Nov 17, 2009

കേരള റസ്റ്റ് ഹൌസിന്റെ മഹത്തായ ഉല്‍ഘാടനം!

പ്രിയമുള്ള ബൂലോകരേ,റസ്റ്റ് ഹൌസില്‍ റൂമെടുത്ത നല്ലവരായ കൂട്ടുകാരെ,

കേരള റസ്റ്റ് ഹൌസിന്റെ മഹത്തായ ഉല്‍ഘാടനം അതി വിപുലമായി നടത്തുവാനുള്ള ഭാരിച്ച ഒരു ചുമതലയാണ് മാനേജരായ നാസ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. പ്രത്യുപകാരമായി ജീവിത കാലം മുഴുവന്‍ എനിക്കു മുറിക്ക് വാടക കൊടുക്കേണ്ടതില്ല എന്നാണ് വാഗ്ദാനം!(ആവോ)

ആയതിനല്‍ ഉല്‍ഘാടനത്തിനായി ഏവരേയും രോമാഞ്ചം കൊള്ളിക്കുമായിരുന്ന നമ്മുടെ പൊന്നു മോള്‍,വയസന്മാരുടെ കണ്ണിലുണ്ണിയുമായ സിനിമാ നടി ഷക്കീലയെ വിളിക്കാന്‍ ചെന്നെങ്കിലും ഒരു സീരിയലില്‍ കുലീനയായ,പരിവ്രതയായ ഒരു പെണ്‍കുട്ടിയുടെ വേഷം ചെയ്യുന്ന തിരക്കിലായതിനാല്‍ അവര്‍ക്ക് എത്താന്‍ കഴിയില്ല എന്ന് അവര്‍ അറിയിച്ചു. എങ്കിലും എന്നെ നിരാശപ്പെടുത്താതെ അവര്‍ തന്ന ഒരു മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട് മറ്റൊരു നടിയുടെ വീട് പറഞ്ഞ് തന്നു.

അവരെ ക്ഷണിക്കാന്‍ പോയ വിവരം ഇങ്ങനെ!

“അമ്മാ വീട്ടില്‍ ആരും ഇല്ലേ?’

"ഇവിടെ ആരും ഇല്ല പോയി ശനിയാഴ്ച വരൂ”

“അതല്ല ഞാന്‍ മാഡത്തിനെ കാണാന്‍ ഒരു പ്രൊപ്പോസലുമായി വന്നതാണ്!”

“എന്ത് പ്രപ്പോസല്‍?”

“ഷക്കീല മാഡം പറ്റില്ലാന്ന് പറഞ്ഞ് മാഡത്തിന്റെ അടുത്തേക്ക് വിട്ടതാ!”

“ഇരിക്കൂ, മാഡം വെളുക്കുന്നത് വരെ ഷൂട്ട് ഉണ്ടായിരുന്നത് കൊണ്ട് നല്ല ടയേര്‍ഡാ,ഞാന്‍ ഇപ്പോ വിളിക്കാം”

അല്‍പ്പ സമയത്തിനു ശേഷം സില്‍മാ നടി പുറത്ത് വന്നു. ഞാന്‍ കാര്യം അവതരിപ്പിച്ചു!

മുഖത്ത് അല്‍പ്പം നീരസത്തോടെ അവര്‍ പറഞ്ഞു,

“മിസ്റ്റര്‍ വാഴ,യൂ നോ വല്ല ജ്വൊല്ലറി ഉല്‍ഘാടനത്തിന് പോയാല്‍ സ്വര്‍ണ്ണ മാല കിട്ടും, തുണിക്കട ഉല്‍ഘാടനത്തിന് പോയാല്‍ ഡ്രസ്സ് കിട്ടും”

അപ്പോ ബാര്‍ബര്‍ ഷാപ്പ് ഉല്‍ഘാടനത്തിനു പോയാ മൈ...ശോ അത് കിട്ടുമോ എന്ന് ചോദിക്കാന്‍ വന്നതാ. പക്ഷേ കാര്യം നടക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചില്ല!എങ്കിലും ഞാന്‍ പറഞ്ഞു,

"മാഡം,ഇതൊരു ബൂലോക റെസ്റ്റ് ഹൌസാണ്,പിന്നെ മാഡത്തിന് ഏത് ആവശ്യത്തിനും ഇത് ഉപകരിക്കും,മാത്രമല്ല കുവൈറ്റ് അളിയന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ മാഡത്തിന് നായികാ പ്രാധാന്യമുള്ള ഒരു വേഷോം തരാം”

“ ഓക്കെ, ആരാ അതിന്റെ സ്ക്രിപ്റ്റ് എഴുതുന്നത് ?”

“അത് ഞാന്‍ തന്നെയാണ് എഴുതുന്നത്!”

“ഐ സേ യൂ ഗെറ്റ് ഔട്ട്”

പിന്നെ അധികം സമയം വേണ്ടി വന്നില്ല ഞാന്‍ പുറത്തിറങ്ങാന്‍. സത്യത്തില്‍ ഇങ്ങനെ സംഭവിച്ചില്ല എന്ന് പറയാമായിരുന്നു. പക്ഷേ വണ്ടിക്കൂലി തന്നു വിടുന്ന മാനേജര്‍ നാസിന്റെ മുഖത്ത് നോക്കി എങ്ങിനെ നുണ പറയും? അടുത്ത യാത്രയ്ക്കും വണ്ടിക്കൂലി തരപ്പെടുത്തേണ്ടെ?

എന്തായാലും ഉല്‍ഘാടകന്റെ കാര്യം അവിടെ നിക്കട്ടെ. നമുക്ക് ബാക്കി പരിപാടികളിലേക്ക് കടക്കാം! ഉല്‍ഘാടന ദിവസം രാവിലെ ചായയും വടയും മസാലദോശയും ഉണ്ടെന്ന് കരുതി ഒന്നും കഴിക്കാതെ വന്നവരെ പറ്റിച്ച് കൊണ്ട് ഉല്‍ഘാടന ശേഷമേ വല്ലതും ഞണ്ണാന്‍ കിട്ടൂ എന്ന ക്രൂരമായ അറിയിപ്പ് നാസ് അതി ക്രൂരമായി പ്രഖ്യാപിക്കുന്നു! അതിനു ശേഷം റിബ്ബണ്‍ മുറിക്കലും മെഴുകു തിരി കത്തിക്കല്‍ ഊതിക്കെടുത്തല്‍ കേക്ക് മുറിക്കല്‍ തുടങ്ങീ ചടങ്ങുകള്‍ക്ക് ശേഷം, മുറികള്‍ വ്യഞ്ചരിപ്പും, അഡ്വാന്‍സ് വാങ്ങി മാനേജരുടെ പുഞ്ചിരിപ്പും!

പിന്നീട് പകല്‍കിനാവന്‍ തന്റെ ഫാമില്‍ കീടനാശിനി ഉപയോഗിക്കാതെ കേവലം ജൈവ വളം മാത്രം ഇട്ട് വളര്‍ത്തിയ പച്ചക്കറികളും മറ്റും ഉപയോഗിച്ച് അന്നേ ദിവസം ഗംഭീര സദ്യ.

ഒരു പ്രത്യേക അറിയിപ്പുള്ളത്

ഉല്‍ഘാടന ദിവസം മാത്രമേ ഫ്രീ ഫുഡ് ഉണ്ടായിരിക്കുകയുള്ളൂ എന്ന് മാനേജ്മെന്റ് അറിയിക്കുന്നു. അതിന് ശേഷം 313 ലെ താമസക്കാരന് മാത്രമേ ഫ്രീ ഫുഡ് ഉണ്ടായിരിക്കുകയുള്ളൂ എന്നും മാനേജര്‍ അറിയിക്കുന്നു!

ആയതിനാല്‍ ഒരു ഉല്‍ഘാടകനെ കണ്ടെത്താനുള്ള ചുമതല ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു.
നിങ്ങള്‍നിര്‍ദ്ദേശിക്കുന്ന ആള്‍ ഈ റെസ്റ്റ് ഹൌസ് ഉല്‍ഘാടനം നിര്‍വഹിക്കുമെന്നും തദവസരത്തിലേക്ക് നിങ്ങളെ ഓരോരുത്തരേയും ഈ റെസ്റ്റ് ഹൌസിലേക്ക് ഞങ്ങള്‍ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു.

ഇനി ആരെങ്കിലും മുറി ബുക്ക് ചെയ്യാനുണ്ടെങ്കില്‍ മടിച്ച് നില്‍ക്കാതെ കടന്ന് വരൂ എന്ന് ഈ റെസ്റ്റ് ഹൌസ് മാനേജ്മെന്റിനു വേണ്ടിയും എന്റെ സ്വന്തം ബ്ലോഗുകളുടെ പേരിലും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു!

ഇനിയുള്ള ദിവസങ്ങള്‍ നമുക്കിവിടെ അടിച്ച് പൊളിക്കാം, അതിന് ഞാന്‍ തയ്യാര്‍ നിങ്ങളോ???


59 comments:

നാസ് said...

"പ്രത്യുപകാരമായി ജീവിത കാലം മുഴുവന്‍ എനിക്കു മുറിക്ക് വാടക കൊടുക്കേണ്ടതില്ല എന്നാണ് വാഗ്ദാനം!(ആവോ)....

അതിന് ശേഷം 313 ലെ താമസക്കാരന് മാത്രമേ ഫ്രീ ഫുഡ് ഉണ്ടായിരിക്കുകയുള്ളൂ എന്നും മാനേജര്‍ അറിയിക്കുന്നു!"

തന്നെ തന്നെ!!!!!!!! ഈ ഉദ്ഘാടനം ഒന്ന് കഴിയട്ടെ... ഫ്രീ ആയിട്ട ഫുഡ് തരാട്ടോ... അതിനുള്ള വയറും വീര്‍പ്പിച് ഇരിക്കുകയാനല്ലേ....

ഭായി said...

ഷക്കീലാത്താനെ എന്തിനാ വാഴേ റെസ്റ്റ് ഹൌസിലോട്ട് വിളിച്ചത്...?!!

Anitha Madhav said...

ശേഷം, മുറികള്‍ വ്യഞ്ചരിപ്പും, അഡ്വാന്‍സ് വാങ്ങി മാനേജരുടെ പുഞ്ചിരിപ്പും!

അത് വളരെ ഇഷ്ടപ്പെട്ടു. ഞാനും വരുന്നുണ്ടേ ഈ റെസ്റ്റ് ഹൌസിലേക്ക്. എനിക്ക് 101 നമ്പര്‍ റൂം മതിയേ :)

Sureshkumar Punjhayil said...

Onnalla, Randu room Book cheyyunnu...!!

Rasakaram Vase.. Pathivupole... Ashamsakal...!!!

വാഴക്കോടന്‍ ‍// vazhakodan said...

എനിക്കു ഫുഡ് ഫ്രീ തരാമെന്ന് പറഞ്ഞിട്ട് വക്ക് മാറ്റല്ലേ മാനേജരേ...

എവിടെ ആ പകല്‍കിനാവന്? നട്ടില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയിട്ട് വന്നില്ലേ? ഹെല്പ്പറായി ആ സൂത്രനെ വിളിക്കാന്‍ പറ!

ramanika said...

കേരള റസ്റ്റ് ഹൌസിന്റെ മഹത്തായ ഉല്‍ഘാടനം
പ്രതീക്ഷിച്ചു കാത്തിരിക്കുന്നു

അപ്പൂട്ടൻ said...

ആയതിനാൽ ഒരു ഉൽഘാടകനെ കണ്ടെത്താനുള്ള ചുമതല ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു.

നിങ്ങക്കെല്ലാവർക്കും മടിയാണെങ്കിൽ (ആണെന്ന്‌ എനിക്കറിയാം) ആ ഉത്തരവാദിത്വം ഞാൻ തന്നെ ഏറ്റെടുക്കാം. തിരക്കില്ലാഞ്ഞിട്ടല്ല, നിങ്ങടെയൊക്കെ ഒരു മോഹമല്ലേ, എങ്ങിന്യാ എതിരു പറയ്യാ

ഡോക്ടറേ.... എന്നേം കടത്തിവിട്വോ. അത്യാവശ്യം ചളമടിക്കാൻ എനിക്കുമറിയാം.

കാട്ടിപ്പരുത്തി said...

റസ്റ്റ് ഹൌസിനെല്ലാ ആശംസകളും

ഡോക്ടര്‍ said...

വാഴേ ഫുഡ്‌ ഫ്രീ എന്ന് പറഞ്ഞാല്‍ ഫുഡ്‌ തരൂല്ല എന്നാ അര്‍ഥം... ഫാറ്റ് ഫ്രീ , ഷുഗര്‍ ഫ്രീ എന്നൊക്കെ കേട്ടിട്ടില്ലേ.....ലത് പോലെ... അപ്പൊ ഫുഡ്‌ ഫ്രീ... :)

രാജീവ്‌ .എ . കുറുപ്പ് said...

വാഴേ ഷക്കീല തന്നെ വേണം എന്ന് നിര്‍ബന്ധം ഉണ്ടോ?? എനിക്കൊരു അഭിപ്രായം ഉണ്ട്. ഇപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ പറ്റിയ ആള് നമ്മുടെ ആ തമിള്‍ താരം ഭുവനേശ്വരി ആണ്. നമ്പര്‍ വേണേല്‍ തരാം.

Areekkodan | അരീക്കോടന്‍ said...

തീറ്റ പണ്ടാരം...ആദ്യം ആമാശയം...പിന്നെ ആശയം...എന്താ വാഴേ ഇങനെയായാല്‍ ചെയ്യാ?

Afsal said...

എനിക്കും വേണം ഒരു മുറി, നടുക്കുള്ളത് തന്നെ ആയിക്കോട്ടെ. എന്താകുമോ ആവോ . നടത്തിപ്പുകാരുടെ പേരു കേട്ടിട്ട്‌ എന്തൊക്കെയോ പന്തികേട് പോലെ.അവസാനം മൊത്തത്തില്‍ കപ്പല്‍
കയറ്റുമോ?

Afsal said...

ഒരു കണക്കിനു പ്രത്യേകം മുറികള്‍ ഉള്ളത് നന്നായി ഇനി ഇവിടുന്നു ആരും പിണങ്ങി പോകില്‌ല്യാലൊ.

Afsal said...

അല്ലാ,കേരള റസ്റ്റ് ഹൌസിന്റെ മഹത്തായ ഉല്‍ഘാടനത്തിനു സിധാര്ഥിനെയൊ രാഫി മേക്കാര്‍ട്ടിനെയോ കൊണ്ട്‌ വന്നാലും പോരേ?

നാസ് said...

അതെന്താ അഫ്സല്‍ജില്ജി... പാവപ്പെട്ടവന്‍ എന്നാ പേര് കേട്ടിട്ടാണോ? പേടിക്കണ്ട... സത്യത്തില്‍ ആള് പണക്കാരനാ... പിന്നെ മുള്ളൂക്കാരന്‍ എന്ന് കേട്ടിട്ടാണോ... മുള്ള് മുരട് മൂര്‍ഖന്‍ പാമ്പ്‌ മുതല്‍ കല്ല് കരട് കാഞ്ഞിരക്കുറ്റി എന്ന് കേട്ടിട്ടില്ലേ.... പാവം മനുഷ്യന്‍.. :)

നാസ് said...

അഫ്സ്ല്‍ന്റെ കൂടെ ഒരു "ജില്" കൂടി പോയി... സോറി :)

ശ്രദ്ധേയന്‍ | shradheyan said...

ഞാന്‍ ഇരുപത്തിരണ്ടാം നമ്പര്‍ മുറി ബുക്ക്‌ ചെയ്തു കഴിഞ്ഞു. വാഴേടെ സംരംഭമല്ലേ? ഉദ്ഘാടനത്തിന് സൂറയെ തന്നെ വിളിച്ചാലോ...??

പാവപ്പെട്ടവൻ said...

ഞാന്‍ അപ്പോളെ പറഞ്ഞതാ വാഴേ അവിടെ പോകാണ്ടാന്നു കേട്ടില്ല അനുഭവിച്ചാലും .നാസിന്‍റെ കയ്യിന്നു പണം അടിക്കാനുള്ള ഓരോ നമ്പര്‍

പാവപ്പെട്ടവൻ said...

കാണ്‍മാനില്ല

മുള്ളുകാരന്‍ ഇവിടെ വളപ്പില്‍ കിടന്ന കുറെ പുല്ലു വെട്ടി വില്‍പ്പനക്ക് പോയിട്ട് ഇതുവരെയും കണ്ടില്ല ഇനി പുള്ളി ആ വഴിക്ക് മുങ്ങിയോ......?
കണ്ടു കിട്ടുന്നവര്‍ പുള്ളിയുടെ കയ്യില്‍ നിന്ന് ബൈക്കിന്‍റെ താക്കോല്‍ നിര്‍ബദ്ധപുര്‍വ്വം പിടിച്ചുവാങ്ങുക

Unknown said...

കുറുപ്പിന്‍റെ പുസ്തകത്തില്‍ എന്തെല്ലാം നമ്പരുകളാണ്!!
ഭുവനേശ്വരി വന്നാല്‍ റൂമെടുത്ത എല്ലാ ബ്ലോഗേര്‍സിന്റെ ലിസ്റ്റ് പോലീസിനു കൊടുക്കും
ജാഗ്രതൈ..!

ബോണ്‍സ് said...

റൂം 314 എനിയ്ക്ക് വേണം. വാഴക്കും എനിക്കും കൂടെ "കൂടാനും" ചില "ആശയസംവാദങ്ങള്‍ " നടത്താനും അത് സൗകര്യം ആവും..

Typist | എഴുത്തുകാരി said...

ഒന്നു വേഗമാവട്ടെ ഉല്‍ഘാടനം. എന്നിട്ടുവേണ്ടേ പരിപാടികള്‍ തുടങ്ങാന്‍.

Cartoonist said...

ഒരു ചഞ്ചലാക്ഷി അഥവാ മീനാക്ഷിയുമായി ആയിരിക്കും എന്നെ ആ വരവും സ്ഥിരവാസോം...

Afsal said...

ഹലോ പാവപ്പെട്ടവന്‍, താങ്കള്‍ പുല്ലൂവെട്ടാന്‍ പോയെന്നു പറഞ്ഞ ആള്‍ ബായയുടെ കൃഷിയിടതതില്‍ നിന്ന് കഞ്ചാവു വെട്ടുന്നെന്ന്.

പാവപ്പെട്ടവൻ said...

പയ്യന്‍ അഫ്സല്‍ പുള്ളികാരന്‍ അല്ലങ്കില്‍ മുള്ളുകാരന്‍ താങ്കളെ പോലാണന്നു തോന്നില്ല

പാവപ്പെട്ടവൻ said...

താങ്കള്‍ വാചകമടിക്കാതെ രജിസ്റര്‍ ഫീ തന്നു റൂം ഉറപ്പിക്ക്

പാവപ്പെട്ടവൻ said...

കേരള റസറ്റ് ഹൌസിന്റെ റൂം എടുക്കുന്നവരും അല്ലാത്തവരും അംഗങ്ങളുടെ പേരുനോക്കി നിലവാരം അളക്കണ്ട ഇവിടെ എല്ലാവരെയും പരസ്പരം അറിയാവുന്നവരാണ് .
അങ്ങനെയുള്ളവര്‍ക്ക് കഞ്ഞിക്കു കറിയുണ്ടാവില്ല

നാസ് said...

കാശിന്റെ കാര്യത്തില്‍ എന്താ ശുഷ്കാന്തി ആ പാവപ്പെട്ടവന്‍.... മാനേജര്‍ ഇവിടെയൊക്കെ തന്നെയുണ്ട്... പാവപ്പെട്ട രജിസ്ട്രാര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുന്നതായിരിക്കും... ആകെ ജോലി ചെയ്യണത് ഇങ്ങേര്‍ മാത്രമാണ്.. ആ വാഴ വല്ലോട്ത്തും കറങ്ങി നടപ്പുണ്ടാവും കാശ് കളയനായിട്റ്റ്... വാഴേ ആ അപ്പൂട്ടനെ വെച്ച തന്നെ ഉദ്ഘാടിചാലോ..അങ്ങേര്‍ ആവുമ്പോ പണി ഇല്ലാണ്ട് നടക്കുകയല്ലേ... ഖജനാവിലേക്ക് വല്ല സംഭാവനയും കിട്ടുമായിരിക്കും...:)

മുള്ളൂക്കാരന്‍ said...

എന്റെ മാനേജരെ ഞാന്‍ കാലത്ത് തന്നെ റസ്റ്റ്‌ ഹൌസ് ഉദ്ഘാടനത്തിനായി ഒരുക്കുന്ന തിരക്കിലായിരുന്നു... ഒരെണ്ണത്തിനും ശുഷ്ക്കാന്തി ഇല്ല... ഇതൊക്കെ ഒന്ന് നേരെ ആക്കി അടുക്കി ഒതുക്കി വയ്ക്കുന്ന തിരക്കിലായിപ്പോയതൊണ്ടാ... അപ്പൊ ദെ നമ്മക്കിട്ടു പണി.കറങ്ങി നടക്കുന്നു...കഞ്ഞാവ്‌ വെട്ടുന്നു... എന്താ ചെയ്യാ..

വാഴക്കോടന്‍ ‍// vazhakodan said...

സത്യത്തില്‍ ഞാന്‍ ഉല്ഘാടനത്തിനു ആളെ അന്വേഷിച്ചു നടക്കുവായിരുന്നു! പല പുലി ബ്ലോഗേര്സിന്റെ കൂട്ടിലും കേറി. പക്ഷേ ആരും സമ്മതിക്കണില്ല. എല്ലാവരും ആ മുള്ളൂക്കാരനെ തീവ്രവാദിയായി തെറ്റിദ്ധരിച്ചിരിക്കുകയാ! ഇനി ആ ചീത്തപ്പേരൊന്ന് മാറിക്കിട്ടണം .ബ്ലോഗര്‍ മാരെ ക്ഷണിക്കാന്‍ പോയ കഥ വഴിയേ പറയാം ! എന്റമ്മേ ചിരിച്ച് ചിരിച്ച് ചിരിച്ച്.......

ഹരീഷ് തൊടുപുഴ said...

aarkkum virodham ilyachal njanaa karthavyam etedukkam..!!

enikkoru valya bhavavumilla ketto..

തൃശൂര്‍കാരന്‍ ..... said...

റൂം ബുക്ക്‌ ചെയ്യാം..പക്ഷെ ഫ്രീ ഫുഡ്‌ കിട്ടണം...എന്താ?

വാഴക്കോടന്‍ ‍// vazhakodan said...

ഹരീഷാത്രേ ഹരീഷ്! കാര്‍ത്തുവിനെ ഏറ്റെടുക്കാമെന്നു! അപ്പോ ഇപ്പോഴത്തെ തള്ളേം കൊച്ചും എന്തു ചെയ്യും ? ആശാനെ ആശാന്‍ ഉല്ഘാടനത്തിന്റെ അന്ന് സാധനം ബ്ലാക്കില്‍ ഇറക്കെന്നെ! നമുക്ക് രഹസ്യമായി വ്യാവാരം ചെയ്യാമെന്നേ! ആ കുറുപ്പ് ബാര്‍ തുടങ്ങാന്‍ ആപ്ലിക്കേഷന്‍ കൊടുത്തിട്ടുണ്ട്! മറക്കണ്ട!

നാസ് said...

വാഴക്ക് ഒരു ഫ്രീ ഫുഡ് ഉണ്ട്.. അതിന്‍റെ പങ്ക് മതിയോ ത്രിശൂര്‍ക്കാരാ...

ഹരീഷ് തൊടുപുഴ said...

even bar thudangiyalum enekkennada koove..kodaa!!

ithu njammalanu..
njan nadathum da ivide blackilu kallu kachodam..
ara thadayan barunnennenikkonnu kananallo..
ara parayunnennu nenakkariyavallo alle..!!

onnu malaykku poyittu varatte..
athu kazhinjittu kanichu tharam..

njha..!!

നാസ് said...

കുറുപ്പിനാവുമ്പോ കണക്കു പുസ്തകെങ്കിലും ഉണ്ട്... ഹരീഷാവുമ്പോ ഫുള്‍ ടൈം തണ്ണിയായിരിക്കും.... കുടിയന്മാരെ നിങ്ങടെ നേരം!!!!!!!!

നാസ് said...

അല്ല ഹരീഷേട്ടാ...അപ്പൊ ഈ 41 ദിവസം എങ്ങനെ തള്ളി നീക്കും.... ഹെന്റമ്മേ!!!!!

.. said...

ആശംസകള്‍..എനിക്ക് ഭക്ഷണവും വേണ്ട വെള്ളവും വേണ്ട...റൂമും തരാന്‍ പറ്റിലെങ്കില്‍ ഇതിന്റെ വരാന്ധയില്‍ ഒരു ആറടി സ്ഥലം തരാന്‍ ദയവുണ്ടാകണം..ഞാന്‍ നേരത്തെയും ബുക്ക്‌ ചെയ്തത..എങ്കിലും വരാന്ധയെങ്കിലും അനുവധിക്കണേ...വരാനധയിലെ സ്വ ലേ.

.. said...

ഹലോ ചേട്ടനമാരെ..എന്താ എനിക്ക് ഈ ബ്ലോഗില്‍ അനുവാദം ഇല്ലേ?എന്നെ ഇതില്‍ ബ്ലോക്ക്‌ ചെയ്തിരിക്കുവാനല്ലോ?എന്താ ഇത്?വിരോധം വല്ലതും ഉണ്ടോ?എന്നെ കൂടി ഉള്പെടുതും എന്ന് കരുതുന്നു.....ബ്ലോക്ക്‌ മറ്റു..ഞാന്‍ ആദ്യം ഫോളോ ചെയ്തിരുന്നതാ..പക്ഷെ ഇപ്പൊ കാണുന്നില്ല..എന്താ ഇത്?

വാഴക്കോടന്‍ ‍// vazhakodan said...

മാനേജര്‍ എവിടെ, ഈ ജിക്കൂസിനൊരു കക്കൂസുള്ള റൂം കൊടുക്കൂ. ഇവിടെ ആരും ആരേയും ബ്ലോക്ക് ചെയ്യില്ല. എല്ലാവര്‍ക്കും സ്വാഗതം . കടന്ന് വരൂ കടന്ന് വരൂ! ഇനിയും റൂമെടുക്കാത്തവര്‍ എവിടെയെങ്കിലും മാറി നില്പ്പുണ്ടെങ്കില്‍ കടന്ന് വരൂ! ഈ റെസ്റ്റ് ഹൌസ് നമുക്ക് സൊറ പറയാനും ഏഷണി കൂട്ടാനുമൊക്കെയുള്ളതാണു !
വരുവിന്‍! റൂമെടുക്കുവിന്‍ കാരണം ഇത് നിങ്ങളുടേതാകുന്നു!

നാസ് said...

വാഴക്കോടാ നാലാം ബ്ലോക്കിലെ രണ്ടാമത്തെ റൂം കൊടുക്കാന്‍ പറ ആ പാവപ്പെട്ടവനോട്... പാവപ്പെട്ടവനല്ലേ..അങ്ങേര്‍ എവിടേലും ഉറങ്ങുന്നുണ്ടാവും.. ആരെവിടെ? ഞാന്‍ ഇവിടെ... അപ്പൊ ജിക്കൂസിനു ഒരു സ്പെഷ്യല്‍ റൂം കൊടുക്കൂ....

അനില്‍@ബ്ലോഗ് // anil said...

അയ്യോ ഇവിടെ ഇതുവരെ ഒന്നുമായില്ലെ?
ഒരു ഫുള്ളെങ്കിലും (നൂറ് കമന്റ്)ആയിക്കാണുമെന്നാ കരുതിയത്.
:)
ഹരീഷെ,
മണ്ഡലകാലം വരും പോകും.അതൊന്നും അത്ര കാര്യമാക്കണ്ട.
ചാണക്യന്‍ വരാത്തതിനാന്‍ ചിരി ഞാന്‍ ചിരിച്ചേക്കാം.
ഹി ഹി ഹി ഹി ഹി..

പള്ളിക്കുളം.. said...

ഇതെന്താബ്ടെ..
നല്ല തെരക്കാണല്ലോ പഹയാ..
ഇബ്ടൊരു കപ്പലണ്ടിക്കച്ചോടം തുടങ്ങട്ടേന്നും?
പിന്ന, ഷക്കീല ബേണ്ടാ..
ഷക്കീല ഞമ്മക്ക് ഹറാമാ..

ഭായി said...

അതെന്താ ഷക്കീലാത്ത ഹറാമായത്..? ഹല്ല ങള് പറ്യീന്ന്!
ആ‍രാ ഓള ഹറാമാക്കിയത്? ഞമ്മക്കിപ്പം അറിയണം!
ഇന്ന് തന്ന ഹസന്‍ കുഞ് കൊച്ചാപ്പാന്റടുത്ത്
പറഞ്ഞ് പള്ളീട കുടുംബം കുളം കലക്കിയേക്കാം!
പിന്നെ..കപ്പലണ്ടി കച്ചവടം

പിസ്ത കച്ചവടത്തിനിടക്ക് കപ്പലണ്ടി കച്ചവടം നടത്തല്ലേ പള്ളീ...വിട്ട് പിടി...

രാജീവ്‌ .എ . കുറുപ്പ് said...

തെച്ചിക്കോട, ഭുവനേശ്വരി വരില്ല ന്നു. എന്റെ പുസ്തകത്തിലെ രണ്ട് പേജു ആരോ കീറി കളഞ്ഞു, കേസ് സീ ബീ ഐ ക്ക് കൈമാറും .

ഞാന്‍ മലക്ക് പോകാന്‍ മാല ഇട്ടിരിക്കുവാ. അത് കൊണ്ട് മത്സ്യ മാംസാദികള്‍ ഉപയോഗിക്കുന്ന റൂമിന്റെ അടുത്ത ഒറ്റ റൂം വേണ്ട, ഞാന്‍ ബയ്സേമെന്റില്‍ കിടന്നോളാം.

വഴക്കൊടന്റെ റൂമില്‍ മിന്നല്‍ പരിശോധന നടക്കും എന്ന് ഇന്‍ഫര്‍മേഷന്‍ കിട്ടി. കേന്ദ്ര സേന എന്നെ ഇപ്പോള്‍ ഡല്‍ഹിയിലെ ഓഫീസില്‍ നിന്നും അറിയിച്ചതാ.

സന്തോഷ വാര്‍ത്ത‍: ബാര്‍ ലൈസന്‍സ് എനിക്ക് തന്നെ കിട്ടി. ഞാന്‍ മലക്ക് പോവുന്ന കാരണം ഹരിഷ് ഏട്ടന്‍ ആയിരിക്കും നടത്തിപ്പിന് അവകാശം

Chau Han said...

ഷേറിങ്ങ് അക്കോമൊഡേഷന്‍ ഉണ്ടാവുമോ. ഒരു ലക്ഷ്മിക്കുട്ടി സോറി എക്സിക്യൂട്ടിവ് (ഇരിക്കട്ടെ, എന്തിന് കുറയ്ക്കണം) ബാച്ചിലര്‍ക്ക് കറണ്ടും വെള്ളവും (ഛെ, ആ വെള്ളമല്ല) ചേര്‍ത്ത് എത്ര തരേണ്ടി വരും. ഇന്നു കടം നാളെ രൊക്കം - ആതാണ് നമ്മുടെ പോളിസി, പിന്നീട് പറഞ്ഞില്ലാന്ന് പറയരുത്, ഹാ.

വാഴക്കോടന്‍ ‍// vazhakodan said...

കുറുപ്പേ എന്റെ റൂമില്‍ മിന്നല്‍ പരിശോധനയല്ല ഇടിവെട്ട് പരിശോധന നടന്നാലും എനിക്കു പ്രശ്നമില്ല! എന്നൊക്കെ പറയുമെങ്കിലും ഒന്ന് പ്യാടിപ്പിക്കാതെ പോ കുറുപ്പേ! :)

Chau Han said...

ഇപ്പോള്‍ കിട്ടിയത്:
കേരള റസ്റ്റ്‌ ഹൗസില്‍ നടന്ന വെടിക്കെട്ട് പരിശോധനയില്‍ വാഴക്കോടന്റെ കോഴി വെസനസ്സില്‍ കോഴകള്‍ വ്യാപകമാണെന്ന് കോഴിക്കോട്ട് നിന്നും അഴകൊഴപ്പന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Chau Han said...

ഒരു ഡൌവിട്ട്:
റെസ്റ്റ് റൂം = മൂത്രപ്പൂര
അപ്പോ, അല്ലെങ്കില്‍ വേണ്ട

രാജീവ്‌ .എ . കുറുപ്പ് said...

വാഴേ തന്റെ റൂമിലെ മിന്നല്‍ പരിശോധന ഞാന്‍ ക്യാന്‍സല്‍ ചെയ്യിപ്പിച്ചു. ചാണക്യപുരിയിലെ മാഡത്തിന്റെ വീട്ടില്‍ പോയി ഒരു വെരട്ട്. ആരാണീ വഴക്കോടന്‍ എന്ന് ചോദിച്ചപ്പോള്‍ നിന്റെ ബ്ലോഗ്ഗ് തുറന്നു കാട്ടി. നാല് പോസ്റ്റ്‌ ഒറ്റ ഇരിപ്പിന് വായിച്ചു തീര്‍ത്തു അവര്‍ പൊട്ടികരഞ്ഞു എന്നിട്ട് നിന്റെ ഫോട്ടോ നോക്കി പറയുവാ "എന്തോരോ മഹാനു ഭാവലു ന്നു" അപ്പോള്‍ തന്നെ ഫോണ്‍ കറക്കി കേന്ദ്ര സേനയെ തിരിച്ചു വിളിച്ചു. ഇതൊക്കെ എന്നെ കൊണ്ട് ചെയ്യാന്‍ പറ്റൂ,

പിന്നെ റൂം നമ്പര്‍ പെട്ടന്ന് ക്ലീന്‍ ചെയ്യണം, ഞാന്‍ മലക്ക് പോവാന്‍ വരുന്നുണ്ട്. ആ പട്ടാളക്കാരന്‍ സെക്യൂരിറ്റി എവിടെ??

എനിക്ക് ബാര്‍ അനുവദിച്ച സന്തോഷത്തില്‍, എല്ലാവര്ക്കും തുരുപ്പുഗുലാന്‍ സിനിമ ഫ്രീ ആയി കാണാം. ഒരു പെഗിനു ഒരു പെഗ് ഫ്രീ വിത്ത്‌ കോഴിമുട്ട. വാള് വക്കാന്‍ ഫ്രീ ബക്കെറ്റ്, ഇത്യാദി.

Chau Han said...

നിലവിളിച്ച് സോറി നിലവിളക്ക് കൊളുത്തിക്കൊണ്ടുള്ള ഉല്‍ഘാടനത്തിന് ശേഷം താഴെ പോയ സോറി പറയുന്ന വിഷയങ്ങളില്‍ സെമിനാര്‍ നടത്തുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

കോഴിവളര്‍ത്തലില്‍ വാഴക്കോടന്റെ സോറി വാഴപ്പഴത്തിന്റെ പ്രശസ്തി സോറി പ്രസക്തി
പല്ലുപറിക്കലിന്റെ പ്രത്യാശാസ്ത്രം.
കറുപ്പിന്റെ കുണുക്കുകള്‍
അരീക്കോടിന്റെ അരിക്കലം
പാകപ്പെടാത്ത പാവപ്പെട്ടവര്‍

ഇനി പറയുന്ന വിഷയം/ങ്ങള്‍ അവതരിപ്പിക്കാന്‍ ആളെ തേടുന്നു:
റെസ്റ്റ് റൂമുകളിലെ സ്ത്രി വിവേചനം അല്ലെങ്കില്‍ പുരുഷ വിമോചനം.

അപ്പൂട്ടൻ said...

കുറുപ്പേ...
വാഴക്കോടന്റെ പോസ്റ്റ്‌ വായിച്ച്‌ മാഡം മനസലിഞ്ഞ്‌ കേന്ദ്രസേനയെ പിൻവലിച്ചെന്നോ.... ഹൊ... അവർക്കിത്രേം നർമ്മബോധമില്ലാതെ പോയല്ലൊ.

ങ്ങടെ ബാറിന്റെ സർവ്വീസിൽ കണ്ണടിച്ചുപോയവർക്ക്‌ ഫ്രീ ഓപ്പറേഷൻ സൗകര്യവും പെടുമോ?

അല്ലാ.... മ്മടെ ഉച്ചാടനം... സോറി, ഒലക്കാടനം എന്തായീ. എനിക്കിതുവരെ ക്ഷണമൊന്നും കിട്ടീല്ലാട്ടൊ, ഇപ്പഴും ഷാൿസിന്റെ മനസുമാറാൻ കാത്തിരിപ്പാണോ? അതോ സിസറ്‌ (ഇംഗ്ലീഷ്‌ പിടിയില്ലാത്തവർ വേറെ പണി നോക്ക്‌) വാങ്ങാൻ ആളു പോയിട്ടേയുള്ളോ?

നാസ്‌ പറഞ്ഞതുപോലെ പണിയില്ലാതിരിപ്പല്ല, പെടലിയിൽ കോളർ വെച്ച്‌ തിരുവനന്തപുരത്തോട്ടൊന്ന് വിളിച്ച്‌ ചോദിക്ക്‌, അപ്പൊ അറിയാം. ലോഫ്ലോർ എന്ന് ആംഗലേയത്തിൽ പറയുന്ന "തരം താഴ്‌ന്ന തറ" വണ്ടിയിറങ്ങിയിട്ടും അതിനെ ഒന്ന് നേരാംവണ്ണം കാണാൻ പോലും പറ്റിയിട്ടില്ല ഇതുവരെ.

പകല്‍കിനാവന്‍ | daYdreaMer said...

നുമ്മൾ എത്താൻ ലേസം ബൈകി കോയമാരേ.. :) ത്മിഴ്നാട്ടീന്ന് ബിരിയാനിക്കുള്ള കൊയീനെ കൊണ്ട് ബരണ ബയീല് ലേസം തടസ്സം..വാളയാറ് നുമ്മ രണ്ടീസം അകത്തായി..കൊടിയെരീടെ പോലീസ് ഞമ്മടെ ആറാമ്മാലി ഇടിച്ച് പിഴിഞ്ഞെട്ത്ത്.. ആ പോട്ട്.. ഇനീപ്പം ഉൽഖാടനത്തിന് ചാള ബിരിയാനി വെക്കാം.. എന്ത്യേ.. :)
പൊറൊട്ട അടിക്കാനുള്ള മാവുമായി നുമ്മടെ ആചാര്യൻ അങ്ങ് ഉഗാണ്ടയിൽ നിന്നും തിരിച്ചിട്ടുണ്ട്.. ഓൻ എത്തിയാ ഉടനെ നുമ്മക്ക് അങ്ങ് ഉൽഖാടിക്കാം..

.. said...

അതെന്താ വാഴ ചേട്ടാ?എനിക്കൊരു കക്കൂസുല്ല റൂം സ്പെഷ്യല്‍..എല്ലാര്‍ക്കും കക്കൂസ് ഉള്ളതല്ലേ?അതോ എല്ലാരും റസ്റ്റ്‌ ഹൌസിന്റെ പുറകിലെ കമ്മുനിസ്റ്റ്‌ പച്ചക്കിടയില്‍ ഇരുന്നു വെളിക്കിരങ്ങാനാണോ വിധി?എന്റെ കക്കൂസ് അങ്ങനെ ആണെങ്കില്‍ എല്ലാര്‍ക്കും ഉപയോഗിക്കാന്‍ കൊടുത്തേക്കാം.....എന്തായാലും കൃഷ്ണാ .വല്യ റസ്റ്റ്‌ ഹൗസാണ് ;കക്കൂസിലത്രേ...കലികാലം അല്ലാതെന്താ....ഹഹഹഹ് അപ്പൊ എനിക്കുള്ള റൂമിന്റെ കാര്യം മറക്കളെ...മനുഷ്യന്റെ കാര്യമല്ലേ ..മറവി പറ്റാം അത് കൊണ്ട് ഓര്‍പ്പിച്ചു എന്ന് മാത്രം....

Junaiths said...

മാനേജരുടെ വേകന്‍സി ഒഴിവുണ്ടോ?
********************************
നാസേ വായേനെ ഒന്ന് സൂക്ഷിച്ചോ...എവിടെയോ സ്വന്തമായി ലോഡ്ജു തുടങ്ങിയെന്നു പറഞ്ഞു
ഇപ്പോഴത്തെ ജോലി രാജി വെച്ചെന്ന് ആരോ പറയുന്നത് കേട്ടു...

കനല്‍ said...

എനിക്കും മൊന്ന് റെസ്റ്റ് എടുക്കണം.

എവിടാ എന്റെ റെസ്റ്റ് റൂം?

Micky Mathew said...

എന്നാ ഉല്‍ഘാടനം

ഭൂതത്താന്‍ said...

ഭൂതത്തിനും ഒരു റൂം തരാവോ.....പിന്നെ കുറുപ്പേ ബാറിന്നു കടം തരാനുള്ള കനിവ് കാട്ടണം ഡെയിലി 2 പെഗ് മതി നിന്നു അടിചോളാം...മാസം ലാസ്റ്റില്‍ ഒത്താല്‍ പൈസ തരാം ഓക്കേ ...എങ്കില്‍ പിന്നെ ചിയേര്‍സ് ...അല്ല ഭായി ഈ ഷക്കിലാത്ത വരുവോ ..വെറുതെ മനുഷ്യനെ കൊതിപ്പിക്കല്ലും കേട്ടാ

ഭായി said...

എന്തിനാ ഭൂതം ആ‍ ഷക്കീലാത്തനെ പേടിപ്പിക്കാനാ..?

വാഴയല്ലേ പോയിരിക്കുന്നത് ഷക്കീലാത്തായെ കിട്ടിയില്ലെങ്കില്‍ ഒരു വക്കീല്‍ ആത്തായെയെങ്കിലും ഓന്‍ കൊണ്ടുവരും ഒന്ന് ശമി എന്റെ ഭൂതം!

http://keralaresthouse.blogspot.com/