര്യത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല, ലൈസന്‍സ് എനിക്ക് കിട്ടിയാരുന്നെ.
കുറുപ്പേ..നീ എന്നാ ബാറു തൊടങ്ങിയാലും ഞമ്മളതു പൊളിക്കും..
ജാഗ്രത..!!
ബോള്‍ കളി നിര്‍ബന്ധമായും വേണ്ടതാണ്....വാട്ട് ഗെയിംസ് വിത്തൌട്ട് ബോള്‍സ്
അല്ലാ.... ഈ സെക്യൂരിറ്റി ഓഫീസർ എന്നൊക്കെ പറയുമ്പോൾ ഇത്തിരിയൊക്കെ തടിയുള്ള "കട്ട ബോഡി" ഉള്ള ഒരാളെയല്ലേ വേണ്ടത്. ഇതിപ്പൊ തടിയില്ല, താടിയുണ്ട് എന്ന മട്ടിൽ ഒരാളെ പിടിച്ച് ആപ്പീസറക്കിയോ.
അത്യാവശ്യത്തിന് കുരുത്തക്കേടൊപ്പിക്കുന്നവന്റെ കരണക്കുറ്റിക്കൊരെണ്ണം കൊടുക്കാനുള്ള ശേഷിയെങ്കിലും വേണ്ടേ സെക്യൂരിറ്റി ആപ്പീസറേ? വാളുവെച്ച് ഓടയിൽ കിടന്നാൽ, സജ്ജീവേട്ടനേയൊ പോങ്ങ്സിനേയോ വേണ്ട, കുറഞ്ഞത് എന്നെയെങ്കിലും, എടുത്തു പൊക്കാനുള്ള ശക്തി വേണ്ടേ ആപ്പീസർക്ക്.
തെന്താപ്പൊ ങ്ങനെ?
ഇതേ മോഡലിലാണോ കുറുപ്പിന് ബാർ കൊടുത്തതും വാഴയ്ക്ക് ഉൽഘാടനച്ചുമതല കൊടുത്തതും..... അയ്യേ
ആപ്പീസറോട് ഒന്നുരണ്ട് കാര്യങ്ങൾ ചോദിച്ചിട്ടു തന്നെ കാര്യം.
സായിപ്പൻ സാധനങ്ങളായ സൂപ്പർമാൻ, സ്പൈഡർമാൻ, ഒന്നും വേണ്ട. മായാവി, ലുട്ടാപ്പി, ഡിങ്കൻ തുടങ്ങിയവരുടെ വേഷത്തിൽ വരാമോ?
വെള്ളത്തിൽ മുള്ളരുത്, മുള്ളൂക്കാരനാകാമോ?
കൂർക്കം വലി ഉള്ളവർക്ക് സെയിലൻസർ വേണം, എനിക്കൊക്കെ ശബ്ദം കേട്ടാൽ ഉറങ്ങാൻ ഇത്തിരി ബുദ്ധിമുട്ടാ. ചെവീൽ വെക്കാനുള്ള (മൂക്കിൽ പിന്നെ വെയ്ക്കാം) പഞ്ഞിക്കെങ്കിലും ഒരു കൗണ്ടർ തുറക്കണമെന്ന് അപേക്ഷ.
ഹരിഷ് ഏട്ടാ ഞാന്‍ മലക്ക് പോകുന്ന കാരണം നടത്തിപ്പ് അവകാശം താങ്കള്‍ക്കാണ്. അപ്പോള്‍ എല്ലാം പറഞ്ഞപോലെ. ഇനി പൊളിക്കില്ലല്ലോ. വാറ്റാന്‍ വകുപ്പ് ഉണ്ട് അണ്ണാ:)
പിന്നെ ബാറില്‍ ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്. അതിനു വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നു.
കൊള്ളാല്ലോ ഈ റസ്റ്റ് ഹൌസ് ...കുറുപ്പേ വാറ്റിയ സാധനം ഒരു കുപ്പി നമ്മക്കും ..തരണേ ഇഷ്ടാ...
എനിക്കെന്തായാലും ഒരു റൂം വേണം നിര്‍ദേശങ്ങള്‍ എല്ലാം പാലിക്കാം..ഞാന്‍ പറഞ്ഞല്ലോ....ഭക്ഷണവും വേണ്ടേ......ഒരു റൂം പ്ലീസ് ....
ഈ മദ്യം കിട്ടാനുല്ല യോഗ്യത ഒന്നു വ്യക്തമാക്കാമോ...?
എത്രെണ്ണം കഴിച്ച് വാളായില്ലേല് ആണു പ്രായപൂര്‍ത്തി ആയെന്നു പറയുക...?????
ജോ... റൂം റെഡി ആക്കി കൊണ്ടിരിക്കുന്നു...311 തന്നെ അല്ലെ.. ഇപ്പൊ ശരിയാക്കാം...
കുറുപ്പേ ശരിയാക്കാം.. 444 ടെ ഇപ്പൊ ശരിയാക്കാം... ഇപ്പൊ ശരിയാക്കാമെന്നെ...
പിന്നെ കള്ള് കച്ചോടം... അത് ആ ഹരീഷുമായി ആലോചിച് ഒരു തീരുമാനത്തിലെത്ത്.... രണ്ടു പേരും മലക്ക് പോയാ പിന്നെ ആര് ഷാപ്പ് നടത്തും... ആ പകലന്റെ കാന്റെനിലെങ്ങാനും ഒന്ന് വെക്കാന്‍ പറ്റുമോന്നു ചോദിച്ചു നോക്കൂ....
ജുനൈത് ബായ്... ക്രിക്കട്റ്റ്, ഫുട്ബാള്‍ , ഹോക്കി, ടെന്നീസ്, ബാസ്കട്റ്റ് ബാല്‍, മുതലായ കളികള്‍ മാത്രമേ റസ്റ്റ് ഹൌസില്‍ നിരോധിച്ചിട്ടുള്ളൂ .... ശീട്ട് കളി, വൈ രാജ് വൈ ഒന്ന് വെച്ചാല്‍ രണ്ട് രണ്ട് വെച്ചാല്‍ നാല്, കള്ളനും പോലീസും മുതലായ കളികള്‍ റസ്റ്റ് ഹൌസില്‍ അനുവദിചിട്ടുണ്ട്...
ഈശ്വരാ ഈ അപ്പൂട്ടന് എപ്പോഴാ മൈക്ക് ടൈസന് ആയത്..മുള്ളൂക്കാരന്‍ താടിയെങ്കിലും ഉണ്ട്... കണ്ടാ ഒരു തീവ്രവാദി ആണെന്നെങ്കിലും തോന്നില്ലേ...അത് മതി...
അപ്പൂട്ടന്റെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചിരിക്കുന്നു...എല്ലാം വേണ്ടത് പോലെ ചെയ്യുന്നതായിരിക്കും... (സത്യം അപ്പൂട്ടന്റെ തലയാണോ സത്യം).. അല്ലേല്‍ തലപൊട്ടിപ്പോകട്ടെ....
ജിക്കൂസിന്റെ റൂം റെടി ആക്കി കൊണ്ടിരിക്കുന്നു...സ്വലേക്ക് ഉള്ള എല്ലാ സൌകര്യങ്ങളും ആ റൂമില്‍ ചെയ്ത് കൊണ്ടിരിക്കുന്നതെയുള്ള്... കുറച്ച ഒന്ന് ക്ഷമി ...
റെസ്റ്റ് എടുക്കാനാണോ റസ്റ്റ് ആകാനോ റസ്റ്റ് ഹൌസ്?
മുള്ളുന്ന ഊരൊ മുള്ളുള്ള ഊരോ മുള്ളൂര്‍?
മുന്നറിയിപ്പ്! പിന്നീട് അറിയിച്ചില്ല എന്നറിയിക്കരുത്!
പൊതുവെ ഞാനല്പം അലംബായതിനാല് സെക്യൂരിറ്റി
ആത്മാര്‍ത്തമായി ജോലേണ്ടി വരും!
കരാട്ടേ ഘടിപ്പിച്ച ഒന്ന് രണ്ട് ബെല്‍ട്ട് കരുതുന്നത് സെക്യൂരിറ്റിയുടെ സെക്യൂരിറ്റിക്ക് നന്നായിരിക്കും.
കൊട്ടേഷന്‍ ടെന്റര്‍ ഇട്ടിട്ടുണ്ട്!
മെസ്സ് നടത്താന്‍ മിസ്സുമാരെ തേടുന്നതായുള്ള മെസ്സേജ് മിസ്ചീഫ് ആണോ?
മസ്റ്റാര്‍ട് മാങ്ങയ്ക്ക് മസ്റ്റാര്‍ഡ് മസ്റ്റാണെന്നുള്ളത് മിസ്റ്റേക്ക് ആണോ?
മസ്സാജ് ചെയ്ത് മാസ്സ് കുറയ്ക്കാമെന്നത് മിസ്ലീഡിങ്ങ് അല്ലേ?
നിങ്ങള്‍ക്ക് വേണ്ടത് റൂമോ, റമ്മോ, റുമാലയയോ?
കുഞ്ഞീവിക്കും സൂറാക്കും റൂം മാറ്റി വെച്ചോ മാനേജരേ? സൂറാക്ക് ആ 312 മാറ്റി വെക്കായിരുന്നു! അല്ലെങ്കില്‍ ആ 313 ന്റെ പരിസരത്ത് ആയാലും മതി! എന്റെ ഒരു നോട്ടം ഉണ്ടാവുമല്ലോ എന്ന് വെച്ചിട്ട! അല്ലാണ്ടൊന്നുമല്ലാ ട്ടൊ! :)
എന്നാ പിന്നെ ഞാനും ഒരു നോട്ടത്തിനു വേണ്ടി വാഴയുടെ കൂടെ വന്നാലോ
നാസേ ഡോക്ട്ടറുണ്ടോ...? ആ അപ്പുട്ടനു ഒരു വയറിളക്കത്തിനു ഗുളിക കൊടുക്കണമല്ലോ
ദഹിക്കുന്ന എന്ത് ഭക്ഷണവും ഓര്‍ഡര്‍ പ്രകാരം നല്‍കുന്നതാണ്.... ഭക്ഷണം കഴിക്കുന്ന ആക്രാന്തം ബില്ലുകൊടുക്കന്നതിലും കാണിക്കേണ്ടതാണ്!
ഈ ബോര്‍ഡ് ഇനി എല്ലാ ചായക്കടയിലും ഹോട്ടലിലും പ്രതീക്ഷിക്കാം.............................
:)
kollaam aasamsakal
Post a Comment