Nov 16, 2009

കേരള റസ്റ്റ്‌ ഹൗസ്‌

പ്രിയമുള്ള ബൂലോകരേ,

ഇവിടെ പലവിധ ഗ്രൂപ്പ് ബ്ലോഗുകളും നാം കണ്ടുവല്ലോ! അതിന്‍റെ കൂട്ടത്തിലേക്ക് ഞങ്ങള്‍ പുതിയ ഒരു ഗ്രൂപ്പ് ബ്ലോഗ് അവതരിപ്പിക്കുകയാണ്. കുസൃതിക്കും കുന്നായ്മക്കും സൊറപറയാനും, ഏഷണിപരദൂഷണം ഇത്യാദികള്‍ക്കായി ഒരിടം! അതാണ് “ കേരള റെസ്റ്റ് ഹൗസ്‌ ”

ഈ റെസ്റ്റ് ഹൌസിന്‍റെ മൊതലാളി ഇത് നടത്താനായി “നാസ്”എന്ന നമ്മുടെ പ്രിയങ്കരിയായ ബ്ലോഗറെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്നൊരു കുറവു മാത്രമേഈ റെസ്റ്റ് ഹൌസിനുള്ളൂ എന്നൊന്നും കരുതേണ്ട, കാരണം ഇതിന്‍റെ അററ കുററ പണികള്‍ നടത്തുന്നത് പ്രശസ്ത ബ്ലോഗര്‍ ഡോക്ടര്‍ ആണ്.അപ്പോള്‍ ഇതിന്റെ പണിക്കുറ്റം തീര്‍ന്ന് കാണാന്‍ കഴിയുന്ന ഒരു സുദിനം നമുക്കുണ്ടാകുമോ എന്ന് കണ്ടറിയണം.

പിന്നെ മെസ്സ് നടത്താനുള്ള അപേക്ഷകളില്‍ നിന്നും മാനേജ്മെന്റ് തിരഞ്ഞെടുത്തത് സര്‍വ്വ ശ്രീ പകല്‍കിനാവന്‍ എന്ന ബ്ലോഗറെയാണ്! പകല്‍ പോലും കിനാവ്‌ കാണുന്ന ഈ ബുദ്ധിമാനാണോ കാന്‍റീന്‍ ‍ നടത്താന്‍ പോകുന്നതെന്ന് നിങ്ങള്‍ക്ക് സംശയം തോന്നാം.. മുമ്പെവിടേയോ കാന്‍റീന്‍ നടത്തി പരിചയമുണ്ട് എന്ന ഒറ്റ കുറ്റാരോപണത്താലാണ് പകല്‍കിനാവന് അപ്പന്റോയിന്റ്മെന്റ് നല്‍കിയത്.

കൂടാതെ ഒരു സിനിമയ്ക്ക് തിരക്കിട്ട് തിരക്കഥ എഴുതാന്‍ വേണ്ടി ഇവിടെ ഒരു 313 ആം നമ്പര്‍ മുറി അഡ്വാന്‍സൊന്നും തരാതെ ബുക്ക് ചെയ്തിരിക്കുകയാണ് വാഴക്കോടന്‍ എന്ന ബ്ലോഗര്‍. ഒരു സിനിമേല് പത്ത്‌ കഥകളെങ്കില്‍ പത്തു സിനിമേല്‍ ഒറ്റ കഥയുമായി സിനിമാ ലോകത്ത്‌ പുതു വസന്തം തീര്‍ത്തെ അടങ്ങൂ എന്ന വാശിയിലാണ് വാഴക്കോടന്‍....കുവൈറ്റ് അളിയന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൂറയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് വാഴക്കോടന്‍ വായില്‍ വെള്ളമൂറിക്കൊണ്ട് പറഞ്ഞത്. കൂടാതെ കുഞ്ഞീവി ഒരു സുപ്രധാന കഥാപാത്രതിന് ജീവന്‍ നല്‍കുന്നുണ്ടെന്ന് കുഞ്ഞീവിയുടെ ഭീഷണി കണക്കിലെടുത്ത് വാഴക്കോടന്‍ പറഞ്ഞു. എന്തായാലും ഇവിടെ മുറിയെടുത്ത നിലയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ നമുക്ക് വഴിയെ അറിയാം.

പിന്നെ ഈ റെസ്റ്റ് ഹൌസ് ഒരു മദ്യ നിരോധിത മേഖലയാണെങ്കിലും ഒരു തൊടുപുഴക്കാരന്‍ ഹരീഷ് ഇവിടെ ബ്ലാക്കില്‍ സാധനം വില്‍ക്കുന്നുണ്ടെന്ന് പലരും രഹസ്യമായും പരസ്യമായും പറയുന്നുണ്ട്.എന്നാല്‍ അത് സമ്മതിച്ച് തരാന്‍ ഹരീഷ് തയ്യാറായിട്ടില്ല എന്നാണറിഞ്ഞത്.ഹരീഷാത്രെ ഹരീഷ്!

അടുത്ത മീറ്റ് നടത്തുന്നത് വരെ ഈ ബ്ലാക്ക് മദ്യ വില്‍പ്പന ഉണ്ടാകുമെന്ന് അതീവ രഹസ്യമായി ഹരീഷ് ഓസീയാറിന്റെ കവറില്‍ എഴുതി വെച്ചിട്ടുണ്ട്.തന്‍റെ സ്വന്തം നാട് വീണ്ടും തോടും പുഴയും ആയി പരിണമിക്കുമോ എന്ന വേവലാതിയില്‍ ഒരു പൈന്റ് "സാധനത്തില്‍" ചമ്മന്തിപ്പൊടി, കരിക്കിന്‍ വെള്ളം, അച്ചാര്‍, നാരങ്ങാത്തൊലി, കാടു മാങ്ങ, തക്കാളി സോസ് തുടങ്ങിയവ മിക്സ്‌ ചെയ്ത് ഒരു പരുവമാക്കി അകത്താക്കി കൊണ്ടിരിക്കുകയാണ്... സ്വന്തം ബൈക്കില്‍ തന്‍റെ
സ്വന്തം നാട്ടില്‍ ഏതോ ഒരു പാവം അച്ചായനേം കൊണ്ട കറങ്ങണമെന്നാത്രേ ഹരീഷിന്റെ ആഗ്രഹം... ഹരീഷാത്രേ ഹരീഷ്...

പിന്നെ മറ്റേതെങ്കിലും അനാശാസ്യങ്ങള്‍ ഈ റെസ്റ്റ് ഹൌസില്‍ വെച്ച് പൊറുപ്പിക്കില്ല എന്ന് ഡിസിപ്ലിന്‍ കമ്മറ്റി & ചീഫ് സെക്യൂരിറ്റി ഓഫീസര്‍ മുള്ളൂക്കാരന്‍ വളരെ അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു.. ആരെയും എവിടെയും എപ്പോ വേണേലും ( റസ്റ്റ്‌ ഹൌസില്‍ കാശ്‌ കൊടുക്കാതെ മുങ്ങുന്ന ആരെയും) മുള്ളിക്കാന്‍ സഹായവുമായി ഒരു മുള്‍ കിരീടവുമായി താന്‍ ഉണ്ടാകുമെന്ന് ബ്ലോഗനാര്‍ കാവിലമ്മയെ പിടിച്ച് സത്യം ചെയ്തിരിക്കുകയാണ് മുള്ളു...

തുടക്കത്തില്‍ ഇത്രയുമാണ് ലഭ്യമായ വിവരങ്ങള്‍ ബാക്കി വിവരങ്ങള്‍ വഴിയേ അറിയിക്കുന്നതാണ്. ഈ റെസ്റ്റ് ഹൌസിന്റെ ഔദ്യോഗികമായ ഉദ്‍ഘാടനം ഉടന്‍ അതിഗംഭീര പരിപാടികളോടെ നടക്കുന്നതാണ്. ഈ റെസ്റ്റ് ഹൗസ്‌ ഒരു വന്‍വിജയമാക്കാന്‍ എല്ലാ ബൂലോകരോടും ഇതിന്‍റെ മാനേജ്മെന്റും വിശിഷ്യാ മാനേജരും വിനയ കുനയയായി താണു വീണ് അഭ്യര്‍ത്ഥിക്കുന്നു.

ഈ റെസ്റ്റ് ഹൌസില്‍ റൂം എടുക്കുന്നവര്‍ എത്രയും വേഗം റൂം ബൂക്ക് ചെയ്യുക. നിങ്ങളുടെ പങ്കാളിത്തം ഗംഭീരമാകുമ്പോള്‍ പരിപാടിയും ഞങ്ങള്‍ ഗംഭീരമാക്കാം!ആയതിനാല്‍ എല്ലാവരും ഈ റെസ്റ്റ് ഹൌസില്‍ മുറിയെടുത്ത് ഇതൊരു വന്‍വിജയമാക്കണേയെന്നും ഇനിയുള്ള ദിവസങ്ങളില്‍ ഏഷണികളും പരദൂഷണങ്ങളും ചര്‍ച്ചകളും അവലോകനങ്ങളും മറ്റുമായി നമുക്കിവിടെ അടിച്ച് പൊളിക്കാമെന്നും മാനേജരെന്ന നിലയില്‍ നിന്ന നില്‍പ്പില്‍ അറിയിച്ച് കൊള്ളുന്നു.

58 comments:

നാസ് said...

ഈ റെസ്റ്റ് ഹൌസില്‍ റൂം എടുക്കുന്നവര്‍ എത്രയും വേഗം റൂം ബൂക്ക് ചെയ്യുക.
നിങ്ങളുടെ പങ്കാളിത്തം ഗംഭീരമാകുമ്പോള്‍ പരിപാടിയും ഞങ്ങള്‍
ഗംഭീരമാക്കാം!

ഹരീഷ് തൊടുപുഴ said...

അപ്പോൾ നമുക്കു തുടങ്ങാം ല്ലേ..

OAB/ഒഎബി said...

നമീമത്തിന് ഞമ്മളില്ല കുട്ട്യേ. അയിന് ങ്ങള് വേറെ ആളെ നോക്കീം.... :) :)

പ്രയാണ്‍ said...

all the best nas.

വാഴക്കോടന്‍ ‍// vazhakodan said...

Room 313 booked for Me. Please keep the room clean! :)

നന്ദന said...

പുറത്ത്‌ നിന്ന് ആളെ എടുക്കുമോ ?.....
എന്തായാലും നനായി .....നിങ്ങളുടെ ഒരു കുരവുണ്ടാര്‍ന്നു ......ലോകത്തിന്‍റെ ഇങ്ങേ അറ്റത്ത്‌ നിന്നും ഞാനും ....
എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു
നന്ദന

James Bright said...

നാസ് എത്രയും പെട്ടെന്ന് ബായയുടെ മുറി തൂത്തുവാരേണ്ടതാണ്.

പാവപ്പെട്ടവൻ said...

ഇവിടെ റസ്റ്റു ചെയ്യാന്‍ വരുന്നവരുടെ പേരുവിവരങ്ങള്‍ ഉള്ളതും ഇല്ലാത്തതും മായി എഴുതി വെക്കാന്‍ ഒരു രജിസ്ട്രാരുടെ കുറവുണ്ടന്നു അറിഞ്ഞത് കൊണ്ടല്ല ഈ അപേക്ഷ സമക്ഷത്തിലേക്ക് സമര്‍പ്പിക്കുന്നത് .സൗകര്യം ഉണ്ടായാലും ഇല്ലായാലും സ്വീകരിച്ചാലും റൂം നമ്പര്‍ 007 ഇനി ആര്‍ക്കും കൊടുക്കരുതേ .
പിന്നെ നുണ ഉള്‍കാടിക്കട്ടെ ആ ബായക്കോടന്‍ സിനിമക്കു കഥ എഴുതുക അല്ല ആര്‍ക്കോ പ്രേമലേഖനം കൂലിക്കു എഴുതുന്നു

നാസ് said...

വാഴക്കൊടന്റെ റൂം വൃത്ത്തിയാകണേല്‍ കുഞ്ഞീവിയെം സൂറാനെ വിളിച്ചോട്ടെ.... സൂറാനെ ഒന് തന്നെ കെട്ടണം...അതിനുള്ള ഓരോ കുറുക്കന്‍ വഴികള്‍.... :)

നാസ് said...

പണക്കാരനായ പാവപ്പെട്ടവന്‍ രെജിസ്ടര്‍ മാത്രം മതിയാവുമോ? ആ പണപ്പെട്ടി അങ്ങട്‌ തന്നാലോ... പാവപ്പെട്ടവനും ഉണ്ടാകൂലെ ആഗ്രഹങ്ങള്‍ :)

Anonymous said...

അപ്പോൾ നമുക്കു തുടങ്ങാം ല്ലേ..:)

sumayya said...

ഗംഭീരമാക്കാം!:)
All the best wishes!

Areekkodan | അരീക്കോടന്‍ said...

Room 786 booked.All devils please keep outside

ചാര്‍ളി (ഓ..ചുമ്മാ ) said...

എല്ലാ നിവാസികളുടേയും ശ്രദ്ധയ്ക്ക്
റൂ നമ്പര്‍ 420 ചാര്‍ളി ബുക്ക് ചെയ്തിരിക്കുന്നു..
ബോര്ഡ്, വാതിലിന്മേല്‍ മുന്‌കൂട്ടി തൂക്കിയിരിക്കുന്നു.

"Charli's Job Link Services Pvt. Ltd"
സേവനങ്ങള്‍:-
ക്വട്ടേഷന്‍/സി.സി ടീമുകള്‍ മിതമായ നിരക്കില്‍ ബുക്ക് ചെയ്തു കൊടുക്കപ്പെടും
സര്‌വ്വരോഗനിവാരിണി പോത്തുങ്കാലശ്രമം ലോക്കറ്റുകള്‍
പ്രവറ്റ് ഡീക്ടറ്റീവ് സേവനങ്ങള്‍ (കല്യാണം മുടക്കല്‍, ഇരുട്ടടി തുടങ്ങിയവ..)

Typist | എഴുത്തുകാരി said...

പുതിയ സംരംഭത്തിനു് എല്ലാ ഭാവുകങ്ങളും. ഗംഭീര ഗംഭീര പരിപാടികള്‍ പ്രതീക്ഷിച്ചുതുടങ്ങിയേ.
ഹരീഷേ, വേഗമായിക്കോട്ടെ.

.. said...

വളരെ നല്ല ആശയം ..എല്ലാ വിധ ഭാവുകങ്ങളും....ഒതിരികാലം ആയി ഒരു ഗ്രൂപ്പ് ബ്ലോഗ്‌ തുടങ്ങുന്നത് കണ്ടിട്ട്.......പിന്നെ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്നെ കൂടി ഉള്പെടുതും എന്ന് കരുതുന്നു.......ഒരു സ്വ .ലേ ആയെങ്കിലും എന്നെ കൂടി ഈ സംരംഭത്തില്‍ കൊട്ടും എന്നാ പ്രതീക്ഷയോടെ...
ജിക്കൂസ്!

James Bright said...

അഞ്ചാം നമ്പര്‍ മുറി ഞാന്‍ ബുക്കു ചെയ്തുവെന്നത് പറയാന്‍ വിട്ടുപോയി.അവിടെ നടത്തുവാന്‍ പോകുന്ന
പരിപാടികള്‍ തത്കാലം രഹസ്യം.
Room No: 005

രഘുനാഥന്‍ said...

റസ്റ്റ്‌ ഹൌസില്‍ കുഴപ്പമുണ്ടാക്കുന്നവരെ പൊക്കാന്‍ ഒരു സെക്യൂരിറ്റി ഓഫീസര്‍ ആവശ്യമായതിനാല്‍ റൂം നമ്പര്‍ 131 ഞാന്‍ ബുക്ക്‌ ചെയ്യുന്നു.

അതിനുള്ളില്‍ ഒരു "പീഡന മുറി" (സ്ത്രീ പീഡനമല്ല. കുഴപ്പമുണ്ടാക്കുന്നവരെ ഇടിച്ചു ചമ്മന്തി ആക്കാനുള്ള പണീഷ് മെന്റ് റൂം) ‍ ഞാന്‍ എന്റെ സ്വന്തം ചിലവില്‍ നിര്‍മിക്കുന്നതാണ്.

മിന്നു // MinnU said...

പുതിയ സംരംഭത്തിനു് എല്ലാ ഭാവുകങ്ങളും!

റൂം നമ്പര്‍ 314 ഞാന്‍ ബുക്ക്‌ ചെയ്യുന്നു :)

ഡോക്ടര്‍ said...

കേരള റസ്റ്റ്‌ ഹൗസിലെക്ക് വന്ന എല്ലാവര്‍ക്കും സ്വാഗതം.... ഓരോരുത്തരും ആവശ്യപ്പെട്ട റൂമുകള്‍ റെടി ആക്കി കൊണ്ടിരിക്കുന്നതെയുള്ള് ... പൈന്റിങ്ങും ഫിനിഷിംഗ് പണികളും തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു... റൂമുകള്‍ ആവശ്യപ്പെട്ട എല്ലാവരുടെയും പേരുകള്‍ പാവപ്പെട്ട പണക്കാരന്‍ രാജിസ്ടരില്‍ ചേര്‍ത്തി കൊണ്ടിരിക്കുന്നു...പണി തീരുന്ന മുറക്ക് ഓരോ റൂമുകളും നല്‍കുന്നതായിരിക്കും.... :)

ഹരീഷ് തൊടുപുഴ said...

പാവപ്പെട്ട പണക്കാരൻ..!!

ഹി ഹി
അതെനിക്കിഷ്ടായി..

ചാലക്കോടോ......പൂയി

ശ്രീ said...

റെസ്റ്റ് ഹൌസിന് എല്ലാ ആശംസകളും നേരുന്നു...

ഡോക്ടര്‍ said...

പോക്കറ്റില്‍ ആയിരത്തിന്റെ പുത്തനുമായി ചെറായിയില്‍ വന്ന ആ പാവപ്പെട്ടവനെ വേറെ എന്ത് വിളിക്കും ഹരീഷ് ബായ്... :)

Mohamedkutty മുഹമ്മദുകുട്ടി said...

ഞാന്‍ നമീമത്തിനും [പിന്നെ ഒരു വാക്കുണ്ട് അതു മലയാളത്തില്‍ എഴുതാന്‍ പറ്റില്ല ..ഏകദേശ രൂപം ഗീബത്ത്...ആ അക്ഷരം അറിയാവുന്നവര്‍ കൈ പൊക്കട്ടെ!മദ്രസയില്‍ പോവണം]ഇല്ല.ഏതായാലും റൂം നമ്പര്‍ 13 ആരും എടുക്കില്ലായിരിക്കും അതവിടെ കിടന്നോട്ടെ.എപ്പോഴെങ്കിലും വരുമ്പോള്‍ ഉപയോഗിക്കാമല്ലോ.കക്കൂസെങ്കിലും!!!

വാഴക്കോടന്‍ ‍// vazhakodan said...

വേദനിക്കുന്ന പാവം കോടീശ്വരന്‍... അതാണ്‌ നമ്മുടെ പാവപ്പെട്ടവന്‍...:):):)

അനില്‍@ബ്ലോഗ് // anil said...

ആഹാ !!
ഇതായിരുന്നോ സംഭവം.
:)
സ്മോളടിക്കുന്നവരെ പുറത്താക്കുമോ നാസെ?

പാവപ്പെട്ടവൻ said...

അപ്പോള്‍ പിന്നെ കാര്യങ്ങള്‍ അതിന്‍റെ മുറയ്ക്കു അങ്ങനെ പോട്ടെ ല്ലേ

പാവപ്പെട്ടവൻ said...

നാസ് പണപ്പെട്ടി തരാം എന്ന് പറഞ്ഞത് ആരെങ്കിലും കേട്ടു കാണ്വോ ആവോ എനിക്ക് സന്തോഷമായി ആ പണപ്പെട്ടി കിട്ടിയിട്ട് വേണം ഒന്ന് പണകാരനാകാന്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പകലനാണ് കാന്റീന്‍ നടത്തിപ്പെങ്കില്‍ പ്രശ്നല്ല്യ.
മ്മ്ക്ക് ആവശ്യള്ളതൊക്കെ അവ്ടെ ണ്ടാവും..

:)

അരുണ്‍ കരിമുട്ടം said...

ഇതൊക്കെ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയാണെന്ന് കരുതി സമാധാനിക്കാം മാഷേ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ആശംസകള്‍

mini//മിനി said...

എന്റെ നമ്പര്‍ 13 എവിടെപോയാലും എനിക്ക് റൂം നമ്പര്‍13 കിട്ടണം. അല്ലേല്‍ ഞാന്‍ സ്ഥലം വിടും. കേട്ടോ. ആശംസകള്‍.

തിരോന്തരം തങ്കമണി said...

നാസു കൊച്ചമ്മാ, ഇതുവരെപുറം പണിക്കൊന്നും ആളെ കിട്ടീല്ലല്ല്? ഞാം നിന്നോളാം കേട്ടാ.
അടിച്ചുതളി, വെള്ളം കോരല്, പാത്രം മെഴക്കല് എല്ലാം ചെയ്തോളാം. തല ചായ്ക്കാന്‍ അടുക്കളേടെ മൂലയ്ക്ക് ഒരിത്തിരി സലവും മാസം മുപ്പതിനായിരം രൂവയും മാത്തറം മതി.

K C G said...

നാസേ ആശംസകള്‍. റെസ്റ്റ് എടുക്കാനായി ഇടയ്ക്കിടെ ഇവിടെ വരാം ട്ടോ.

പാവപ്പെട്ടവൻ said...

പണം തരാതെ റൂം എടുക്കാം എന്ന് ചിലരുടെ ആലോചന നാസും ഡോക്ടറും അറിയരുത് എന്നൊരു അപേക്ഷ .പണം പിന്‍ വാതിലിലൂടെ തന്നാല്‍ ഏതു റൂം വേണമെങ്കിലും ആര്‍ക്കും തരാം ഉറപ്പു

Unknown said...

റസ്റ്റ്‌ ഹൌസിലോന്നും താമസിച്ചു മുന്‍ പരിചയമില്ല ...
അത് കൊണ്ട് ഈ തുടക്കക്കാരന് റൂം നമ്പര്‍ ഒന്‍പതു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

ആദര്‍ശ് | Adarsh said...

റസ്റ്റ്‌ ഹൌസിന് എല്ലാ ആശംസകളും...

നാസ് said...

ഞാന്‍ അപ്പോഴേ പറഞ്ഞതാ ഈ പണക്കാരനെ പിടിച്ച് രെജിസ്ടര്‍ ആക്കണ്ടാന്നു.... അപ്പൊ പിന്‍ വാതില്‍ നിയമനവും തുടങ്ങിയോ? പാവപ്പെട്ടവന്റെ അടുത്ത് ബുക്ക് ചെയ്യുന്ന എല്ലാവരുടെയുംശ്രദ്ദക്ക് ....ബുക്ക് ചെയ്യപ്പെടുമ്പോള്‍ നല്‍കുന്ന രസീതില്‍ മാനേജരുടെ ഒപ്പുണ്ടോ എന്ന് സൂക്ഷിച്ച നോക്കുക.... കള്ള ഒപ്പിട്ട വൌച്ചറുകള്‍ സ്വീകരിക്കുന്നതല്ല... :)

Anonymous said...

ഞമ്മക്കൊരു റൂം ബേണ്ടിനും....
എത്രായ്നും ബാടക....????

നാസ് said...

അല്ല മിനി ചേച്ചി... ഇതിപ്പോ പ്രശ്നം ആകുമല്ലോ.... രണ്ടു പേര്‍ ഒരേ നമ്പര്‍ വേണമെന്നാ ആവശ്യം... ഈ പതിമൂന്നു ഇത്ര വല്യ നമ്പര്‍ ആണോ!!!!!!!
:)

നാസ് said...

എവിടെ നമ്മുടെ റിസപ്ഷനിസ്റ്റ് കം രജിസ്ട്രാര്‍ കം പാവപ്പെട്ടവന്‍ കം പണക്കാരന്‍ .... ആളുകള്‍ റൂം ചോയിക്കനത് കണ്ടില്ലേ.... ആര്‍ക്കും ഒരു ഉത്തരവാദിത്വം ഇല്ലേ.... എല്ലായിടത്തും മാനേജര്‍ തന്നെ എത്തണമെന്ന് വെച്ചാ... ശോ!!!!!!!! ... എന്നെ കൊണ്ട് ഞാന്‍ തോറ്റു.... :)

Unknown said...

ഞാനും ഉണ്ട്, ഒഴിവുള്ള ഏതെങ്കിലും മുറി ... തെക്ക് പടിഞ്ഞാറായിട്ടു കാറ്റും വെളിച്ചവും കിട്ടുന്നതായാല്‍ ഉപകാരമായി

നാസ് said...

തെച്ചിക്കോടന്‍ മാഷേ... കവിത എഴുതാനാണോ കാറ്റും വെളിച്ചവുമുള്ള മുറി.... തെക്ക് പടിഞ്ഞാര്‍ വാസു സോറി വാസ്തു പ്രകാരം ഒരു റൂം ബാക്കിയുണ്ട്... അത് തന്നെ അങ്ങട് എടുക്കാം അല്ലെ.... പണക്കാരാ, എല്ലാം നോട്ട ചെയ്ത് വെച്ചിട്ടുണ്ടല്ലോ അല്ലെ... ഇനി ഉദ്ഘാടനം കഴിഞ്ഞ രജിസ്ടര്‍ കണ്ടില്ലാന്നും പറഞ്ഞ വരരുത്... :)

Anil cheleri kumaran said...

എല്ലാ ആശംസകളും നേരുന്നു...

നാട്ടുകാരന്‍ said...

റെസ്റ്റ് ഹൌസിൽ റെയിഡ് ഉണ്ടാകും എന്നു കേട്ടതു നേരാണോ?

നാസ് said...

നാട്ടുകാര്‍ നാട്ടുകാരികലുമായിയൊക്കെ വന്നാല്‍ റെയിഡ് വേണ്ടി വരും.... പക്ഷെ നമുക്ക് സെക്യൂരിട്ടി ആയി പട്ടാളം തന്നെ ഉള്ളത് കൊണ്ട് അലവലാതിത്തരം ഒന്നും റസ്റ്റ്‌ ഹൌസില്‍ നടക്കില്ല.... :)

Husnu said...

Please book room no:99 to me.
All the best wishes for Kerala Rest House.

വാഴക്കോടന്‍ ‍// vazhakodan said...

മാനേജരേ, നല്ല തെക്കന്‍ കാറ്റ് കിട്ടുന്ന രീതിയില്‍ അടിപൊളിയാകട്ടെ എന്റെ റൂമ്.പിന്നെ സെക്യൂരിറ്റിക്കാരന്‍ എന്റെ റൂമിന്റെ പരിസരത്ത് വരേണ്ടതില്ല. കാരണം അവിടെ താമസിക്കുന്നത് വളരെ ഡീസന്റായ ഒരു തിരക്കഥാക്യത്താണ്!:)

നാസ് said...

ആദ്യ പോസ്റ്റ്‌... അര്‍ദ്ധ ശതകം... അതും എന്‍റെ വക...ഈശ്വരാ...

നാസ് said...

ടീസന്റ്റ് ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ വരട്ടെ... പട്ടാളം സെക്യൂരിറ്റി അവിടെ തന്നെ ഉണ്ടാവണം...സിനിമേല്‍ അഭിനയിക്കാന്‍ വേണ്ടി ഇന്റര്‍വ്യൂ ഉണ്ടാവുമോ!!!!!!!! ഈ തിരക്കഥാക്കാരെ വിശ്വസിക്കാന്‍ പറ്റൂല്ല ... :)

വാഴക്കോടന്‍ ‍// vazhakodan said...

മലയാളത്തില്‍ പറഞ്ഞാല്‍ മനസ്സിലാവില്ലെങ്കില്‍ ഇനി ഇംഗ്ലീഷില്‍ പറയാം I am in decent!ok :)

നാട്ടുകാരന്‍ said...

പട്ടാളം നിരങ്ങുന്ന സ്ഥലമാണോ ഈ ഹൌസ്? അപ്പോൾ കുടുംബമായി വരാൻ പറ്റില്ലെന്നു ചുരുക്കം :)

ഡോക്ടര്‍ said...

നാട്ടുകാരന്‍ ചേട്ടോ.... ധൈര്യായി വന്നോളു.... പട്ടാളം ബാരക്കിലിരിക്കട്ടെ..... ഇതൊക്കെ പേടിപ്പിക്കാനല്ലേ... :)

Lathika subhash said...

ആശംസകൾ.

Mohamedkutty മുഹമ്മദുകുട്ടി said...

ആദ്യം 13 നമ്പര്‍ റൂം ചോദിച്ചത് ഞാനാണ്.ഈ മിനിയും മുനിയും ഒക്കെ പിന്നെയാ വന്നത്.എവിടെയും ആദ്യം വരുന്നവര്‍ക്കു മുന്‍ ഗണനയുണ്ട്,അതു മറക്കണ്ട.പിന്നെ ഡോക്ടര്‍ എപ്പോഴും സ്ഥലത്തുള്ളത് കൊണ്ട് വൈദ്യ സഹായം ഫ്രീയാവുമെന്നു കരുതുന്നു.

രാജീവ്‌ .എ . കുറുപ്പ് said...

ഇതിനകത്ത് ബാര്‍ ഉണ്ടോ, ഉണ്ടെങ്കില്‍ അത് ഞാന്‍ നടത്തും, അതെന്റെ സ്വന്തം കുത്തകയാണ്, പിന്നെ പയ്യെ പയ്യെ നാടന്‍ കള്ള് ഷാപ്പാക്കി മാറ്റും. അലമ്പ് ഉണ്ടാക്കിയാല്‍ രഘു അണ്ണന്‍ ആണേ സെക്യൂരിറ്റി. പട്ടാളമാ വെവരമറിയും.

ഈ കൂട്ടായ്മയ്ക്ക് ആശംസകള്‍. എനിക്ക് room no. 444 റെഡി ആണല്ലോ അല്ലെ,

വശംവദൻ said...

എല്ലാവിധ ആശംസകളും.

ചാണക്യന്‍ said...

വൈകിയെത്തിയ ഈയുള്ളവന്റെ ആശംസകൾ സ്വീകരിച്ചാലും...:):):)

http://keralaresthouse.blogspot.com/