റസ്റ്റ് ഹൌസില്‍ റൂമെടുത്ത് റെസ്ററില്ലാതെ അലയുന്ന റെസ്ററന്മാരെ റെസ്ററികളെ...
ഇത് വരെ റെസ്റ്റാന്‍ വന്നവരുടെ പേര് വിവരങ്ങള്‍ പാവപ്പെട്ടവന്‍ ബുക്കില്‍ ചാര്‍ത്തിയത് ഇങ്ങനെ..
വാഴക്കോടന്‍ Room 313
അരീക്കോടന്‍ മാഷ് Room 786
ചാര്‍ളി .. റൂ നമ്പര്‍ 420
ജിക്കൂസ് .. സ്പെഷ്യല്‍ സ്വ ലെ റൂം
James Bright ...അഞ്ചാം നമ്പര്‍ മുറി
രഘുനാഥന്‍ ... റൂം നമ്പര്‍ 131 ( പീഡന മുറി )
മിന്നു // MinnU റൂം നമ്പര്‍ 314
Mohamedkutty മുഹമ്മദുകുട്ടി ... 13 A (toilet only )
മിനി 13 B
സഫല്‍ 09
ഹുസ്നു 99
കുറുപ്പ് 444
അനിത 101
ശ്രദ്ധേയന്‍ 22
വിട്ടു പോയവര്‍ പെട്ടെന്ന് അഡ്വാന്‍സ് തുക അടച്ചു റൂമുകള്‍ കൈപറ്റേണ്ടതാണ് ..
പലരും പല റൂമും എടുത്ത് സുഖമായി അന്തിക്കള്ളും കുടിച്ച അന്തിയുറങ്ങുന്ന ഈ വേളയില്‍ നിങ്ങള്‍ക്കായി ഇതാ പുതിയ ഒരു മത്സരം... അന്തിയും പട്ടയും അടിച്ച മൂക്കറ്റം മുങ്ങി നില്‍ക്കുന്ന മുങ്ങാം കോഴികളെ... നാവു നേരെയാക്കൂ ...നിങ്ങളെയെല്ലാവരെയും പാട്ട് പാടിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ബൂലോകത്തെ പട്ടുറുമാല്‍ അല്ലെങ്കില്‍ സംഗീത ശിരോമണി സംഗതി വാഴക്കോടന്‍...
വരൂ... ഇതാ നമ്മുടെ മത്സരം... ആദ്യാക്ഷരി... ഇവിടെ ആദ്യം ഒരക്ഷരം പറയും..ആ അക്ഷരം കൊണ്ട് തുടങ്ങുന്ന ഒരു മലയാളം പാട്ടിന്‍റെ നാല് വരികള്‍ കമന്‍റായി എഴുതൂ... ആ വരികളിലെ അവസാന വരിയിലെ അവസാന വാക്കിന്റെ ആദ്യാക്ഷരം കൊണ്ട് അടുത്ത ആള്‍ പുതിയ ഒരു പാട്ട് എഴുതൂ... കണ്ഫൂഷന്‍ ആയോ!!!! ചുരുക്കി കട്ടി കുറച്ച് പറഞ്ഞാ അന്താക്ഷരി ( എന്നെ സമ്മതിക്കണം ).. അപ്പൊ ഉദ്ഘാടനത്തോട് അനുബന്ധിച്ചിട്ടുള്ള മത്സരം ആദ്യാക്ഷരി ഇവിടെ തുടങ്ങുന്നു... ആദ്യാക്ഷരം ഇ
Dec 5, 2009
Subscribe to:
Post Comments (Atom)
26 comments:
മത്സരം ആദ്യാക്ഷരി ഇവിടെ തുടങ്ങുന്നു... ആദ്യാക്ഷരം ഇ
ഇന്ദ്രവല്ലരി പൂ ചൂടി വരും
സുന്ദര ഹേമന്ത രാത്രി
എന്നെ നിന്‍ മാറിലെ വനമാലിയിലെ
മന്ദാര മലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ.
അക്ഷരം വൃ ...
വൃശ്ചിക പൂനിലാവേ പിച്ചക പൂനിലാവേ
മച്ചിന്റെമേലിരുന്നൊളിച്ചു നോക്കാന്‍
ലജ്ജയില്ലേ നിനക്കു ലജ്ജയില്ലേ?
വരികള്‍ എഴുതി കഴിഞ്ഞാല്‍ അക്ഷരം കൂടി പറയുവാണേല്‍ നന്നായിരുന്നു... മുകളിലത്തെ കമന്‍റില്‍ അവസാന അരക്ഷരം ''ല'' ആയിരികുമല്ലെ..
അപ്പൊ അടുത്ത അക്ഷരം ''ല'' ..
ലീലാമ്മേ...കൊച്ചു ലീലാമ്മേ....
ലാ.. ലാ ല ലാ...ലാ ല
ലീലാമ്മെ..
ലെവിടേക്കു പോകുന്നു ലീലാമ്മെ
ലെവിടുന്നു വന്നൂ..ലീലാമ്മെ
ലക്ഷണ മൊത്തൊരു ലവനവിടെ
ലുക്കിലിരിപ്പൂ ലീലാമ്മെ...
ലക്ഷാഅര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍ ഒരു
ജജ്ജയില്‍ മുങ്ങിയ മുഖം
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ വെച്ച്
മല്ലീശ്വരന്റെ പൂഅമ്പ് കൊണ്ട്
"ണ്ട്"
എന്റെ പൊന്നു പാവപ്പെട്ടവനേ..ഈ ചതി വേണ്ടായിരുന്നു. ഈ “ണ്ട“ വച്ചു തുടങ്ങുന്ന ഒരു പാട്ടറിയുന്ന ആരെങ്കിലുമുണ്ടാകുമോ?
ഇനി നമ്മുടെ വാഴ അങ്ങിനെയുള്ള പാട്ടെഴുതിയെങ്കിലേ ഉള്ളൂ എന്നാ അറിയാന്‍ കഴിയുന്നത്.
ആ 313 ന്റെ കതകിലൊന്നു മുട്ടി നോക്കാം..അല്ലേ?
‘ണ്ട’ പോളൊരൊരണ്ടിയകത്തുള്ള മൂവാ-
ണ്ടന്‍ മാങ്ങേ, പൊന്നു മൂവാണ്ടന്‍ മാങ്ങേ (മാവില്‍ നോക്കി ഞാന്‍)
പണ്ടാരടങ്ങാനീ വയ്യാണ്ടിരിക്കുമ്പോ മു-
ണ്ടാണ്ടിരുന്നോടേ?(ഹ!വേണ്ടായിരുന്നീ ബന്ധം)
(ഭാര്യാമണീ)
‘ന്ധ’ - ഇതാ ഒടുക്കത്തെ അന്ത്യാക്ഷരം.
ഉമേഷെ.. ഉമേഷേയ്യ്യ്യ്യ്....
ഇതൊരു ഒടുക്കത്തെ ചെയ്തായിപ്പോയല്ലോ സജീവേട്ടാ..!!
‘ണ്ട‘ അയിരുന്നേല്‍..
“ണ്ടക്ക രണ്ടക്ക രണ്ടക്ക...”
ന്നു പാടാമായിരുന്നു..
‘ന്ധ‘ ക്കു ഞാനെന്നാ ചെയ്യും ന്റെ പകോതീ..!!!
'ന്ധക്ക ന്ധക്ക ന്ധക്ക .................................'
തീര്‍ന്നല്ലോ?
ന്ധയെന്നൊരാവർണ്ണത്തിൽ തട്ടിനിൽക്കു
ന്നീ അന്ത്യാക്ഷര മത്സരമങ്ങനെ
ഇനിയുമൊരമ്പത്തഞ്ചുണ്ടായിട്ടും
കണ്ടില്ലേ വമ്പനാമീ വരക്കാരൻ?
ൻ/ ന അല്ലേ?
ആദ്യാക്ഷരം എന്നു പറഞ്ഞ് അതില്‍ അന്ത്യാക്ഷരം കേറി വന്നതാ ഈ പ്രശ്നം ഉണ്ടായത്.
നാസേ, എല്ലാവരും "ഇ" എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഗാനം എഴുതട്ടെ. അതു തീര്‍ന്നാല്‍ അടുത്ത അക്ഷരം എടുക്കാം എന്താ അതല്ലേ നല്ലത്? അതാകുമ്പോള്‍ കണ്‍ഫ്യൂഷനും നഹീ! ഏത്??
ഇതെന്തോന്ന് ആദ്യാക്ഷരിയോ അന്തകാക്ഷരിയോ? :)
‘ണ്ട‘ യും ‘ന്ധ‘ യുമൊക്കെ എവിടെന്ന് വന്നോ എന്തോ, പോരാത്തതിന് ദേ ഉമേശഗുരുക്കളേയും ക്ഷണിക്കുന്നു.
Cartoonist ഗോ ബാക്ക്, Cartoonist ഗോ ബാക്ക് :)
ഇവിടെ സംഗീതയെ, സോറി സംഗീതമനുവദിക്കൂൂ :)
ഞാന്‍ തന്നെ വീണ്ടും ഉല്ഘാടിക്കാം !
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ..
മാറില്‍ കളഭക്കൂട്ടണിഞ്ഞും കൊണ്ടുറക്കമായോ...
വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍ പ്പുണ്ടോ?
നിന്നെ വീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ?...
"ഇ" യില്‍ തുടങ്ങുന്ന അടുത്ത ഗാനം പോരട്ടെ...
ഈ കടലും മറുകടലും ഭൂമിയും മാനവും കടന്ന്
ഈരേഴു പതിനാലു ലോകങ്ങള്‍ കാണാന്‍
ഇവിടന്നു പോണവരേ
അവിടെ മനുഷ്യരുണ്ടോ അവിടെ മതങ്ങളുണ്ടോ
(കടല്‍പ്പാലം, എസ് പി ബാലസുബ്രഹ്മണ്യം, വയലാര്‍, ജി ദേവരാജന്‍)
ഈ പുഴയും കുളിര്‍കാറ്റും
മാന്‍ ചോടും മലര്‍കാവും
മാനോടും താഴ്വരയും
(മയൂഖം)
വരൂ... ഇതാ നമ്മുടെ മത്സരം... ആദ്യാക്ഷരി... ഇവിടെ ആദ്യം ഒരക്ഷരം പറയും..ആ അക്ഷരം കൊണ്ട് തുടങ്ങുന്ന ഒരു മലയാളം പാട്ടിന്‍റെ നാല് വരികള്‍ കമന്‍റായി എഴുതൂ... ആ വരികളിലെ അവസാന വരിയിലെ അവസാന വാക്കിന്റെ ആദ്യാക്ഷരം കൊണ്ട് അടുത്ത ആള്‍ പുതിയ ഒരു പാട്ട് എഴുതൂ...
ഇതാണ് സംഭവം.. അവസന വരിയിലെ അവസാന അക്ഷരമല്ല. അവസാന വരിയിലെ അവസാന വാക്കിന്റെ ആദ്യാക്ഷരം..
ഈ കടലും മറുകടലും ഭൂമിയും മാനവും കടന്ന്
ഈരേഴു പതിനാലു ലോകങ്ങള്‍ കാണാന്‍
ഇവിടന്നു പോണവരേ
അവിടെ മനുഷ്യരുണ്ടോ അവിടെ മതങ്ങളുണ്ടോ
ഈ പാട്ടിന്റെ അവസാന വാക്ക് മതങ്ങളുണ്ടോ..
അതിന്റെ ആദ്യാക്ഷരം അതായത് മ
അങ്ങിനെയല്ലേ നാസ്?
നാസ് ഒരു കാര്യം പറയട്ടെ....ഈ മത്സരത്തിനു വ്യക്തമായ ഒരു നിയമം ഉണ്ടാക്കൂ...ഇത് ചുമ്മാ ഇടയ്ക്കു വെച്ച് മുറിയുന്നു ......................രഞ്ജിത്ത് പറയുന്ന പോലെയോ അതോ വാഴ പറയും പോലെയോ?
റസ്റ്റ് ഹൌസിലെ ആസ്ഥാന കവികളായി നന്ദയെയും കാര്ടൂനിസ്റിനെയും തിരഞ്ഞെടുക്കണം.
എന്തൊരു വരികള്‍ ..!!! എന്തൊരു ഭാവന..!! താളലയകാവ്യാ നിബദ്ധമായ എത്ര മനോഹരമായ കവിതകള്‍ ....!!!
സമ്മതിക്കണം..!!
രഞിത്ത് പറഞ്ഞതാണ് ശരി.
ഇനി ഞാൻ തുടങ്ങാം...
റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മമാങ്ക വേല കണ്ടൂ
വേലയും കണ്ടു വിളക്കും കണ്ടു
കടലിൽ തിര കണ്ടു കപ്പൽ കണ്ടൂ....
ഞമ്മള് ഡഫറി.
:)
കാണട്ടെ ആദ്യം. എന്താവൂന്ന് അറിയാലോ.
ആദ്യം ഒരു തീരുമാനമാവട്ടെ. എന്നിട്ടു ഞാനെഴുതാം.
എവിടെ നാസ്?മനജേര്‍ വന്നില്ലെങ്കില്‍ നാട്ടുകാര്‍ക്ക് ഇടപെടേണ്ടി വരും .....വരൂ ഒരു തീരുമാനം എടുക്കൂ.
മാനേജര്‍ ‘വായ്നോട്ടം‘ കുറയ്ക്കാതെ കാര്യങ്ങള്‍ നടക്കില്ല. :)
മാനേജരുടെ പ്രത്യേക കറിയുപ്പ്
Post a Comment