Jan 26, 2010

റസ്റ്റ്‌ ഹൗസില്‍ ഇനി ഒരു ചോദ്യം : ഉത്തരം പറയൂ

പാട്ടുപാടിയും വെടിപറഞ്ഞും സമയം കളഞ്ഞ റസ്റ്റ്‌ ഹൗസ് നിവാസികള്‍ക്ക് തല ചൂടാക്കാന്‍ ഇനി ഒരു കുസൃതി ചോദ്യം...

ഒരു കണ്ണുകാണാത്തയാളുടെ ഭാര്യയെ ചെവികേള്‍ക്കാത്ത ഒരാള്‍ കട്ടോണ്ട് പോയി. ഇതുകണ്ട് നിന്ന ഊമയായ ഒരാള്‍ ഈ കാര്യം എങ്ങിനെ നേരിട്ട് ആ കണ്ണുകാണാത്ത ആളെ അറിയിക്കും??

ഉത്തരം അറിയാവുന്ന ബൂലോകത്തിലെ ബുദ്ധിമാന്മാര്‍ വരിവരിയായി കമന്റ്‌ ആയി രേഖപ്പെടുത്തുക. കമന്റിനു മോഡറേഷന്‍ ഉണ്ട്... ശരിയായ ഉത്തരങ്ങള്‍ ഒഴികെ മറ്റു കമന്റുകള്‍ അപ്പപ്പോള്‍ തന്നെ പബ്ലിഷ് ചെയ്യും... അവസാനം ശരിയുത്തരം പറഞ്ഞവരുടെ കമന്റുകളും പബ്ലിഷ് ചെയ്യും... അപ്പൊ തുടങ്ങിക്കൊള്ളൂ....

ഒരറിയിപ്പ് : റസ്റ്റ്‌ ഹൗസ് നടത്തിപ്പുകാര്‍ കൈക്കൂലി വാങ്ങി ഉത്തരം പുറത്തു പറയരുത്... പോങ്ങുപ്പോലിസ് ഇവിടൊക്കെത്തന്നെ ഉണ്ടാകും ... കണ്ടു പിടിച്ചാല്‍ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തി ഇടിച്ചു കൂമ്പ് കലക്കി ആജീവനാന്തം ജയിലിലടക്കും എന്ന് നടത്തിപ്പുകാരെ ഇതിനാല്‍ അറിയിക്കുന്നു ...

26 comments:

ഡോക്ടര്‍ said...

അല്ല ഇത് ഒരു മാതിരി ചോദ്യായി പോയി.... ആ... ഇതിന്‍റെ ഉത്തരം.... ഹൂ.... ഹും.... അവസാനം പറയാം...

കൂതറHashimܓ said...

..ആ............... :(

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഹ കഥ കലക്കി. ഉത്തരം ഞാന്‍ എഴുതുന്നുണ്ട്. അവസാനം കാണാല്ലോ ഏത്? :)

നന്ദന said...

ആ അവസാനം പറയാം

നാസ് said...

ഊമയായ ആളോട് മറ്റേ എന്തോ ലിപി ഉണ്ടല്ലോ,,,, ആ ബ്രയിന്‍ ലിപി ..ആ അത് വന്നു പഠിച്ച പറയാന്‍ പറ... കുറച്ചു സമയം എടുക്കും എന്നല്ലേയുള്ളൂ... ഏതായാലും പോവേണ്ടവര്‍ പോയി... അത്ര തന്നെ.. വല്യ കാര്യവുമുണ്ടോ ഈ അന്ധ ബധിര മൂകന്മാര്‍ക്ക്...

പിപഠിഷു said...

^ ഹെന്റമ്മോ!! എന്‍ജിനീയര്‍മാര്‍ ആണ് ഭേദം അല്ലെ? :)

പിപഠിഷു said...

ഞാന്‍ ഉത്തരം ഇട്ടിട്ടുണ്ടേ...

അവസാനം മോടെറേഷന്‍ ഒക്കെ കഴിഞ്ഞു വരുമ്പോ എന്റെ ഉത്തരം കണ്ടില്ലെങ്കില്‍ എന്റെ വിധം മാറും...

പറഞ്ഞില്ലാ എന്ന് വേണ്ട...!! ഹല്ല!പിന്നെ...!!

ഖാന്‍പോത്തന്‍കോട്‌ said...

ഈ കണ്ണുകാണാത്ത ആള്‍ പാട്ടുകാരനാണോ..?? വല്ല റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നുണ്ടൊ..??? എങ്കില്‍ ഒരു SMS ചെയ്താല്‍ കാര്യം OK ആകും..!!

Jimmy said...

ഡോക്ടർ പറഞ്ഞ പോലെ ഇതൊരുമാതി.....
ഇതങ്ങ്‌ ആഗ്യത്തിൽ പറഞ്ഞ്‌ കൊടുത്താൽ പോരെ... ആ ഗഡിടെ ഒരു കണ്ണല്ലേ പോയിട്ടുള്ളു... എന്താ വാഴേ ഇത്‌...

വാഴക്കോടന്‍ ‍// vazhakodan said...

ഒരു കണ്ണു കാണാത്ത ആളെ ആരും ഇതൊന്നും അറിയിച്ചില്ലേ?? പാവം ഒറ്റക്കണ്ണന്‍ ! :)

അപ്പൂട്ടന്‍ said...

അമ്പട സൂത്രക്കാരാ... മുള്ളൂക്കാരാ....

ആളെ പറ്റിക്കുന്നോ?

ഉത്തരം obvious ആയതിനാൽ എഴുതുന്നില്ല.

കൂതറHashimܓ said...

വാഴക്കോടന്‍ ശരിയുത്തരം പറഞ്ഞപ്പളാ ചോദ്യം ഒന്നൂടെ വായിച്ചത്..
ഒരു കണ്ണുകാണാത്തയാളുടെ എന്ന പ്രയോഗവും കണ്ണുകാണാത്ത ഒരാളുടെ എന്നതും ഒതിരി വിത്യാസം ഉണ്ടെന്നു ഇപ്പളാ മനസ്സിലായെ..

വാഴക്കോടന്‍ ആള് പുലി തന്നെ... :)

Typist | എഴുത്തുകാരി said...

എന്റമ്മോ, ചോദ്യം തന്നെ മനസ്സിലായിട്ടില്ല, പിന്നെയാണുത്തരം!

തെച്ചിക്കോടന്‍ said...

ഒരു കണ്ണുല്ലേ കനാത്തതുള്ളൂ അപ്പോള്‍ ആംഗ്യഭാഷയില്‍ പറഞ്ഞിരിക്കും.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

എനിക്കറിയാം..പക്ഷെ നിങ്ങൾക്കാർക്കെങ്കിലുമറ്റിയുമോന്ന് നോക്കട്ടെ. എന്നിട്ട് പറയാം.. എന്നാലും തട്ടിക്കൊണ്ട് പോവുമ്പോൾ ആ പെണ്ണുമ്പിള്ള ബഹളം കൂട്ടാതിരുന്നതിനൽ ഇതൊരു ഒത്ത് കളിയല്ലേന്ന് സംശയം

തണല്‍ said...

ആ ഒറ്റക്കണ്ണനെ "കേരള റസ്റ്റ്‌ ഹൌസില്‍" കൊണ്ട് പോകുക. ഭാര്യയും റസ്റ്റ്‌ ഹൌസിന്റെ നടത്തിപ്പ് കാരും ഒന്നിച്ചു അവിടെ കാണും....

പാട്ടോളി, Paattoli said...

ഒരു സന്തോഷ വർത്താനല്ലേ....
ആ പാവത്തെ എങ്ങിനെയെങ്കിലും
ഒന്നറിയിക്കണേ.......

കൊച്ചു മുതലാളി said...

ഒന്നടിച്ചു പൊളിക്കാം എന്നു വിചാരിച്ചാല്‍ നീ സമ്മതിക്കുല്ലല്ലേ ‌‌@##$$@ എന്ന് ആ ഊമയോട് പറയും... വെറുതേയെന്തിനാ ഒറ്റക്കണ്ണന്റെ തല്ല് പാവം ഊമ കൊള്ളുന്നത്?

കൊട്ടോട്ടിക്കാരന്‍... said...

അയാളുടെ മറ്റേക്കണ്ണുകൂടി കുത്തിപ്പൊട്ടിച്ചിട്ടുവാ. എന്നിട്ട് ഉത്തരം തരാം...

ചാണക്യന്‍ said...

സ്വന്തം ഭാര്യ മറ്റൊരുവനോട് ഒളിച്ചോടിപ്പോയാൽ അത് മനസിലാക്കാൻ കഴിയാത്തവൻ ശരിക്കും കണ്ണുപൊട്ടൻ തന്നെ...:):):):):):)

മോനൂസ് said...

കുറെ പൊട്ടന്മാര്....

ചേര്‍ത്തലക്കാരന്‍ said...

ആ പെണ്ണിനൂ ഒച്ചവെക്കൻ കൊഴപ്പം ഒന്നുമില്ലല്ലൊ??? അവർ വിളിച്ചുകൂവിയാൽ പോരെ........:)

Mohamedkutty മുഹമ്മദുകുട്ടി said...

ഈ റസ്റ്റ് ഹൌസൊക്കെ റസ്റ്റ് പിടിച്ചുവല്ലെ? കുറെ കാലമായി ആള്‍പാര്‍പ്പില്ലാത്ത പോലെ!.ഓരോരുത്തരുടെ ഗതി കേട്. പണിയൊന്നുമില്ലാത്ത സമയത്ത് തുടങ്ങിവെച്ചതാവും?

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

ഹലോ ,
റസ്റ്റ്‌ ഹൌസ് പോടീ പിടിച്ചു കിടക്കുന്നു. ആരെങ്കിലും വന്നു തൂത്ത് വൃത്തിയാക്കു....

jayarajmurukkumpuzha said...

nannayi ketto......

Mohamedkutty മുഹമ്മദുകുട്ടി said...

ഒരു ജേസീബി കിട്ടിയിരുന്നെങ്കില്‍!,ഈ റസ്റ്റ് ഹൌസ് ഒന്നു വെട്ടി നിരത്താമായിരുന്നു.എന്നാലും ഓരോരോ ബ്ലോഗര്‍മാരുടെ വേല!

http://keralaresthouse.blogspot.com/